മറവി


സീന്‍ ഒന്ന്‍

2013 നവംബര്‍ 11..

“മോനെ മാധവന്‍ മാമന്‍റെ പരിചയത്തില്‍ ഒരു കുട്ടി ഉണ്ടത്രേ.MCA പഠിക്കുകയാണ്. ഈ വര്‍ഷം തീരും. നീ വന്ന് കാണ്. ഇനിയും വൈകരുത് മോനെ. ഞങ്ങളുടെ കണ്ണടയുന്നതിനു മുന്പ് നിന്‍റെ കല്യാണം കൂടി കഴിഞ്ഞു കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ട് ഞങ്ങള്‍ക്ക്..”
എല്ലാം പതിവു പോലെ ആര്‍ക്കോ വേണ്ടി കേട്ടുകൊണ്ടിരുന്നു ഞാന്‍.ഇങ്ങനെ ഓരോ കുട്ടികളുടെ കാര്യം പറഞ്ഞു കൊണ്ട് അമ്മയുടെ ഒരു കോള്‍ എല്ലാ ദിവസവും ഉള്ളതാണ്.
പക്ഷേ.....
എന്‍റെ പോന്നു എന്‍റെ കണ്ണില്‍ നിന്നും അകന്നുപോയിട്ട് ഇന്നേക്ക് 3 വര്ഷം തികയുന്നു. സാമുഹിക,സാമ്പത്തിക അനാചാരത്തിന്റെയും അന്തരത്തിന്റെയും നെറികേടുകള്‍ ശിരസ്സിലേറ്റി ഞാനും അവളും ഞങ്ങളുടെ അച്ഛനമ്മമാര്‍ക്കും കൂടെപ്പിറപ്പുകള്‍ക്കും വേണ്ടി ഞങ്ങളെ മറന്നതിന്റെ മൂന്നാം വാര്‍ഷികം.
2010 നവംബര്‍ 11 നു അവളുടെ അച്ഛനും അമ്മയും വന്ന് അവളെ എന്നില്‍ നിന്നും പറിച്ചെടുത്തു കൊണ്ടുപോയപ്പോള്‍ അവളുതിര്‍ത്ത കണ്ണിരിന്റെ ചൂട് ഇന്നും എന്‍റെ ഇടനെഞ്ചില്‍ തളംകെട്ടി കിടക്കുന്നുണ്ട്.എന്നെ ഓര്‍ത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജീവിക്കുന്ന എന്‍റെ പൊന്നുവിന്റെ മുഖം....
അവള്‍ അവസാനമായി എന്‍റെ ചെവിയില്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്നില്‍ അലയടിക്കുന്നു.
“എന്‍റെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങളുടേത് മാത്രമായിരിക്കും..”.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഞാന്‍ എന്‍റെ പൊന്നുവിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.
എന്‍റെ നഷ്ടങ്ങളും വേദനകളും ചിരിക്കുന്ന മുഖത്തിനു പിറകില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടു ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 3 വര്ഷം ആയി എന്ന യാഥാര്‍ത്ഥ്യവും എന്നില്‍ തികട്ടി വരുന്നു. ഓര്‍മകളുടെ ചെപ്പിലൊളിപ്പിച്ച ദു:ഖങ്ങള്‍ എന്‍റെ സ്വകാര്യ സമ്പത്താണ്‌.
ചിതലരിക്കാതെ ഞാന്‍ കാക്കുന്ന എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ ഒരു തേങ്ങലായി വിറകൊള്ളാന്‍ ആരംഭിച്ചിരിക്കുന്നു. എന്‍റെ സാമ്രാജ്യത്തില്‍ എന്‍റെ വേദനകളുടെയും എന്‍റെ നൊമ്പരങ്ങളുടെയും കൂട്ടുകാരാനായ SIGNATURE ബോട്ടില്‍ മേശപ്പുറത്തിരുന്നു ഞെളിപിരി കൊള്ളാന്‍ തുടങ്ങിയിട്ട് നേരമേറെയായി. അതെന്നെ നോക്കി നാണത്തോടെ ഒരു കണ്ണ്‍ ഇറുക്കികാണിച്ചു. എല്ലാം മറക്കാന്‍ കണ്ണുകളടച്ചു പിടിച്ചു കൊണ്ട് ഞാനതിനെ പ്രാപിച്ചു.
എന്നിലെ ബോധത്തിന്റെ അവസാന കണികയും എന്നെ വിട്ടു അകലാന്‍ ഒരുങ്ങുമ്പോള്‍ പതുക്കെ അവളുടെ വാക്കുകള്‍ എന്‍റെ ചെവിയില്‍ വീണ്ടും വിരുന്നിനെത്തി.

“എന്‍റെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങളുടേത് മാത്രമായിരിക്കും..”.

