പൃഥ്വിരാജിനെ കടത്തിവെട്ടുമോ ആസിഫ് അലി ?



മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ തന്റെ അഭിനയം നന്നായി എന്നുപറഞ്ഞാല്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതികളാണെന്ന് തുറന്നു പറയുന്ന പൃഥ്വിരാജ് 
യുവനടന്‍മാര്‍ക്ക് അഭിനയം വെറും കുട്ടിക്കളിയാണെന്ന് അഭിപ്രായപ്പെട്ടതായും അതിനെതിരെ ആസിഫ് അലി ചൊടിച്ചതും ഈയിടെ കേള്‍ക്കുയുണ്ടായി.

അഭിനയത്തോടുള്ള ആസിഫിന്റെ ഉറച്ച നിലപാടുകളായിരിക്കാം ഇതുപറഞ്ഞതെന്ന് ചിന്തിക്കുമ്പോള്‍ തന്നെ
 ആസിഫിന്റെ പുതിയ ചുവടുവെപ്പുകള്‍ പൃഥ്വിരാജിനെ കടത്തിവെട്ടുമോഎന്നറിയേണ്ടിയിരിക്കുന്നു.

ഈ വര്‍ഷം മികച്ച വിജയം കൊയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രമേയംകൊണ്ടും പുതുമയാര്‍ന്ന അവതരണ രീതികൊണ്ടും അഭിനേതാക്കളുടെ വൈവിദ്ധ്യം കൊണ്ടുമൊക്കെ ഹിറ്റായ താണെന്ന് എല്ലാവര്‍ക്കുമറിയാം. 

ഓരോ അഭിനേതാവും തനുള്ളതുകൊണ്ടാണ് ഈ ചിത്രം നിറഞ്ഞോടിയതെന്ന് ചിന്തിച്ചുതുടങ്ങിയാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരൊക്കെ ദീപസ്തംഭം പോലെ നായകരായ് നിന്ന് വന്‍ വിജയംകൊയ്ത സിനിമ കഴിയുമ്പോള്‍ ആകാശം പിളര്‍ന്ന് മുകളിലോട്ട് പോവേണ്ടതല്ലെ?

ഇതൊക്കെ ചിന്തിക്കാനും മനസ്സിലാക്കാനും അഭിനയത്തിലെ പക്വതക്കപ്പുറം ജീവിതത്തിലെ വിവേക ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

പക്ഷേ യുവതലമുറയിലെ ഏറെ വളര്‍ന്ന ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിപറയുന്ന ചില കാര്യങ്ങള്‍ യുവതലമുറയ്ക്കുതന്നെ ദഹിക്കുന്നില്ല. 
ഇക്കാര്യങ്ങളില്‍ ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിരാജ് ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. 
 പൃഥ്വി പറഞ്ഞ ഒരു കമന്റ് പക്ഷേ ചില യുവതാരങ്ങളെ മുറിവേല്‍പ്പിച്ചു. പുതിയ ചെറുപ്പക്കാര്‍ക്ക് സിനിമ കുട്ടിക്കളിയാണെന്ന പൃഥ്വിയുടെ കണ്ടെത്തല്‍ ആസിഫ് അലിയെ ചൊടിപ്പിച്ചിരിക്കുന്നു.

ഏറ്റവു പുതിയ നടന്‍മാരില്‍ ശ്രദ്ധേയനായ ആസിഫ് അലി അതിനോട് പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. 
 പൃഥ്വിരാജ് ഗൗരവബുദ്ധ്യാ സിനിമയെ നേരിടുമ്പോള്‍ മറ്റുള്ളവര്‍ കുട്ടിക്കളികളിക്കുന്നു. എന്നു പറയുന്നുണ്ടെങ്കില്‍ അത് നിലവില്‍ സൂക്ഷിക്കുന്ന നിലപാടുമായ് ഒത്തുപോകുന്നതല്ല.

