പതിവിലും
നേരത്തെ ആണ് വിമല ഇന്ന് ഉറങ്ങി എണിറ്റത്. സുരേഷേട്ടന്‍ ഇന്ന് ഗള്‍ഫില്‍ നിന്നും
എത്തുകയാണ്. തിരിച്ചു തിരിച്ചു പോയിട്ട് 3 മാസം കഴിയുന്നതെ ഉള്ളു. കാര്യം
എന്താണെന്നറിയില്ല. പെട്ടന്ന് വരേണ്ടി വന്നു. 2 വര്‍ഷത്തില്‍ ഒരിക്കല്‍ , അതാണ്
പതിവ്. മോന്‍റെ മേലെ പുതപ്പു നേരെ ആക്കിയിട്ട ശേഷം അവള്‍ ഫ്രഷ് ആയി വന്നു.
അടുക്കളയിലെ ജോലി ചെയ്തു തുടങ്ങി.
യാന്ത്രികമായി
ഓരോ ജോലികളും തീര്‍ക്കുമ്പോഴും തന്‍റെ ഭര്‍ത്താവിന്‍റെ അപ്രതീക്ഷിതമായ ഈ വരവിനെ കുറിച്ച്
മാത്രമാണ് അവളുടെ മനസ്സില്‍.പലതരം ചിന്തകളാല്‍ കലങ്ങിയ മനസ്സോടെയാണ് വിമല തന്‍റെ
ജോലികള്‍ ചെയ്തു കൊണ്ടിരുന്നത്. മുറ്റത്ത് കാറ് വന്ന് നിറുത്തുന്ന ശബ്ദം കേട്ട്
അവള്‍ ഓടിചെന്നു കതകു തുറന്നു നോക്കി....
അതെ...
സുരേഷേട്ടന്‍ വന്ന കാറ് തന്നെ. ഒരു ചെറിയ, സൈഡ് ബാഗുമായു സുരേഷ് മുറ്റത്തേക്ക്
നടന്നു കയറി. വിമല ഓടി അയാളുടെ അടുത്തെത്തി അയാളുടെ വലത് കരം കവര്‍ന്നു.
സുഖമായി
ഉറങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ മോനെ, ഉറക്കത്തില്‍ നിന്നും ഉണര്‍ത്താതെ അയാള്‍
പുണര്‍ന്നു. ഒന്നു കുളിച്ചു ഫ്രഷ് ആവാന്‍ അയാള്‍ക്ക് ധൃതി ആയി. ഡ്രസ്സ് മാറ്റി, ഒരൊറ്റ
മുണ്ട് എടുത്തു ഉടുത്തു. ചോദിക്കാതെ ചോദിക്കുന്ന ഭാവവുമായി തന്‍റെ പാതിയായ ഭാര്യ
വിമല കൂടെ തന്നെ നടക്കുന്നുണ്ടായിരുന്നു. അയാള്‍ മുഖം കഴുകി. തുടയ്ക്കാനുള്ള ടൌവല്‍
കൊണ്ട് കൂടെ വിമല. അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കി.
“
അതേ......ഞാന്‍ ഇന്നലെ രാവിലെ എത്തി.കോട്ടയത്ത്, എന്‍റെ കൂടെ റൂമില്‍ ഉള്ള ഒരു
സുഹൃത്തിന്‍റെ വീട്ടില്‍. അവന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. പാവം അവന്‍...
നല്ല
സ്നേഹത്തിലും ആയിരുന്നു അവര്‍. ഒരാണ്‍ കുട്ടിയാണവര്‍ക്ക്.
ആകെ
തകര്‍ന്നു പോയി. അവന്‍ തനിച്ചു വരാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതുകൊണ്ട് ഞാനും
പോന്നു.
ഒരു
കപ്പു കട്ടന്‍ ചായ അയാള്‍ക്ക് നല്‍കി കൊണ്ട് അവള്‍ ചോദിച്ചു.
“അയ്യോ...