സീന്‍ രണ്ട്

2013 നവംബര്‍ 11.

കളിപ്പാട്ടവുമായി തല്ലുകൂടുന്ന 2 വയസ്സുകാരന്‍. തൊട്ടടുത്തായി വേദനയോടെ വിദൂരതയില്‍ കണ്ണും നട്ടിരിക്കുന്ന പോന്നു. TV സ്ക്രീനില്‍ സ്ത്രീ ജനങ്ങളുടെ പ്രിയപ്പെട്ടവരായ ചെമ്പരത്തിപ്പൂവും കുങ്കുമപ്പൂവും ആരും ശ്രദ്ധിക്കാതെ തകര്‍ത്താടുന്നു. വീടിനു മുന്നില്‍ ഒരു ബൈക്ക് വന്ന് നിന്നപ്പോള്‍ പൊന്നുവിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി.അവള്‍ എഴുന്നേറ്റ് വാതിക്കല്‍ ചെന്നു.”ഏട്ടാ.. ഇന്നെന്താ വൈകിയത് ?. ഞാന്‍ പേടിച്ചു പോയി. വിളിച്ചിട്ട് കിട്ടുന്നും ഇല്ല. വൈകുമ്പോള്‍ ഒന്നു വിളിച്ചു പറഞ്ഞാലെന്താ.ഇവിടെ ബാക്കിയുള്ളവരുടെ ഉള്ളില്‍ തീയാ...” പൊന്നുവിന്റെ പരിഭവം കണ്ണുനീരിന്റെ രൂപത്തിലേക്കുകൂടി മാറുന്നത്കണ്ടു അയാള്‍ അവളെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു. “ ഇന്ന് പ്രതിക്ഷിക്കാതെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു എന്‍റെ പൊന്നേ. ഇങ്ങനെ അങ്ങ് പേടിച്ചാലോ മുത്തെ... നീ അത്താഴം റെഡി ആക്കു. ഞാന്‍ ഒന്നു ഫ്രഷ്‌ ആയി വരട്ടെ.
മോനെ... അപ്പു... പപ്പയുടെ ചക്കരയ്ക്ക് ഇതാ ചോക്ലേറ്റ്.. വാടാ അപ്പു...” അയാള്‍ അല്‍പ സമയം അപ്പുവിന്‍റെ കൂടെ ചിലവഴിച്ചു.അതിനു ശേഷം കുളിച്ചു ഫ്രഷ്‌ ആയി വന്ന് TV യില്‍ ന്യൂസ്‌ വെച്ചു. “ അതേ... അപ്പുറത്തെ ആ രഘു ഇല്ലേ..” അടുക്കളയില്‍ നിന്നും പോന്നുവിന്‍റെ ശബ്ദം. അയാള്‍ ഒന്നു മൂളി. അവള്‍ തുടര്‍ന്നു “ ഇന്നും വല്ലാതെ ഓവര്‍ ആണെന്ന് തോന്നുന്നു. ആരോടൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അയാള്‍ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്..” ന്യൂസ്‌ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ അതിനും ഒന്നു മൂളി.
മൂന്നു പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. അല്‍പ സമയം രണ്ടു പേരും അപ്പുവിന്റെ കൂടെ ചെലവഴിച്ചു. “മോനെ അപ്പു.. മോനുറങ്ങിക്കോ.. പപ്പയ്ക്ക് രാവിലെ പോവണ്ടാതല്ലേ... വാ അമ്മ മോനെ കൊണ്ട് കിടത്താം..”. ഒരു കള്ളചിരിയോടെ പോന്നു അപ്പുവിനെ കൊണ്ട് കിടത്തി. അവള്‍ അടുക്കളയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളൊക്കെ തീര്‍ത്ത് ലൈറ്റ് ഓഫ്‌ ചെയ്തു.രണ്ടു പേരും ഒരുമിച്ചിരുന്നു ന്യൂസ്‌ കണ്ടു. അല്പം കഴിഞ്ഞു അവള്‍ അയാളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു. 
“അതേ.... മോനുറങ്ങി....”.
ഹാളിലെ ലൈറ്റും ഓഫ്‌ ആയി...



ഒരു പേന





ഇന്നും പതിവു പോലെ രാവിലെത്തെ ചായയ്ക്ക്ഞങ്ങള്‍ 5 പേരടങ്ങുന്ന ടീം ഒത്തുകൂടി.ആവി പറക്കുന്ന ചായയ്ക്ക് ഒപ്പം കാലം പൊറുക്കാത്ത ചര്‍ച്ചകളും. പല വിഷയങ്ങളും ഞങ്ങളുടെ ഈ ചായച്ചര്‍ച്ചയില്‍ വരാറുണ്ട്. ഏതു വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചാലും അവസാനം അതെന്‍റെ കല്യാണത്തില്‍ ചെന്നെത്തും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്ന 28 കാരനായ ഞാന്‍ ആ  5 പേരില്‍ ഏക അവിവാഹിതനാണ്.