ഇതിന്റെ സത്യാവസ്ഥയെന്തെന്നും മറ്റുമുള്ളകാര്യങ്ങല്‍ പൃഥ്വിയും ആസിഫും തന്നെ ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്. 



ഇതുപോലെതന്നെ പൃഥ്വിയ്ക്ക് പാരയായി വന്ന ഒരു പ്രശ്‌നമായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ ഭാര്യ സുപ്രിയ പറഞ്ഞ കമന്റ്. 
പൃഥ്വിയെപ്പോലെ നന്നായി ഇംഗ്ലീഷ് പറയുന്ന നടന്മാര്‍ തെന്നിന്ത്യയില്‍ ഇല്ല എന്നായിരുന്നു സുപ്രിയയുടെ കണ്ടെത്തല്‍. ഈ കമന്റ് തീര്‍ത്തും അനാവശ്യമായിരുന്നു.

മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് ഇംഗ്‌ളീഷ് ഭാഷാ പരിഞ്ജാനത്തിലുപരി അഭിനയിക്കാനുള്ള കഴിവും മലയാള ഭാഷാവഴക്കവുമാണ് അനിവാര്യമായ് ഉണ്ടാകേണ്ടത്. 
യുവനടന്‍ ജയസൂര്യ ഈ കമന്റിനോട് പ്രതികരി്ക്കുകയും ചെയ്തിരുന്നു.

മറ്റൊരു കൂട്ടര്‍ ഇതിനെ പൃഥ്വിയ്‌ക്കെതിരെ ആയുധമാക്കി. ഇന്റര്‍നെറ്റിലും മറ്റും ഇതിനെ വിഷയമാക്കി പല സീനുകള്‍ കൂട്ടിവച്ച് പുതിയ ഹ്രസ്വചിത്രംവരെയുണ്ടായി.

ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിയുടെ നിലപാടുകളും അഭിപ്രായങ്ങളും മനസ്സിലാക്കാം.
എന്നാല്‍ ഇതുവരെ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ താര പത്‌നികളോ, താരഭര്‍ത്താക്കന്‍മാരോ ഇടപെടാത്ത വിധം സുപ്രിയ കടന്നുവരുന്നത് ഈ വിധമായി പോയി എന്നത് ഖേദകരമാണ്.

താന്‍ ബിബിസിയില്‍ റിപ്പോര്‍ട്ടറാണെന്നും ഇംഗ്ലീഷിലുള്‍പ്പെടെ പാണ്ഡിത്യമുണ്ടെന്നുമുള്ള കാര്യത്തിന് അടിവരയിടാനായിരുന്നോ ആ കമന്റ് എന്ന് വ്യക്തമല്ല. കാര്യങ്ങള്‍ വെട്ടിതുറന്ന് പറയുന്നതും,നിലപാടുകള്‍ ബുദ്ധിപരമായ് എടുക്കുന്നതും ഒക്കെ നല്ലതും പ്രശംസനീയവുമാണ് എന്നാല്‍ കാര്യമറിയാതെ ചില വെടക്ക് കമന്റുകള്‍ അടച്ച് പറയുന്ന്ത ശരിയല്ല.

വിവരവും വിദ്യഭ്യാസവും മറ്റുള്ളവരെ ചെറുതാക്കാനല്ല സ്വയം പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്താനുള്ള ആര്‍ജ്ജവം കൂടിയായിരിക്കണം. ഇംഗഌഷ് വിവാദം കത്തിപടരാതിരുന്നത് പൃഥ്വിയുടെ ഭാഗ്യം.

എന്തൊക്കെയായാലും ചലച്ചിത്രമേഘലയില്‍ നിന്നുപോകണമെങ്കില്‍ ആരാധകര്‍ എന്ന സമ്പത്ത് അനുദിനം വര്‍ധിക്കണമെന്നും അതിന് ഇത്തരം അനവസരത്തിലുള്ള ഇടപെടലുകള്‍ നടത്തരുതെന്നും പൃഥ്വി തന്നെ ഭാര്യയെ ബോധ്യപ്പെടുത്തണം.


