എന്റെ മൂന്നാമത്തെ പ്രണയം ആരംഭിക്കു ന്നത് ഞാൻ MCA ചെയ്യുമ്പോൾ ആയിരുന്നു.
എന്റെ MCA യുടെ അവസാന വർഷം. ഞങ്ങളുടെ സബ് ജുനിയർ കുട്ടികൾ കോളേജിൽ എത്തിയ സമയം.
നാട്ടിലെ വോളിബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് ഞാൻ കുറച്ച് നാൾ ലീവായിരുന്നു.
ആ തിരക്കുകളുടെ 15 ദിവസത്തെ ഇടവേളകൾക്കൊടുവിൽ ഞാൻ കോളേജിൽ തിരിച്ചെത്തി.
എന്റെ കൂട്ടുകാരുടെ അഭിപ്രായപ്രകാരം പുതിയ കുട്ടികളിലെ ജാഡകളെ നന്നായി പരിചയപ്പെടാൻ ഞാൻ അവരുടെ ക്ലാസ്സിലേക്ക്….
മൂന്ന് കുട്ടികളായിരുന്നു ആ ജാഡക്കാർ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും.
അവളുടെ പേരു തൽക്കാലം നമുക്ക് 'നോവ' എന്ന് വിളിക്കം.
ഈ ജാഡ എന്ന് പറയുന്നത് ഞങ്ങൾ സീനിയേർസ് പറയുന്നത് അനുസരിക്കാതെ ഇരിക്കുന്നതിനെയാണു.
ഞാൻ വളരെ നന്നായി തന്നെ ആ രണ്ട് ആൺകുട്ടികളെ പരിചയപ്പെട്ടു.
മൂന്നാമത്തേത് ആ പെൺകുട്ടി. കുട്ടി ഇടഞ്ഞാൽ ലൈഫ് തീർന്നു. എന്ന് കരുതി വെറുതെ വിടാനാവില്ലാലൊ.
രണ്ടും കൽപ്പിച്ച് നോവയെ പരിചയപ്പെടാൻ വിളിച്ചു. അവൾ വളരെ ലാഘവത്തോടെ മുന്നിൽ വന്നു.
രണ്ടും കൽപ്പിച്ച് നോവയെ പരിചയപ്പെടാൻ വിളിച്ചു. അവൾ വളരെ ലാഘവത്തോടെ മുന്നിൽ വന്നു.
ഞാൻ അവളെ കൊണ്ട് അവളുടെ വീട്ടുകാര്യങ്ങൾ വിവരിപ്പിച്ചു.
ആ പരിചയപ്പെടലിൽ അവളുടെ അഛൻ H.I ആണെന്നും കാസറഗോഡ് തന്നെയാണിപ്പോൾ ജോലി ചെയ്യുന്നതെന്നും,
അഛന്റെ അനുജൻ ഡെപ്യുട്ടി കളക്ടർ, പിന്നെ അവൾക്ക് ഒരു അനുജനും രണ്ട് അനുജത്തി മാരും.
അഛന്റെ അനുജൻ ഡെപ്യുട്ടി കളക്ടർ, പിന്നെ അവൾക്ക് ഒരു അനുജനും രണ്ട് അനുജത്തി മാരും.
അമ്മ house wife. എന്നീ കാര്യങ്ങൾ ഞങ്ങൾ സീനിയേർസ് മനസ്സിലാക്കി.
"അടുത്തതായി നമ്മുടെ നോവ നമ്മുക്കായി ഒരു പാട്ട് പാടുന്നതായിരിക്കും" എന്ന് ഞാൻ പറഞ്ഞു.
ഉടനെ അവൾ പറഞ്ഞു "ഇല്ല . എനിക്ക് പാടാൻ അറിയില്ല."
"അറിയുന്നത് പോലെ പാടിയാൽ മതി.. പാടിയേ തീരു …."
എന്റെ മുഖത്തുനിന്നും ചിരി മാഞ്ഞുപോയി.
" പാട്ടു പാടാതെ നീ ഇവിടെ നിന്നും അനങ്ങില്ല പെണ്ണെ…."
എന്നു കൂടി പറഞ്ഞപ്പോൾ ആ ക്ലാസ്സിലെ പെൺകുട്ടികളൊക്കെ കരച്ചിലിന്റെ വക്കോളം എത്തി.
നോവയും കരച്ചിൽ തുടങ്ങണൊ വേണ്ടയൊ എന്ന മട്ടിലായി.