    അങ്ങനെ ഇന്നത്തെ ചര്‍ച്ച ആധുനിക ശാസ്ത്ര സാങ്കേതിക കാലഘട്ടത്തെ വെല്ലുവിളിച്ചു കൊണ്ട്, ‘നിമിത്തങ്ങള്‍’ എന്നാ വിഷയമായിരുന്നു. കൂട്ടത്തില്‍ ഒരാളുടെ ജീവിതത്തില്‍ ഒരു ഷര്‍ട്ട്‌ ഉണ്ടാക്കിയ കാര്യങ്ങള്‍. അയാള്‍ ആ ഷര്‍ട്ട്‌ ഇട്ടു പോയ ഇന്റര്‍വ്യൂവില്‍ അയാള്‍ സെലക്ട്‌ ആയാത്രെ. ആ ഷര്‍ട്ട് ധരിച്ച മറ്റൊരു ദിവസം തലനാരിഴയ്ക്ക് ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു. അതേ ഷര്‍ട്ട്‌ ധരിച്ച് പോയി കണ്ട പെണ്‍കുട്ടി അയാളുടെ ജീവിത പങ്കാളിയാവുന്നു. ഇങ്ങനെ പോവുന്നു കഥകള്‍. ഇതിനൊക്കെ ഊര്‍ജം നല്‍കികൊണ്ട് മറ്റു അംഗങ്ങള്‍ മേംപൊടി ചേര്‍ത്തു കൊണ്ട് ഉപകഥകള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും നിര്‍ദാക്ഷണ്യം അടര്‍ത്തി എടുത്ത് പ്രയോഗിക്കുന്നുമുണ്ട്. ഹാസ്യത്തില്‍ പൊതിഞ്ഞ ചില നിര്‍ദോഷ എതിര്‍പ്പുകള്‍ ഞാന്‍ ഇടയ്ക്ക് പ്രയോഗിക്കാന്‍ മറന്നില്ല.ഭാഗ്യത്തിനു ഈ ചര്‍ച്ചയില്‍ എന്‍റെ കല്യാണക്കാര്യം വന്നില്ല.
  ഇതിടയ്ക്ക് ഞങ്ങളുടെ ഫ്ലൂറിലെ ഒരു എമ്പ്ലോയീ, ഞങ്ങള്‍ക്ക് അടുത്ത് വന്ന് പേന ചോദിച്ചു. ഞാന്‍ എന്‍റെ പോക്കറ്റില്‍ നിന്നും പേന എടുത്തു കൊടുത്തു. അയാള്‍ അല്പം മാറി ഇരുന്നു എന്തൊക്കെയോ കുത്തി കുറിച്ച് പേന തിരിച്ചു തന്നു ധൃതിയില്‍ പോയി.അയാള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഇന്റെര്‍ണല്‍ ഇന്റര്‍വ്യൂ ആയിരുന്നത്രെ.
    വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ വളരെ ക്ഷീണം തോന്നി.ഇന്നിനി നടന്നു പോവാന്‍ വയ്യ.ഞാന്‍ ഒരു നിറുത്തിയിട്ട ഓട്ടോയില്‍ കയറി. ആ ഓട്ടോകാരന്‍ പണ സംബന്ധമായ എതോ കാര്യം ഒരു ബൈക്ക്കാരനോട് സംസാരിക്കുകയായിരുന്നു. ഞാന്‍ എനിക്ക് പോവേണ്ടുന്ന സ്ഥലം പറഞ്ഞു. അയാള്‍ 2 നിമിഷം കാത്തിരിക്കാന്‍ എന്നോട് ആവിശ്യപ്പെട്ടു. ഇതിടയില്‍ തിരക്കിട്ട് അയാള്‍ ഡിക്കിയില്‍ നിന്നും രണ്ടു ഒരു പോലെയുള്ള കവര്‍ എടുത്തു. എന്നോട് പേന ചോദിച്ചു. ഞാന്‍ എന്‍റെ പേന അയാള്‍ക്ക് നല്‍കി. അയാള്‍ ഒരു കവറില്‍ എന്തോ എഴുതിബൈക്കുകാരനെ ഏല്‍പ്പിച്ച് ബാക്കി തുക അടുത്തമാസം തരാം എന്ന് പറഞ്ഞു. എനിക്ക് പേന തിരിച്ചു തന്നുകൊണ്ട് എനിക്ക് പോവേണ്ട സ്ഥലം ഒന്നു കൂടി ചോദിച്ചു ഉറപ്പു വരുത്തി. ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. അല്പം ദൂരം ഞങ്ങള്‍ യാത്ര ചെയ്തു. പെട്ടന്ന് ഞങ്ങളെ overtake ചെയ്തുകൊണ്ട് ആ ബൈക്ക് മുന്നില്‍ നിറുത്തി. ഓട്ടോയും നിറുത്തി. ബൈക്കുകാരന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി വന്ന് ഓട്ടോകാരന്‍റെ മുഖമടച്ച് ഒരെണ്ണം പൊട്ടിച്ചു. എന്നിട്ട് വായില്‍ കൊള്ളാത്ത കുറേ തെറികളും.. ഓട്ടോകാരന്‍ തന്‍റെ കൈവശം ഉള്ള രണ്ടാമത്തെ കവര്‍ തുറന്നു നോക്കി. തിരക്കില്‍ കൊടുത്ത കവര്‍ മാറിപ്പോയതാണ്.പണം അടങ്ങുന്ന കവര്‍ ഓട്ടോ യില്‍ തന്നെ ബാക്കി ആയിപ്പോയതാണ്.