എന്തിനാ ആ കുട്ടി ഈ കടുംകൈ ചെയ്തത്.....?
ചൂട്
കട്ടന്‍ ഒരു കവിള്‍ മൊത്തി കൊണ്ട് അയാള്‍ തുടര്‍ന്നു.
“
ഈ കെട്ട കാലത്തിന്‍റെ ബലിയാടുകളില്‍ ഒരാളാണ് അവന്‍. “
ഒരു
കവിള്‍ ചായകൂടി കുടിച്ച് അയാള്‍ പറഞ്ഞു
“ എല്ലാദിവസവും
2 പ്രാവിശ്യത്തിലധികം അവന്‍ അവളെ വിളിച്ചു സംസാരിക്കും... എന്തു ജോലി
തിരക്കാണെങ്കിലും . കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ പുതിയ ഒരു ഫോണ്‍ അവള്‍ക്കു
കൊണ്ട് കൊടുത്തിരുന്നു. ആ ഫോണില്‍ ഇപ്പൊഴത്തെ ട്രെന്‍ഡ് ആയ എല്ലാ സംവിധാനങ്ങളും
ഉണ്ട്.. അതൊക്കെ ഉപയോഗിച്ച് അവള്‍ ആരോടൊക്കെയോ പരിചയത്തില്‍ ആയി. അവളുടെ ഫോട്ടോ
ഒക്കെ അയച്ചുകൊടുത്തു എന്നോ ആ ഫോട്ടോകളൊക്കെ മോശം രീതിയില്‍ ആക്കി നാട്ടിലെ എല്ലാ
പിള്ളേരുടെ ഫോണില്‍ ഉണ്ടെന്നോ ഒക്കെ കേള്‍ക്കുന്നു... ആര്‍ക്കറിയാം ... എന്തായാലും
ആ പാവം കുഞ്ഞിനു ഇത്ര ചെറുപ്പത്തില്‍ തന്നെ അമ്മ ഇല്ലാതായി.... ഓരോരോ ഗതി കേടുകള്‍.......
അവന്‍
ആ മരുഭൂമിയില്‍ കിടന്നു പെടാപാടു പെട്ടാണ് ഇവരെ നോക്കുന്നത് എന്ന് ഓര്‍ത്താല്‍
തന്നെ ഇങ്ങനെ ഒക്കെ ആവുമായിരുന്നോ?..”
“
നീ തോര്‍ത്ത് ഇങ്ങെടുത്തെ ഞാന്‍ ഒന്നു കുളിച്ചിട്ടു വരാം...”
വിമല
തോര്‍ത്തെടുത്ത് കൊടുത്തു . അയാള്‍ കുളിക്കാന്‍ കയറി.
പകലന്തിയോളത്തെ
തിമര്‍പ്പില്‍ ക്ഷീണിച്ചുറങ്ങുന്ന തന്‍റെ 5 വയസുകാരന്‍ വിഷ്ണു വിനെ അവള്‍ അരണ്ട ചുമന്ന വെളിച്ചത്തില്‍
കണ്ടു. അവള്‍ പതുക്കെ അവനെ താലോടി. മറുകയില്‍ പതുക്കെ തന്‍റെ മൊബൈല്‍ ഫോണ്‍
എടുത്തു. TIMEPASS എന്ന് സ്റ്റോര്‍ ചെയ്ത നമ്പറില്‍ നിന്നും ഫോട്ടോ ചോദിച്ചു
കൊണ്ട് വന്ന ചാറ്റ് അപ്പോഴും കിടന്നു ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. ഉടനെ തന്നെ
എല്ലാതരം ദ്രോഹങ്ങളും തന്‍റെ ഫോണില്‍ നിന്നും അണ്‍ ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ട്
അവള്‍ മോനെയും കുളിക്കാന്‍ കയറിയ തന്‍റെ ഭര്‍ത്താവിനെയും മനസ്സില്‍
പ്രതിഷ്ടിച്ചുകൊണ്ട് അടുക്കളയിലേക്ക് നീങ്ങി.