എന്റെ കൂടെ ഉണ്ടായിരുന്നവരിൽ ചിലരെല്ലാം പതുക്കെ വലിഞ്ഞു.
ഇതു പ്രശ്നമായാൽ 3 വർഷം ഡിബാർ ചെയ്യും. അഭിമാനം രക്ഷിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റു.
അവളാണെങ്കിൽ പാടാൻ കൂട്ടാക്കുന്നും ഇല്ല. എനിക്ക് ദേഷ്യം കൂടിക്കൂടി വന്നു.
" ഞാൻ MCA കമ്പ്ലീറ്റ് ചെയ്തോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടല്ല ഇവിടേക്ക് വന്നത്.
അത് കൊണ്ട് തന്നെ എനിക്ക് ഒരു തരത്തിലുള്ള പേടിയും ഇല്ല.
നീ 5 നേരം വിളിച്ച് കരയുന്ന പടച്ചവൻ നേരിട്ട് വന്ന് പറഞ്ഞാലും ശരി,
നീ ഒരു പാട്ട് പാടാതെ ഇവിടെ നിന്നും അനങ്ങില്ല. മൂത്രമോഴിക്കാൻ പോലും…."
" ഇവനിതെന്ത് ജന്മം " എന്നോ മറ്റോ മനസ്സിൽ പറഞ്ഞു കൊണ്ട് അവസാനം അവൾ പാടി.
" yek paradesee meraa dil le gayaa
jaate jaate meethhaa meethhaa gam de gayaa
kaun paradesee teraa dil le gayaa
motee motee aakhiyon mein aansoo de gayaa .."
അതിനു ശേഷം ഞങ്ങൾ ഇടക്ക് സംസരിച്ചു. ഫോൺ നമ്പർ കൈമാറി.
ഇടക്ക് വിളിക്കാൻ തുടങ്ങി. ഞാൻ ശനിയാഴ്ചയും ഞായറാഴ്ചയും റ്റ്യൂഷൻ എടുക്കാറുള്ളടിത്ത് ഹിന്ദിക്ക് ഒരാളെ വേണം
എന്നറിഞ്ഞ് അവൾ എന്റെ കൂടെ അവിടെ വരാൻ തുടങ്ങി.
താമസിയാതെ ഞങ്ങൾ വളരെ അടുത്തു.
എനിക്ക് നഷ്ട്പ്പെട്ട സെമസ്റ്റ്ർ എല്ലാം എഴുതിയെടുക്കാൻ അവൾ എനിക്ക് കൂട്ടിരുന്നു. എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കി തന്നു.
രണ്ടുപേരും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു. അപ്പോഴേക്കും എനിക്ക് മേയ്ൻ പ്രോജക്ടിനു പോവാൻ സമയമായിരുന്നു.
ഇതിനിടയിൽ അവൾ എന്റെ വീട്ടുകാരുടെ മനസ്സിലും ഇടം നേടിക്കഴിഞ്ഞിരുന്നു. ഇടക്ക് വീട്ടിൽ വരും.
പരീക്ഷയുടെ സമയത്ത് ഒന്നു രണ്ട് ദിവസം വീട്ടീൽ താമസിക്കും. എന്റെ എളേമ്മ അവളോട് ഒരു ദിവസം നേരിട്ട് ചോദിച്ചു.
" നീ വരുന്നോ ഇവന്റെ പെണ്ണായിട്ട് ? "
" ഒരു പാട് ആഗ്രഹം ഉണ്ട് …." എന്നു പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു എന്റെ നോവ അന്ന്…
ഞാൻ പ്രോജക്ട് എറണാകുളത്ത് ചെയ്യാൻ തീരുമാനിച്ചു. എന്റെ സാമ്പത്തിക സാഹചര്യം വളരെ പരിതാപകരമയിരുന്നു.
(അന്നും ഇന്നും).
എന്നെ യാത്രയാക്കാൻ അവൾ വന്നിരുന്നു വിട്ടിലെക്ക്.എന്റെ ബാഗിൽ എല്ലാം അടുക്കി വെച്ചത് അവളായിരുന്നു. കൊച്ചിയിൽ എത്തി പ്രൊജക്ട് തുടങ്ങി. എന്നും അവൾ വിളിക്കും. അടുത്ത exam നു വേണ്ടുന്ന എല്ലാ ബുക്സും അവളെ എടുത്ത് വെച്ചിരുന്നു എന്റെ ബാഗിൽ.