മലയാളത്തിലെ വളര്‍ന്നുവരുന്ന സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിരാജിന് ആരാധകരേക്കാളേറെ അസൂയക്കാരണോ ഉള്ളത്. ചലച്ചിത്രലോകത്തെ പലപ്രശ്‌നങ്ങളുടെ പേരിലും പൃഥ്വിയെ ആളുകള്‍ പഴിയ്ക്കുകയാണ്.

സൂപ്പര്‍താരങ്ങളുടെ വസതികളില്‍ നടന്ന റെയ്ഡിന്റെ കാര്യത്തില്‍പ്പോവും പൃഥ്വിയെ വലിച്ചിഴച്ച് നാണംകെടുത്താന്‍ ശ്രമം നടന്നതു. ഞാനും സൂപ്പര്‍താരമാണ് എന്റെ വീട്ടിലും റെയ്ഡ് നടത്തണമെന്ന അര്‍ഥത്തിലുള്ള എസ്എംഎസുകളും മെയിലുകളും നല്‍കുന്ന സൂചന പൃഥ്വിയുടെ വളര്‍ച്ച ഇഷ്ടപ്പെടാത്തവരുടെ എണ്ണവും കൂടുതലാണെന്നുതന്നെയല്ലേ.

പൃഥ്വിരാജ് ഇന്റലിജന്റായ ഒരു ആര്‍ട്ടിസ്‌റാണ്. ഇതുവരെ മലയാള സിനിമ കാണാത്ത ഒരു സ്‌റാന്റ് ഇത്ര
ചെറുപ്പത്തിലെ രാജു സൂക്ഷിക്കുന്നു എന്നത് തെറ്റാണോ? ഏതൊരു ജോലിയിലും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ള ആളുകള്‍ നടത്തുന്ന രീതികള്‍ മാത്രമെ അഭിനയമെന്ന തൊഴില്‍ ചെയ്യുന്ന പൃഥ്വിരാജും ചെയ്യുന്നുള്ളു.

കൃത്യമായ നിലപാടുകളും തീരുമാനങ്ങളും അതിനനുസരിച്ച നീക്കങ്ങളുമാണ് പൃഥ്വിയുടേത്. 
 പലകാര്യങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വെട്ടിത്തുറന്നു പറയുന്ന രീതിയെ കുറ്റം പറയാന്‍ പാടുണ്ടോ. ഇല്ലെന്നുതന്നെ പറയാം. 

5 comments:

Unknown

ഒരു പൊടിക്ക് അഹങ്കാരമുണ്ടെങ്കിലും മലയാള സിനിമാ നടന്മാറ്കിടയില്‍ നല്ല വായനാ ശീലമുള്ള നടനാണ്‍ പ്രിത്വിരാജ്. ഏത് കാര്യത്തെ പറ്റിയും തന്റേതായ ഒരു നിലപാടുകളുള്ള നടന്. അത് അംഗീകരിച്ചേ പറ്റൂ.

krishnanova
This comment has been removed by the author.
krishnanova

Gopakumarumaayi oru interview undayirunnu. Athu kandayirunno?. Ivan veruthe oru paadu books nte peru paranj athu vaayichatha ennokke parayunnu. But adhehathinte aduth onnum nadannilla.

Unknown

പക്ഷെ, ഒരു സിനിമാ നടന്റെ മക്കള്‍ എന്ന പേരിനേക്കാള്, സുകുമാരന്‍ തന്റെ മക്കള്ക് നല്കിയ സ്വത്ത്, അമൂല്യമായ ഒരു ലൈബ്രറി ആയിരുന്നു.

krishnanova

Yavan aa mahanaya adhyapakanteyum nadanteyum vila kalayum. Malayalikalude manasil sukumaranulla sthaanam athu vilamathikkanavathathaann.Ivane kkal kazhivullath indrajithinaan ennanente abhipraayam

Post a Comment