    ഞാന്‍ വീട്ടിലെത്തി.അല്‍പ സമയത്തിനുള്ളില്‍ TV യ്ക്ക് കേബിള്‍ connection തരാന്‍ ആള് വന്നു.എല്ലാ ചാനലുകളും ഉണ്ട്. ഭാഗ്യം ഇനി TV ഇല്ല എന്നാ ഒരു ദുഷ് പെരുണ്ടാവില്ലല്ലോ? അയാള്‍ എന്‍റെ പേന കൊണ്ട് എന്തൊക്കെയോ എഴുതി കൂട്ടിയിട്ട് 1500/- രൂപ വാങ്ങി തിരിച്ചു പോയി. ഞാന്‍ ഓരോ ചാനലുകളും മാറ്റി മാറ്റി നോക്കി. കൊള്ളം. എല്ലാം വളരെ മനോഹരമായിരിക്കുന്നു.അല്‍പ നേരം കഴിഞ്ഞപ്പോള്‍ കതകില്‍ ആരോ മുട്ടുന്നതു കേട്ട് ഞാന്‍ കതകു തുറന്നു നോക്കി. നേരത്തെ കേബിള്‍കാരന്‍,ഒരു ചമ്മല്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് വാതിക്കല്‍ നില്ല്ക്കുന്നു. എനിക്ക് ആ ചിരിയെന്ന സമ്മാനം വേണ്ട എന്ന ഭാവത്തോടെ ഞാന്‍ അയാളെ നോക്കി. കണക്ക് കൂടിയപ്പോള്‍ റിസീവര്‍ന്‍റെ കാശു കൂട്ടാന്‍ മറന്നു. ഇനി ഒരു 500 കൂടി വേണം. ഞാന്‍ 500 കൂടി നല്‍കി അയാളെ വീണ്ടും യാത്രയാക്കി.
    നാളെ സാലറി കിട്ടും. ഞാന്‍ ഈ മാസത്തെ ശമ്പളം ഒന്നു വീതം വെച്ചു നോക്കി. ജീവിതത്തിലെ കണക്കുകള്‍ എല്ലാം പിഴച്ചവനാണ് ഞാന്‍. എങ്കിലും ശമ്പളത്തിന്റെ കണക്കു തെറ്റാന്‍ പാടില്ല. ഒരു തരത്തിലുള്ള ഞാണിന്‍ മേല്‍ കളിയാണ് ഞാന്‍ ശമ്പളം കൊണ്ട് നടത്തുന്നത്. ബാലന്‍സ് ചെറുതായി തെറ്റിയാല്‍ മതി ജീവന്‍ തന്നെ തലമേല്‍ മറിയും. ഏതായാലും ഞാന്‍ പേന എടുത്തു എഴുതി.
    അച്ഛനു അയക്കാന്‍            - 10,000
    വീട് വാടക + പലചരക്ക് കട    - 10,000
    1 മാസത്തെ ജീവിതം + മദ്യം     -  5000
                              ----------------------  
                                  25000
വളരെ സന്തോഷം, കണക്കുകള്‍ എല്ലാ മേഖലകളെയും വേദനിപ്പിക്കാത്ത വിധം സ്പര്‍ശിച്ചു.