കൂട്ടുകാരെല്ലാം വെറുതെ കറങ്ങാൻ പോവുമ്പോൾ ഞാൻ റൂമിൽ ഇരുന്ന് പരീക്ഷയ്ക്ക് വായിക്കും. എന്റെ കൈയിൽ കാശ് തീരാറായപ്പോൾ ഞാൻ കൊച്ചി വിടാൻ തീരുമാനിച്ചു. എന്റെ നോവ എന്നോട് അരുത് എന്ന് പറഞ്ഞു. അങ്ങനെ അവൾ രാവിലെയും വൈകുന്നേരവും റ്റ്യുഷൻ എടുത്ത് എനിക്ക് അവിടെ മൂന്നു മാസം ചിലവിനുള്ള കാശ് അയച്ചു തന്നു.4 മാസത്തെ പ്രൊജക്ട് ഞാൻ രണ്ടര മാസം കൊണ്ട് തീർത്ത് തിരിച്ചു വന്നു.
ലാസ്റ്റ് റിസൾറ്റ് വരുമ്പോഴേക്കും ഞാൻ എല്ലാ exam ഉം ജയിച്ചിരുന്നു.
പിന്നെ ഞാൻ കോളേജുകളിൽ ടീച്ചിംഗിനു പോയി. വീടിന്റെ കുറച്ച് കടം ഉണ്ടായിരുന്നു. ( ഒരു 4 ലക്ഷം ).
2000 ത്തിൽ എടുത്ത കടം ( ബങ്ക് ലോൺ ). 2008 വരെ ഒരു ഘഡു പോലും അടക്കാൻ പറ്റിയില്ല അഛനു.
ഞാൻ അതു അടക്കാൻ തുടങ്ങി. കൂടെ നോവയുടെ ഹോസ്റ്റൽ ഫീസും അവളുടെ ചിലവും.
ആയിടെക്ക് എനിക്ക് IT ഫീൽഡിൽ ജോലി ചെയ്യണം എന്ന ആഗ്രഹം
കൂടി വന്നു. ഞാൻ ആകെ ഭ്രാന്തമായ അവസ്ഥയിൽ എത്തിയേനെ.
പക്ഷേ ഒരു ദിവസം അഛൻ എനിക്ക് 10000 രൂപ തന്നിട്ട് പറഞ്ഞു
" നിന്റെ കൂട്ടുകാരെല്ലാം പുറത്ത് പണികിട്ടി പോയില്ലേ. നിനക്കും
ആഗ്രഹം ഉണ്ടാവില്ലേ അവരെപ്പോലെ ജോലി ചെയ്യാൻ.
നീയും പോയ്ക്കോ…"
അങ്ങനെ അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് പുറപ്പെടാൻ
തീരുമാനിച്ചു. നോവയുടെ mini project ചെയ്ത് കൊടുക്കണമായിരുന്നു.
അന്നു രാത്രി ഇരുന്ന് ഞാൻ ഒരു പ്രൊജെൿറ്റ് തീർത്തു. അടുത്ത ദിവസം
അത് അവളെ ഏൽപ്പിച്ച് ഞാൻ യാത്ര തിരിച്ചു എന്റെ ഒരു സുഹൃത്തായ
മിഥുന്റെ കൂടെ.
ഞങ്ങളുടെ ആഗ്രഹമായിരുന്നു രണ്ടുപേരും ഒരേ company യിൽ ജോലി ചെയ്യുക എന്നത്. അവൾ വന്നു ബാംഗ്ലൂരിൽ main project ചെയ്യാൻ. അപ്പോഴേക്കും ഞാൻ ഒരു ചെറിയ ജോലി ശരിയാക്കിയിരുന്നു. ആ company യിൽ അവൾക്ക് project ശരിയാക്കി.
അങ്ങനെ 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ അവളെ കാണാൻ ചെന്നു. അവൾ ( M.G Road ) ബസ് സ്റ്റോപ്പിൽ എന്നെ കാത്തുനിൽക്കുകയായിരുന്നു. എല്ലാം നേടിയവരുടെ ഭാവമായിരുന്നു ഞങ്ങൾക്ക്. എല്ലാ ആഗ്രഹങ്ങളും സ്വപ്നം കണ്ടതുപോലെ തന്നെ നടക്കുകയായിരുന്നു. എന്റെ ലാപ്റ്റോപ്പിൽ അവൾക്ക് work ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ പറഞ്ഞിരുന്നു. ഇപ്പോൾ അവൾ ഇവിടെ ബാംഗ്ലൂരിൽ എത്തിയപ്പോൾ ഞാൻ ഒരു ലാപ്പ് എടുത്തിരുന്നു. അത് അവൾക്ക് കൊടുത്തു.
