പ്രണയം രണ്ട് ( ഹിന്ദു )




എന്റെ ഡിഗ്രി അവസാനിച്ച വർഷമായിരുന്നു എന്റെ രണ്ടാമത്തെ പ്രണയം ആരംഭിക്കുന്നത്. അത് എന്റെ മുറപ്പെണ്ണുകൂടിയായിരുന്നു.
പത്താം ക്ലാസ്സിലെ ആ ദുരന്തത്തിനു ശേഷം ഞാൻ ഈ പ്രണയം എന്ന വഴിയിലേക്ക് നോക്കുക പോലും ഇല്ലായിരുന്നു.
വളരെ നല്ല ഒരു വിദ്യാർഥി നേതാവ്. ( ശരിക്കും ).
അതിനിടയിൽ എപ്പോഴോ ആയിരുന്നു നാട്ടിലെ ഒരു പരിപാടിക്കിടെ എന്റെ സുഹൃത്തുക്കൾ പറഞ്ഞത് " എടാ.. നമ്മുടെ പൂജ നിന്നെതന്നെ നോക്കിക്കൊണ്ടിരിക്കുന്നല്ലോ?. അവൾ നല്ല ചരക്കായിട്ടുണ്ട് അല്ലേ?"
" എന്നേ നോക്കിക്കൊണ്ട് ഒരു സുന്ദരിയോ????"
എന്ന ഭാവത്തോടെ ഞാനും അവളെ ഒന്ന് നോക്കി. ശരിയാണല്ലോ അവൾ എന്നെ ഒളികണ്ണാൽ നോക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളിലെ ചർച്ചകൾക്കോടുവിൽ എന്റെ കൂട്ടുകാർ അവളെ എന്റെ തലയിൽ ആക്കി. അവരുടെ നിർബന്ധ പ്രകാരം ഞാൻ അവളോട് സംസാരിക്കാൻ തീരുമനിച്ചു.
അങ്ങനെ രണ്ടാമത്തെ പ്രണയം തുടങ്ങുന്നു.


പ്രണയം വളർന്ന് പന്തലിക്കുന്നു.



ഞങ്ങൾ സംസാരിച്ചു തുടങ്ങിയത് കുടുംബകാര്യങ്ങളായിരുന്നു. എന്റെ ബന് ധുകൂടിയാണല്ലോ കക്ഷി. അവൾ അപ്പോൾ പത്താം ക്ലാസിലായിരുന്നു. അവൾക്കെന്നെ ഫേസ് ചെയ്യാനന്ന് ഉണ്ടായിരുന്ന ആ വിഷമത്തിൽ നിന്നും എനിക്ക് അവളുടെ വീട്ടിൽ എന്നും ചെന്ന് സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള വിസിറ്റിംഗ് കാർഡ് കിട്ടി. അങ്ങനെ ഞങ്ങളുടെ കുടുംബ ബന്ധം ഉഷാറായി, കൂട്ടത്തിൽ ഞങ്ങളുടെ പ്രണയവും. ഒരു പ്രശ്നവും ഇല്ല. എനിക്ക് അവളെ കെട്ടിച്ചു തരാൻ അവളുടെ വീട്ടിലും എന്റെ വീട്ടിലും എല്ലാതരത്തിലും സമ്മത മായിരുന്നു.
എല്ലാ ദിവസവും കാണാതെ വയ്യായിരുന്നു. ഒരു ദിവസം ഞാൻ അവളുടെ വീട്ടിൽ പോയില്ലയെങ്കിൽ അവൾ എന്റെ വീട്ടിലേക്ക് വരും.

രണ്ടു വീട്ടിലും കാര്യങ്ങൾ അറിയാമായിരുന്നു. അവൾ നല്ല bold ആയി ചിന്തിക്കുന്ന കുട്ടിയായിരുന്നു. ഒരിക്കൽ ഞാൻ ചോദിച്ചു " ഒരു പക്ഷെ നമ്മുടെ വീട്ടുകാർ ഈ ബന്ധം സമ്മതിച്ചില്ല എങ്കിലോ?".
അവൾ വളരെ കൂളായി പറഞ്ഞു " ഞാൻ വേറെ ആരെയും കല്യാണം കഴിക്കില്ല……"
അത്രയും കേട്ടപ്പോൾ ഞാൻ വളരെ happy ആയി…..
പിന്നെ പറഞ്ഞത് കേട്ടപ്പോൾ ആകെ തരിച്ചു പോയി.
" വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് നിങ്ങളുടെ കൂടെ യും വരില്ലാ……"
അതായിരുന്നു പൂജ..
ഒരു തരത്തിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങളില്ലാതെ സന്തോഷത്തൊടെ രണ്ട് വർഷം കഴിഞ്ഞു. ഞാൻ MCA ഫൈനൽ ഇയർ അവൾ പ്ലസ് റ്റു.