    രാവിലെ എണിറ്റു ഓഫീസില്‍ പോവാന്‍ റെഡി ആയി. സമയത്തിനു തന്നെ ഓഫീസില്‍ എത്തി. ഇന്ന് എല്ലാവരുടെയും മുഖത്ത് സന്തോഷം കാണുന്നുണ്ട്. കാരണം മാസത്തില്‍ ഒരിക്കല്‍ വരുന്ന ആ വസന്തം ഇന്നാണല്ലോ ( തെറ്റു ധരിക്കല്ലേ – ഞാന്‍ ഉദേശിച്ചത് സാലറി ഡേറ്റ് ആണ്). സാലറി ഡേറ്റ് ആയാല്‍ അന്നേ ദിവസം എന്‍റെ മാനേജര്‍ ഉള്‍പെടെ എല്ലാരും എന്നെ ഒരു വിചിത്ര ജീവി ആയിട്ടാണ് നോക്കുന്നത്.കാരണം അന്ന് രാത്രി എനിക്ക് ആറാട്ട് ആണെന്ന് എല്ലാര്ക്കും അറിയാം. തൊട്ടടുത്ത ദിവസം ലേറ്റ് അല്ലെങ്കില്‍ ഓഫ്‌.അത്യാവിശ്യം ജോലികള്‍ തീര്‍ത്ത് സ്ഥിരം ടീംന്‍റെ കൂടെ ചായയ്ക്ക് പോയി. ആ സമയത്ത് ഇന്നലെ പേന വാങ്ങിയ ആള് വളരെ നിരാശനായി നടന്നു വന്നു. ഞങ്ങളില്‍ ഒരാള്‍ ഇന്റര്‍വ്യൂ നെപ്പറ്റി ചോദിച്ചു. അയാള്‍ക്കത് നഷ്ടപെട്ടു എന്നറിഞ്ഞു. വളരെ പ്രതീക്ഷയില്‍ ആയിരുന്നു ആ പാവം മനുഷ്യന്‍.
ഇന്നത്തെ ചായച്ചര്‍ച്ച ശമ്പളത്തിന്റെ പങ്കുവേക്കലിനെ കുറിച്ചായിരുന്നു. ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയില്‍ ഉള്ള ആവിശ്യങ്ങള്‍. എനിക്ക് പ്രത്യേകിച്ചു കണക്കുകള്‍ ഒന്നും തന്നെയില്ല. ചര്‍ച്ച പിരിഞ്ഞു.
    വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സാലറി ക്രെഡിറ്റ്‌ ആയതിന്റെ മെസ്സേജ് കണ്ടു. അയ്യോ എന്‍റെ സാലറി യില്‍ 10,000 കുറവ്.
ഞാന്‍ പെട്ടന്ന് ലാപ്‌ ഓണ്‍ ചെയ്തു പേറോള്‍ ചെക്ക്‌ ചെയ്തു.
കോപ്പ്.... മൈ.......
എപ്പോഴോ ഒരു insurance ലിങ്ക് ക്ലിക്ക് ചെയ്തു എതോ ഒരു പോളിസിയ്ക്ക് അപ്ലൈ ചെയ്തു പോയിരുന്നു.അതിന്റെ ഫസ്റ്റ് installment ഈ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ചു. മേശപ്പുറത്തിരുന്നു ഇന്നലെ ഞാന്‍ എഴുതിയ കണക്കിലെ അച്ഛനു അയക്കാനുള്ള 10,000 രൂപ എന്നെ നോക്കി പല്ലിളിച്ചു.
ഏറെ നേരം ഞാന്‍ ആ ഇരുപ്പ് തുടര്‍ന്നു. പലതും എന്‍റെ ചിന്തകളില്‍ മിന്നി മറഞ്ഞു. കഴിഞ്ഞ ദിവസം കേട്ട ഷര്‍ട്ട്‌ന്‍റെ കഥ , എന്‍റെ പേന കൊണ്ട് എഴുതിയ ഓരോ ആള്‍ക്കാര്‍ക്കും ഉണ്ടായ അനുഭവം.
       1)      ഓഫീസിലെ ആ മനുഷ്യന്‍റെ ഇന്റര്‍വ്യൂ
       2)      ഓട്ടോകാരന് കിട്ടിയ അടി
       3)      കേബിള്‍ കാരന്റെ തെറ്റിയ കണക്ക്
       4)      എന്‍റെ സാലറിയില്‍ 10,000 കുറഞ്ഞത്
ഷര്‍ട്ട്‌ എല്ലാം നല്ല രീതില്‍ സംഭവിപ്പിച്ചു. എന്‍റെ പേന എന്നെ പോലെ തന്നെ എല്ലാം നെഗറ്റീവ് ആക്കുകയാണോ ?
എന്‍റെ ആദര്‍ശങ്ങളും ചിന്തകളും എന്നെ വിട്ടു എവിടെയോ ഓടി ഒളിച്ചു.ഞാന്‍ യാന്ത്രികമായി ഒരു അന്ധവിശ്വാസത്തിന്റെ ഭാഗമാവുകയായിരുന്നു. ചെറുപ്പകാലം ഒരു മനുഷ്യനില്‍ തീര്‍ക്കുന്ന യുക്തിഹീനമായ ഓരോ വാക്കുകളും കഥകളും ഏതെങ്കിലും സാഹചര്യങ്ങളില്‍ മനുഷ്യരെ സ്വാദിനിക്കും.
കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഞാന്‍ എന്‍റെ പേന പുറത്തേക്ക് വലിച്ചെറിഞ്ഞു. അത് ദൂരെ ഒരു മരച്ചോട്ടില്‍ ചെന്ന് വീണു.
ഒരു ദുരന്തം വലിച്ചെറിഞ്ഞ സന്തോഷത്തില്‍ ഞാന്‍ കൂര്‍ക്കം വലിച്ചുറങ്ങി.
    രാവിലെ എന്‍റെ അലാറം ഉണരുന്നതിനു മുന്നേ പുറത്തെ ബഹളം എന്നെ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ ഞാന്‍ എണിറ്റു വാതില്‍ തുറന്നു നോക്കി. എന്താണെന്നറിയില്ല ഒരാള്‍കൂട്ടം. എന്‍റെ വീടിനു സമീപം നിറുത്തിയിട്ട ഒരു കാറിനു അടുത്തായി കുറച്ചു ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. ഒരമ്മ 5 വയസ്സൂ പ്രായമുള്ള തന്‍റെ മകനെ പൊതിരെ തല്ലുന്നു. കണ്ണുകള്‍ തിരുമ്മി ഞാന്‍ ഒന്നു ശ്രദ്ദിച്ചു നോക്കി.
അതേ... തല്ലു കൊണ്ട് അലമുറയിട്ടു കരയുന്ന കൊച്ചിന്റെ കൈയില്‍ ഞാന്‍ ഇന്നലെ വലിച്ചെറിഞ്ഞ ആ പേന. നിറുത്തിയിട്ട കാറിന്റെ ടയര്‍ ഒഴികെ എല്ലായിടത്തും പേന കൊണ്ട് കോറിയിട്ട പാടുകളും.
ഞാന്‍ പെട്ടന്നൂ കതകടച്ചു കുറ്റിയിട്ടു...




ദേവൂട്ടി..




എനിക്ക് +1 നു ക്ലാസ്സ്‌ തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍. കഴിഞ്ഞ രണ്ടു ദിവസവും ഓരോ അധ്യാപകരുടെ വക ബോറന്‍ പരിചയപ്പെടല്‍. ഇനിയുള്ള ദിവസങ്ങളിലും ഈ കലാപരിപാടികള്‍ തന്നെയായിരിക്കും. ഇന്ന് എന്തൊക്കെ സംഭവിച്ചാലും ക്ലാസ്സില്‍ കയറുന്ന പരിപാടി ഇല്ല. പരിച്ചയപെടല്‍ ഒരു പരിധി വരെ സഹിക്കാം പക്ഷേ എല്ലാ അധ്യാപകരും ദേവിക എന്ന ഒരു പഠിപ്പിസ്റ്റ് പെണ്‍കുട്ടിയെ വല്ലാതെ അങ്ങ് പുകഴ്തുന്നതാണ് സഹിക്കനാവാത്തത്. കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ച് അതുപോലെ ആന്‍സര്‍ പേപ്പറില്‍ കമിഴുത്തിയാല്‍ ആര്‍ക്കും ഉയര്‍ന്ന മാര്‍ക്ക് കിട്ടും. അത് ഇത്ര മാത്രം കൊട്ടിഘോഷിക്കാന്‍ എന്തിരിക്കുന്നു. അല്ല പിന്നെ....
 ഏതായാലും ഇനി ഇത് സഹിക്കാന്‍ പാടാണ്. അങ്ങനെ മൂന്നാം നാളായ ഇന്ന് പതിവ് പോലെ വീട്ടില്‍ നിന്നും സ്കൂളിലെക്കെന്ന വ്യാജേന ഇറങ്ങി. പുതുമുഖമായതിനാല്‍ സ്കൂള്‍ പരിസരത്ത് ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ല. ഉണിഫോറം ആയിട്ടും ഇല്ല. അങ്ങനെ സ്കൂളിന്‍റെ തൊട്ടടുത്തുള്ള ചായക്കടയില്‍ ഇരിക്കാന്‍ തീരുമാനിച്ച് യാത്രയായി. 45 മിനുറ്റ് നേരം ബസ്‌ യാത്ര ഉണ്ട് പുതിയ സ്കൂളിലേക്ക്.
 അങ്ങനെ 10 മണിയോടുകൂടി സ്കൂള്‍ പരിസരത്ത് എത്തി.  ചായക്കടയില്‍ കയറി. ക്ലാസ്മുറിയിലേക്ക് വലിഞ്ഞു നോക്കി. എല്ലാ പഠിപ്പിസ്റ്റുകളും വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഏതായാലും വല്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ല. ആദ്യത്തെ രണ്ടു ദിവസം !