മൂന്ന് മാസക്കാലം ഇവിടെ ബാംഗ്ലൂരിൽ ഞങ്ങൾ സ്വപ്നം കണ്ടതു പോലെ ഞാനും എന്റെ നോവയും കഴിഞ്ഞു. എന്റെ work തന്നെയായിരുന്നു അവളുടെ പ്രോജക്ട്. ഒരിക്കലും അവസാനിക്കരുതെന്ന് രണ്ടുപേരും ഒരു പോലെ ആഗ്രഹിച്ച ആ സ്വപ്ന ജീവിതം തകർത്തെറിയുന്ന തരത്തിൽ ഒരു ഫോൺ കോൾ അവൾക്ക് വന്നു. അവളുടെ വീട്ടിൽ നിന്നും. " ഉടനെ തിരിച്ച് വരണം. നിന്നെ കാണാൻ ഒരാൾ ഈ ആഴ്ച വരുന്നു.."
"ഞാൻ പോയാലും ഈ വരുന്ന ആലോചന നടക്കില്ല. ഞാൻ അത് മുടക്കും.
ഈ പോക്കിൽ ഞാൻ വീട്ടിൽ നമ്മുടെ കാര്യം അവതരിപ്പിക്കും. ഉപ്പ ഒരു പക്ഷെ സമ്മതിക്കും. എന്നോട് പറഞ്ഞിട്ടുണ്ട്. ഏത് മതമായാലും എല്ലാരും മനുഷ്യരാണെന്ന ചിന്ത ഉള്ള ഒരാളാണെന്റെ ഉപ്പ."
അങ്ങനെ 2010 നവംമ്പർ 11 നു നാട്ടിലേക്ക് പോവാൻ ഞാൻ
രണ്ട് ടിക്കെറ്റ് എടുത്തു.എനിക്കും അവൾക്കും.
നവംമ്പർ 11 നു രാവിലെ മുതൽ അവൾ എന്റെ കൂടെ ആയിരുന്നു. എന്നെ കെട്ടിപ്പിടിച്ച് എന്റെ നോവ അന്ന് പറഞ്ഞു. "ഈ 3 മാസക്കാലം നമ്മൾ കൊതിച്ചതു പോലെ നമ്മൾ ജീവിച്ചു. എന്റെ വീട്ടുകാർ ഒരു പക്ഷെ ഇനി എന്നെ ഇങ്ങോട്ട് വിട്ടില്ലെങ്കിൽ പോലും എനിക്ക് ഇനിയുള്ള കാലം ജീവിക്കാൻ ഈ ഓർമകൾ മതി. ഞാൻ ആഗ്രഹിച്ചതു പോലെ ഒരു കാലം എനിക്കു തന്നതിനു ഒരു പാട് നന്ദി, ഒരു പക്ഷെ നാം ഒരുമിച്ചള്ള അവസാന നിമിഷങ്ങളായിരിക്കാം ഇത്, എന്റെ KP യെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല ഇന്നോളം. ഇനി ഒരിക്കലും കാണാനും പറ്റില്ല.ഒരു നല്ല ജോലി തീർച്ചയായും നിങ്ങൾക്ക് കിട്ടും. ഇൻഷാ അല്ലാഹ . ഞാൻ നിങ്ങളുടെ കൂടെ ജീവിക്കാൻ ആത്മാർഥമായി ശ്രമിക്കും."
അന്ന് വൈകിട്ട് ഞങ്ങളെ യാത്രയാക്കാൻ എന്റെ സുഹൃത്തുക്കളും വന്നിരുന്നു. അവൾ അവൾക്ക് company യിൽ നിന്നും കിട്ടിയ certificate എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു. " എന്റെ MCA എന്ന course എന്നാൽ എന്നും എന്റെ KP ആണു. എന്നും ഓർക്കാൻ ഇതു കൂടി എന്റെ കൈയിൽ ഉണ്ട്."
അവളുടെ certificate ഇൽ ഗൈഡിന്റെ സ്ഥാനത്ത് എന്റെ പേരായിരുന്നു company യിൽ നിന്നും എഴുതിയിരുന്നത്.
മഡിവാളയിൽ നിന്നും ഞങ്ങൾ ബസ്സ് കയറി.