പ്രണയം ഒടുങ്ങുന്നു



( ഈ ഇടയ്ക്കായിരുന്നു മൂന്നാമത്തെ പ്രണയിനിയുടെ രംഗപ്രവേശം. പൂജയും നോവയും [ മൂന്നമത്തെ കിടാവിനു നോവ എന്ന പേരു നൽകാം ] തമ്മിൽ സംസാരിക്കുന്ന ഒരു വിപ്ലവകരമായ ഒരു സീൻ വരാനുണ്ട്. കാത്തിരിക്കുക……)
പൂജയ്ക്ക് കല്യാണാലോചനകൾ വന്നു തുടങ്ങി. എല്ലാ ആലോചനകൾ വരുന്ന സമയത്തും അവളുടെ അമ്മ എന്നോട് പറയും. "ഇന്ന് ഇങ്ങനെ ഒരാൾ അവളെ അന്വേഷിച്ചിരുന്നു. നമ്മൾ എന്താ ചെയ്യുക?" എന്ന്.
ഞാൻ പറയും "അവൾ ഇപ്പോൾ +2 വിനു പഠിക്കുകയല്ലേ?. ഒരു വർഷം കൂടി കഴിയട്ടെ…" എന്ന്.
അത് അവളുടെ കല്യാണം ആരെങ്കിലുമായി നടത്തിക്കൊടുക്കാനല്ല.ഒരു വർഷം കഴിഞ്ഞാൽ ഞാൻ ഒരു വലിയ software company യിൽ എൻജിനീർ ആവും.പിന്നെ എനിക്കെന്താ?
ഞാൻ വളരെ കൂളായി എന്റെ സ്വന്തം BMW കാറിൽ വന്നിറങ്ങും. എന്നിട്ട് അവളുടെ അമ്മയോട് പറയും "പൂജയെ എനിക്ക് കല്യാണാം കഴിച്ചു തരാൻ സമ്മതമാണോ??"
അപ്പോൾ അവർ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറയും " 100 വട്ടം സമ്മതമാ " ണെന്ന്.
ഇതാണെന്റെ പ്ലാൻ. ഇത് ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു. എന്റെ അമ്മ പിന്നെ അനുജത്തി ഇവർ ഇത് സന്തോഷത്തോടെ അംഗീകരിച്ചു. അഛനുമായി നേരിട്ട് സംസാരം കുറവായതിനാൽ ഇത്തരം സിമ്പിൾ കാര്യങ്ങൾ ചർച്ച അവിടെത്തേക്ക് ഇല്ല.
പൂജയ്ക്ക് അഛൻ ഇല്ല. എന്നു വെച്ച് തന്തയില്ലാത്തവൾ എന്നല്ല. അവൾക്കറിയാനാവുന്നതിനു മുൻപേ മരിച്ചു.
ഒറ്റ മോൾ. വളരെ ലാളിച്ചു തന്നെയായിരുന്നു അവളുടെ അമ്മ എന്റെ ഇളയമ്മ അവളെ വളർത്തിയത്. ( രണ്ട് മൂന്ന് വർഷമായി ഞാനും എന്നാലാവും വിധം ലാളിക്കാറുണ്ട് )
     ഒരിക്കൽ വളരെ അപ്രതീക്ഷിതമായി അവളുടെ അമ്മ എന്നോട് ചോദിച്ചു.
"നിനക്കിവളെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടോ?"
ഞാൻ ഉണ്ട് എന്ന് പറഞ്ഞു. പക്ഷേ രണ്ടു വർഷം കഴിയണം.
അവർ അല്പം ദേഷ്യത്തിലായിരുന്നു. " നീ ഇവളെ കല്യാണം കഴിക്കാൻ പറഞ്ഞു വെച്ചതാണെന്നു പറഞ്ഞ് നല്ല കുറച്ച് ആലോചനകൾ മുടങ്ങി"
