ഞാന്‍ കൃഷ്ണ പ്രസാദ്‌ .....





കാസറഗോഡ് ജില്ലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോടോത്ത് ഗ്രാമത്തില്‍ 1985  ല്‍ ബാലകൃഷ്ണന്‍ ശാന്ത ദമ്പതികളുടെ സന്താനമായി ജനിച്ചു.
എന്‍റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും എന്തിനു വേണ്ടിയും അടിയറവു പറയാന്‍ തയ്യാറല്ലാത്ത സാധാരണ മനുഷ്യന്‍. പുതിയ പുലരിക്കു വേണ്ടി തുടിക്കുന്ന ഒരു കൊച്ചു മനസിനുടമ.നന്മകള്‍ കാണാനും ചെയ്യാനും ആഗ്രഹിക്കുന്നു.നല്ലതെന്ന് തോന്നുന്നത് കാണുന്നു ചെയ്യുന്നു.
                    അനീതികള്‍ക്കെതിരെ എപ്പോഴും ശബ്ധംമുയര്‍ത്താന്‍ ശ്രമിക്കാറുണ്ട്, കഴിയാറുണ്ട് . അതുകൊണ്ട് തന്നെ വ്യക്തിപരമായ നഷ്ടങ്ങള്‍ വളരെ ഉണ്ടായിട്ടുണ്ട്. പക്ഷെ  എന്‍റെ വിശ്വാസങ്ങളും  ആദര്‍ശങ്ങളും അവയെക്കാള്‍ വലിയ നേട്ടങ്ങള്‍ ആകുന്നു .
 നല്ല സുഹൃദം എന്നും എന്‍റെ ബലഹീനതയാണ്.
                                 ഞാന്‍ ഒരു നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്‍റെ ഇരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.
                                      മനുഷ്യ സഹജമായ എല്ലാ ദുശീലങ്ങളും ഉണ്ട് .എന്‍റെ ശീലങ്ങള്‍ പക്ഷെ മറ്റുള്ളവര്‍ക്ക് ശല്യം ആവരുതെന്ന പിടിവാശി ഉണ്ട്. എന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കും അവരാഗ്രഹിക്കുന്ന തരത്തില്‍ സ്നേഹം നല്കനാവാറില്ല. എനിക്ക് എന്‍റെ രീതിയില്‍ മാത്രമേ സ്നേഹം പ്രകടിപ്പിക്കാന്‍ ആവുള്ളു. അത് മനസിലാക്കിയവര്‍ വളരെ ചുരുക്കം. ആ വളരെ ചുരുക്കം പേര്‍ ഇന്നും എന്നോടൊപ്പം ഉണ്ട് ......

0 comments:

Post a Comment