ഒരുമിച്ച് ഒരു സീറ്റിൽ ഒരു യാത്ര. ഒരു പക്ഷെ അവസാന യാത്ര എന്നു രണ്ടു പേർക്കും അറിയാം. വാതോരാതെ അവൾ സംസാരിച്ചു. എന്നെ കുറിച്ച്. ഞാൻ അവളെ തന്നെ നോക്കിയിരുന്നു. നഷ്ടപ്പെടാൻ പോവുന്ന വിലമതിക്കാനാവാത്ത ഒന്നാണല്ലോ അവളെനിക്ക്. എന്നെ ഞാനാക്കിയ കൂട്ട്. എന്റെ സന്തോഷത്തിലും ദു:ഖത്തിലും എനിക്കോപ്പം നിന്നവൾ. എനിക്കവളെ വളരെ പുതുമയുള്ള ഒരാളെ പോലെ അനുഭവപ്പെട്ടു ആ യാത്രയിൽ.
രാവിലെ 7 മണിക്ക് ഞങ്ങൾ നാട്ടിലെത്തി. അവളുടെ സ്റ്റോപ്പ് എത്തി.
അവൾ എന്റെ ചെവിയിൽ പതുക്കെ പാടി..
" yek paradesee meraa dil le gayaa
jaate jaate meethhaa meethhaa gam de gayaa
kaun paradesee teraa dil le gayaa
motee motee aakhiyon mein aansoo de gayaa .."
അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതു ഞാൻ എന്റെ നിറമിഴികൾക്കിടെയിലൂടെ കണ്ടു.
അവളുടെ ബാഗുകൾ എടുത്ത് ഞാൻ അവളെ ഇറങ്ങാൻ സഹായിച്ചു.
ബസ്സ് ഞങ്ങൾക്കിടയിൽ അകലം കൂട്ടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
കണ്ണിൽ നിന്നും മറയുവോളം ഞാൻ അവളെ നോക്കി. അവളെന്നേയും. വല്ലാത്ത ഒറ്റപ്പെടലിന്റെ വേദന ഞാൻ ആ നിമിഷം മുതൽ അനുഭവിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടു പേർക്കും ഒന്നാവൻ അതിയായ ആഗ്രഹം ഉണ്ട്. എന്റെ പെണ്ണിനെ അത്ര വേദനിച്ച് ഞാൻ അതിനു മുൻപ് കണ്ടിട്ടില്ല.
ആ യാത്രയുടെ അവസാന നിമിഷങ്ങളിൽ ഇടറിയ ശബ്ദത്തിലെവിടെയൊക്കെയോ എന്റെ പെണ്ണിന്റെ വിഷമം ഞാൻ അറിയുന്നുണ്ടായിരുന്നു. വാക്കുകൾ കിട്ടാതെ വന്നപ്പോഴൊക്കെ ഇരുവരും കീറിമുറിക്കുന്ന വേദനയിൽ പൊതിഞ്ഞ തണുത്ത ഒരു ചിരി പകരമായി നൽകി.
എന്റെ പാതി ജീവനായിരുന്നു ആ തണുത്ത പലരി ( 2010 നവംമ്പർ 12 ) കവർന്നെടുത്തത്.
ബാഗ്ലൂരിൽ തിരിച്ചെത്തി രണ്ട് ദിവസങ്ങൾക്ക് ശേഷം നവംമ്പർ 17 നു രാത്രി എനിക്കൊരു കോൾ വന്നു. അത് അവളുടെ ഉപ്പയായിരുന്നു.
" ഞാൻ നോവയുടെ father, നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം അവൾ എന്നോട് പറഞ്ഞു. എനിക്ക് വ്യക്തിപരമായി ഒരു എതിർപ്പും ഈ കാര്യത്തിൽ ഇല്ല. കാരണം എനിക്കെന്റെ മോളെ നന്നായി അറിയാം. അവൾ ഒരാളെ ഇഷടപ്പെടണമെങ്കിൽ അയാൾ അത്ര നല്ല മനസ്സിനുടമയായിരിക്കും. നിങ്ങളുടെ ഇഷ്ടം ആത്മാർഥമാണെന്ന് എനിക്ക് മനസ്സിലായി. ഒരഛൻ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം. എനിക്കിപ്പോഴെത്തെ സാഹചര്യത്തിൽ ഈ സമൂഹത്തെ എതിർക്കാൻ ഭയമാണു. എനിക്ക് ഇവൾക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെ ഭാവി എന്താവും എന്നു കൂടി ഞാൻ ആലോചിക്കണം. ഇവൾ മാത്രമായിരുന്നെങ്കിൽ ഞാൻ തന്നെ ഇവളെ നിങ്ങളുടെ കൂടെ അയക്കുമായിരുന്നു. നിങ്ങൾ രണ്ടു പേരും പ്രായപൂർത്തി ആയവരാണു. ഇതൊക്കെ കൂട്ടി വായിച്ച് ഒരു തീരുമാനം നിങ്ങൾ തന്നെ എടുത്തോളു."