 ഞാന്‍ ഒരു ചായക്ക് ഓര്‍ഡര്‍ കൊടുത്തുകൊണ്ട് ചുറ്റുപാടുകള്‍ ഒന്നു കണ്ണോടിച്ചു. എല്ലാം ശാന്തം. കടയുടെ ഒരു മൂലയില്‍ തനിചിഒരല് ഇരിക്കുന്നു. തനിച്ചു എന്നു പറയേണ്ട കാര്യം ഇല്ല. കട ഉടമയും ഞാനും ആ മനുഷ്യനും ഒഴികെ ആ കടയില്‍ വേറെ ആരും തന്നെ ഇല്ല.
ചായ വാങ്ങി ഒരു കവിള്‍ കുടിചിരക്കികൊണ്ട് ഞാന്‍ ആ തനിച്ച് വിദൂരതയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ആ മനുഷ്യന്‍റെ കണ്ണുകളെ പിന്തുടര്‍ന്നു. ‘ കൊച്ചുകള്ളന്‍ ’ എന്‍റെ മനസ് മന്ത്രിച്ചു. ഞാന്‍ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. 50 – 55 വയസ്സ് പ്രായം. ക്ഷീണിച്ച കണ്ണുകള്‍. ചുണ്ടില്‍ പാതി കത്തിയെരിഞ്ഞ ബീഡി. തന്‍റെ വീട്ടു ജോലികള്‍ ധൃതിയില്‍ ചെയ്തു തീര്‍ക്കുന്ന ഒരു സ്ത്രീയില്‍ ആണ് ആ മനുഷ്യന്‍റെ ശ്രദ്ധ മുഴുവന്‍.
   എന്‍റെ സാമിപ്യം തിരിച്ചറിഞ്ഞ അയാള്‍ എന്നെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു. ഞാനും...
എന്‍റെ മനസ്സിലെ ചിന്തകള്‍ തിരിച്ചറിഞ്ഞ പോലെ അയാള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. “ ആ സ്ത്രീ ഒരു പാവമാണ് ”. ഒരു തരത്തിലുള്ള മുഖവുരയും കൂടാതെ അയാള്‍ ഒരു കഥ പറയുന്ന മൂഡില്‍ വരികയാണെന്നു എനിക്ക് മനസ്സിലായി. എനിക്കാണെങ്കില്‍ കഥ കേള്‍ക്കാന്‍ വളരെ ഇഷ്ടവുമാണ്.
    അയാള്‍ തന്‍റെ ശോഷിച്ച കയ്യുയര്‍ത്തി ആ സ്ത്രീയുടെ വീടിനു തൊട്ടടുത്ത് കിടക്കുന്ന ഇരുനില കോണ്‍ക്രീറ്റ് വീട് ചൂണ്ടി കാണിച്ചു.
“ആ വീട്ടില്‍ സുഖമായി ജീവിക്കെണ്ടുന്ന സ്ത്രീയാണ് അവര്‍. ആ വീട്ടിലെ മൂത്ത മകന്‍റെ ഭാര്യയായി.”. എന്നിലെ ആകാംഷ വളര്‍ന്നുതുടങ്ങി. ഞാന്‍ ചോദ്യ ഭാവത്തില്‍ ആ മനുഷ്യനെ നോക്കി. അയാള്‍ അടുത്ത ഒരു ബീഡിക്ക് തീ കൊളുത്തികൊണ്ട് കഥ തുടര്‍ന്നു. “ വയസ്സായ അച്ഛനെ നോക്കാന്‍ വളരെ ചെറപ്പത്തിലെ തന്നെ വീട്ടു ജോലികള്‍ക്കായി പോയി തുടങ്ങിയതാണ്‌ ആ സ്ത്രീ. അച്ഛന്‍ മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്.ആ വീട്ടില്‍. വീട്ടുജോലിക്കായി തൊട്ടടുത്തുള്ള ആ വലിയ വീട്ടില്‍ പോയിതുടങ്ങിയ കാലത്ത് അവിടുത്തെ മൂത്ത മകനു അവളോട്‌ ഇഷ്ടം തോന്നി. ആ ബന്ധം വളരെ പെട്ടന്നൂ തന്നെ വളര്‍ന്നു. പ്രണയത്തിന്‍റെ പതിവു മുദ്രാവാക്യങ്ങള്‍ ഒരിക്കല്‍ കൂടി ഉച്ചത്തില്‍ മുഴക്കികൊണ്ട്.
‘സ്നേഹത്തിനു കണ്ണും മൂക്കും ഇല്ല ‘....
അവന്‍റെ വീട്ടില്‍ കാര്യം അറിഞ്ഞു. അവര്‍ എതിര്‍ത്തു. വീട്ടുകാര്‍ അവളുടെ സ്നേഹത്തിനു നോട്ടു കെട്ടുകള്‍ കൊണ്ട് വിലയിടാന്‍ ശ്രമിച്ചു.