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ കാര്യത്തിൽ എനിക്കുപോലും ഒരു പ്രതീക്ഷ കാണുന്നില്ല. വലിയ Software Engineer ആവണമെങ്കിൽ MCA ജയിക്കണം. ഈ സമയം വരെ എനിക്ക് ഒരു സെമസ്റ്റ്ർ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല.
ഞാൻ ആലോചിച്ച് ഒരു തീരുമാനം അറിയിച്ചു."ഞാൻ ഇനി ഈ വീട്ടിലേക്ക് വരില്ല. എനിക്ക് ഒരു ജോലി കിട്ടുമ്പോഴേക്കും ഇവൾ കല്യാണം കഴിയാതെ ഇവിടെ ഉണ്ടെങ്കിൽ ഞാൻ തന്നെ ഇവളെ കെട്ടും. അതിനു മുൻപ് നല്ല ഒരാൾ അത് അവൾക്കും സമ്മതമായത് വന്നാൽ നിങ്ങൾ അത് ഉറപ്പിച്ചോളു. ഒരു ജേഷ്ട്ന്റെ സ്ഥാനത്ത് ഞാനും ഉണ്ടാവും.
"ഒരു നിർവികാരമായ നോട്ടം മാത്രം കൈമാറി ഞങ്ങൾ പിരിഞ്ഞു.
പിന്നെ ഞാൻ എങ്ങനെയെങ്കിലും എനിക്ക് നഷ്ടപ്പെട്ട പരിക്ഷകൾ എഴുതി പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു. ( എന്നെ സഹായിക്കാൻ എന്റെ നോവ ഉണ്ടായിരുന്നു )
ഈ സമയത്ത് ഞാൻ കോളേജിന്റെ അടുത്ത് റൂമിൽ കൂട്ടുകാരുടെ കൂടെ ആയിരുന്നു താമസം. ഒരു ദിവസം അനുജത്തിയുടെ കോൾ വന്നു.അവൾ ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞു. "ഏട്ടാ…. നിന്റെ പൂജയുടെ കല്യാണം ഉറപ്പിച്ചു. ഒരു ഗൾഫ് കാരൻ";
തൊട്ടടുത്ത ദിവസം ഞാൻ നാട്ടിൽ പോയി.എന്നെ ഈ പ്രണയത്തിലേക്ക് വലിച്ചിഴച്ച എന്റെ കൂട്ടുകാരുടെ മുഖത്ത് ഞാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ഭാവം കണ്ടു… സഹതാപം….
ഞാൻ അവളുടെ വീട്ടിലേക്ക് പോയി. അവളുടെ അമ്മ സന്തോഷത്തോടെ സ്വീകരിച്ചു.
ഞാൻ എനിക്കവളെ ഒന്ന് കാണണം എന്ന് പറഞ്ഞു. അവർ അവളെ വിളിക്കുന്നതിനു പകരം അവളെ കെട്ടാൻ പോവുന്ന ആളുടെ ഫോട്ടോ കാണിച്ചു തന്നു. ഞാൻ ആ ഫോട്ടോ നോക്കി. എനിക്കൊന്നും ആ ഫോട്ടൊയിൽ കാണാൻ കഴിഞ്ഞില്ല. ഞാൻ ഇറങ്ങാൻ ഒരുങ്ങുമ്പോൾ പൂജ അകത്തു നിന്നും ഇറങ്ങി വന്നു. അവൾക്കെന്നെ ഫേസ് ചെയ്യാൻ അപ്പോൾ ഉണ്ടായിരുന്ന ആ വിഷമത്തിൽ നിന്നും എനിക്ക് അവളുടെ ജീവിതത്തിൽ നിന്നും പുറത്തു കടക്കാനുള്ള നോട്ടിസ് കിട്ടി. എല്ലാം നഷ്ടപ്പെട്ടവന്റെ വേദനകൾക്ക് നൂറു ജന്മങ്ങളുടെ ആഴമാണെന്ന് ഒരിക്കൽ കൂടി എന്നെ എന്റെ അനുഭവം പഠിപ്പിച്ചു തന്നു.