എന്നു പറഞ്ഞ് അദ്ദേഹം അവൾക്ക് ഫോൺ കൊടുത്തു.ഞങ്ങൾ ഒന്നും പറയാനാവതെ നിർവികാരപരമായി നിന്നു പോയി.
അവസാനം ഞാൻ അവളോട് പറഞ്ഞു. " 24 വർഷം നിന്നെ പൊന്നുപോലെ നോക്കി വളർത്തിയ ആ മനുഷ്യനെ 4 വർഷത്തെ മാത്രം പരിചയം ഉള്ള എനിക്കു വേണ്ടി വേദനിപ്പിക്കരുത്. ഇതു നമുക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മറക്കാം എല്ലാം. സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമായി നിൽക്കട്ടെ.
നീ വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കണം. അതാണു പെണ്ണെ നമുക്ക് ചെയ്യനാവുന്ന ഏറ്റവും നല്ല കാര്യം.
ഞാൻ ഞാനായിക്കുന്നിടത്തോളം കാലം എന്റെ ഉള്ളിൽ നീ ഉണ്ടാവും….
എന്നിൽ ജീവനുള്ളടുത്തോളം കാലം ഞാൻ ഞാനയിരിക്കുക തന്നെ ചെയ്യും……".
അവൾ മറിച്ചൊന്നും പറഞ്ഞില്ല. കണ്ണിരിൽ കുതിർന്ന ശബ്ദത്തിൽ അവൾ എനിക്ക് വേണ്ടി ഒരിക്കൽ കൂടി പാടി.
" yek paradesee meraa dil le gayaa
jaate jaate meethhaa meethhaa gam de gayaa
kaun paradesee teraa dil le gayaa
motee motee aakhiyon mein aansoo de gayaa .."
അവൾ അതിനു ശേഷം അവൾ എന്റെ അമ്മയെ വിളിച്ച് എന്റെ കല്യാണം ഉടനെ നടത്തണം എന്ന് പറഞ്ഞു.പറ്റുമെങ്കിൽ ഒരേ ദിവസം. അവളുടെ കല്യാണത്തിന്റെ കൂടെ ഡിസംബറിൽ തന്നെ.
ഒരു വർഷക്കാലമായി ഞാൻ ( ഒറ്റയ്ക്ക് വിപ്ലവം നടത്താൻ തുനിഞ്ഞിറങ്ങിയ വിഡ്ഡി ) പുതിയ ഒരു കൂട്ടിനുവേണ്ടി തിരയുകയാണു. ഓരോ പുതിയ മുഖങ്ങളിലും ഞാൻ എന്റെ നോവയെ തേടുകയാണു. ഈ നിമിഷം വരെ ഇല്ല എനിക്ക് അങ്ങനെ ഒരാളെ കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ല. ഓരോ നിമിഷവും അവളുടെ നഷ്ടത്തിന്റെ ആഴം കൂടി വരുന്നു.
എങ്കിലും ഞാൻ തേടുകയാണു ഓരോ പുതിയ പുലരിയിലും എന്റെ നോവയെ.




3 comments:
അവളുടെ കല്യാണം കഴിഞ്ഞെങ്കില്, ഇപ്പോഴത്തെ ജീവിതം ഒരു തരം അഭിനയമാവില്ലേ, കെ. പി. അതോ, അവറ്ക്ക് അതെല്ലാം മറക്കാന്‍ കഴിയുമോ? എന്തിന്‍ അവളെ മാത്രം പറയുന്നു. കെ.പിയും തേടൂകയല്ലേ, വേറൊരു 'നോവ'യെ.
തീര്ച്ചയായും ഇപ്പോഴെത്തെ ജീവിതം ഒരു അഭിനയം മാത്രമാനെടാ രണ്ടു പേര്‍ക്കും
ഭ്രമമാണു പ്രണയമ്, വെരും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്കുന്ന സ്ഫടിക സൌധം
എപ്പൊഴോ തട്ടി തകര്ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം
Post a Comment