പ്രണയ ദുരന്തം



എന്നെ വേദനിപ്പിക്കുന്നത് പ്രണയനൈരാശ്യത്തേക്കാൾ അതിനു ശേഷമുള്ള ദുരന്തമാണല്ലോ….
ഇവിടെയും ഉണ്ട് അത്തരം ദുരന്തം.
ഞാൻ എല്ലാം മറന്ന് എന്റെ മൂന്നാമത്തെ പ്രണയത്തിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.താമസം നമ്മുടെ കൂട്ടുകാരുടെ റൂമിൽ തന്നെ. അവിടെ നിന്നാൽ മാത്രമേ നമ്മുടെ തോന്ന്യാസങ്ങൾ നടക്കു .ക്ലാസ്സ് കഴിഞ്ഞു. ഒന്നു രണ്ട് എക്സാം മാത്രം ബാക്കി ഉണ്ട്. ചെറിയ തോതിൽ ജോലി ചെയ്യുന്നുമുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ company യിൽ.കുട്ടികൾക്ക് ട്രേയിനിംഗ് കൊടുക്കുക. ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് നാട്ടിൽ നിന്നും എന്റെ ഒരു പാട് കൂട്ടുകാരുടെ കോൾസ്.എല്ലാരും ചോദിക്കുന്നത് ഒരേ ചോദ്യം " നീ ഇപ്പോൾ എവിടെയാണുള്ളത്?". ഞാൻ പറയും കമ്പനിയിലാണെന്ന്. ഞാൻ അത് അത്ര കാര്യമാക്കിയില്ല. കുറച്ച് കഴിഞ്ഞ് അഛൻ വിളിച്ചു എന്നിട്ട് എന്നോട് ആ ചോദ്യം തന്നെ ചോദിച്ചു." നീ ഇപ്പോൾ എവിടെയാണുള്ളത് ??"
ഞാൻ സകല ശക്തിയും സംഭരിച്ച് തിരിച്ചു ചോദിച്ചു. " അഛാ….. എന്താ എല്ലാരും എന്നോട് ഇന്ന് ഇങ്ങനെ ചോദിക്കുന്നത്.??"
അഛൻ പറഞ്ഞു "നീ ഓഫീസിൽ നിന്നും പുറത്തിറങ്ങ്". ഞാൻ പുറത്തിറങ്ങി.
" എടാ പൂജ രണ്ട് ദിവസമായി വീട്ടിൽ എത്തിയിട്ടില്ല. അടുത്ത മാസം ആ കുട്ടിയുടെ കല്യാണമാ. നിന്നെയാ എല്ലാർക്കും സംശയം.". ഞാൻ പറഞ്ഞു "നാളെ തന്നെ ഞാൻ അവിടെ എത്തിക്കോളാം…"
ഞാൻ അടുത്ത ദിവസം നാട്ടിലെത്തി. വൈകിട്ട് കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി.
പൂജ എതോ ഒരു ബസ്സ് കണ്ടക്ടരുടെ കൂടെ ഒളിച്ചോടിപ്പോയതാണത്രെ.
അതു കഴിഞ്ഞ് രണ്ട് ദിവസത്തിനിടയ്ക്ക് എനിക്കൊരു കോൾ വന്നു. അത് പൂജയായിരുന്നു.
ഒരു പാട് കരഞ്ഞുകൊണ്ട് കുറച്ച് കാര്യങ്ങൾ പറഞ്ഞു.
മോതിരം മാറിയ ആൾക്ക് വേറെ ഒരു കുട്ടിയെ ഇഷ്ടമായിരുന്നു എന്നും അയാൾ എല്ലയ്പ്പോഴും അതു പറയാറുണ്ട് എന്നും, എനിയും അവളെ മാത്രെ ഇഷ്ടപ്പെടുള്ളു വെന്നും, വേണ്ടി വന്നാൽ ഞാൻ നിന്നെ കൊല്ലും എന്നിട്ട് അവളെ കെട്ടും എന്നൊക്കെ. ഇതു വീട്ടിൽ അറിയ്ച്ചപ്പോൾ അമ്മയ്ക്ക് അതിലോന്നും ഒരു വിഷമവും ഇല്ല. അവർ ഗൾഫുകാരൻ എന്നതിൽ വീണു പോയി എന്നോക്കെ പറഞ്ഞ് ഒരു പാട് കരഞ്ഞു.
അവസാനം " ഞാൻ എന്റെ ഏട്ടനോട് ചെയ്യ്തതിനു എന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്യും. ഭാര്യയും കുട്ടീയും ഉള്ള ഒരാളുടെ കൂടെ ജീവിച്ച്…"
ഞാൻ തിരിച്ച് വല്ലതും പറയുന്നതിനുമുൻപെ അവൾ ഫോൺ കട്ട് ചെയ്തു……..
അതിനു ശേഷം എന്നെ വിളിച്ചിട്ടില്ല.
ഞാൻ വിളിച്ചിട്ട് കിട്ടുന്നുമില്ല.
ഇപ്പോൾ എവിടെയാണെന്നുമറിയില്ല……

0 comments:

Post a Comment