അവള്‍ അത് നിരസിച്ചു. അവര്‍ സ്വന്തം മകനെ തിരുത്താന്‍ ശ്രമിച്ചു. അയാള്‍ തന്‍റെ അച്ഛന്‍റെ ഓരോ എതിര്‍പ്പുകളെയും പ്രതിരോധിച്ചു. അവസാനം അവളെ തന്നെ കെട്ടാന്‍ തീരുമാനിച്ചു. ഇതിനിടയ്ക്ക് അവളുടെ ഏക ആശ്രയമായിരുന്ന അച്ഛന്‍ മരിച്ചു. അവന്‍ അവളെയും കൂട്ടി തന്‍റെ കൂട്ടുകാരുടെ സാന്നിധ്യത്തില്‍ അവളെ കല്യാണം കഴിച്ചു.
അവന്‍റെ അച്ഛന്‍ എല്ലാ സ്വത്തുക്കളും അവന്‍റെ അനുജന്‍റെ പേരില്‍ എഴുതിവെച്ചു അവനെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കി.
അങ്ങനെ ഒരു സമ്പാദ്യവും ഇല്ലാതെ അവര്‍ കാണുന്ന കൊച്ചു വീട്ടില്‍ താമസം ആരംഭിച്ചു....”


 
അയാള്‍ അടുത്ത ഒരു ബീഡി കത്തിച്ചുകൊണ്ട് ഊര് ചായക്ക് പറഞ്ഞു.
“കൂലിപ്പണി എടുത്ത് അയാള്‍ ആ കുടുംബം പുലര്‍ത്തി. ഏറെ വൈകാതെ അവര്‍ക്കൊരു മോള്‍ ഉണ്ടായി.. അവരാ മോളേ ലാളിച്ചു വളര്‍ത്തി. അതിനിടയ്ക്ക് ജോലി സ്ഥലത്ത് നിന്നും തലകറങ്ങി അയാള്‍ വീണു. കൂട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. അത് ഒരു അറ്റാക്ക്‌ ആയിരുന്നു. രണ്ടാമത്തെ അറ്റാക്ക്‌. ഭാരിച്ച ജോലികള്‍ ഒന്നും പാടില്ല എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഭാര്യയേയും മകളെയും ഈ കാര്യങ്ങള്‍ അറിയിക്കാതെ അയാള്‍ പിന്നെയും ജോലിക്ക് പോയി.”
    ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ എന്നോട് ചോദിച്ചു.- “ ആ സ്ത്രീ തിരക്കിട്ട് വീട്ടു ജോലികള്‍ തീര്‍ക്കുന്നതെന്തിനാനെന്നറിയാമോ?
ഞാന്‍ ഇല്ല എന്ന്‍ ആഗ്യം കാണിച്ചു. അയാള്‍ തുടര്‍ന്നു “ ഇന്ന് ഉച്ചയ്ക്ക് അവരുടെ മകള്‍ക്ക് ഈ സ്കൂളില്‍ നിന്നും ഒരു അവാര്‍ഡ്‌ കൊടുക്കുന്നുണ്ട്. അതിനു പോവാനുള്ള തയ്യാറെടുപ്പാണ് ആ കാണുന്നത്...
നിര്‍ഭാഗ്യം. ! ആ കുട്ടിയുടെ അച്ഛന്‍ ഇപ്പോള്‍ തീരെ ജോലിക്ക് പോവുന്നില്ല. ആ സ്ത്രീയും മകളും വിചാരിച്ചിരിക്കുന്നത് മടിയും അലസതയും കൊണ്ടാണ് ജോലിക്ക് പോവാത്തത്‌ എന്നാണ്. ഭാര്യയേയും മകളെയും ഒന്നും അറിയ്ക്കാതെ അവസാനത്തെ അറ്റാക്കും കാത്തു കഴിയുകയാണ് അയാള്‍...”
    ഞാന്‍ ഇതൊക്കെ കേട്ട് വല്ലാതെ തരിച്ചിരിക്കുകയാണ്. ഇതിനിടയില്‍ അയാള്‍ അടുത്ത ഒരു ചായക്കുകൂടി ഓര്‍ഡര്‍ ചെയ്തു, അടുത്ത ഒരു ബീഡിയും കത്തിച്ചു. സ്കൂളില്‍ ഇന്റര്‍വെല്‍ ആയി.
കുട്ടികള്‍ കൂട്ടമായും ഒറ്റയ്ക്കും പല വഴികളിലായി ചിതറി ഓടുന്നു.എന്‍റെ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും ഞാന്‍ അല്പം ഒന്നു മാറി നിന്നു. ആ സ്ത്രീയുടെ അടുത്തേക്ക് ഒരു പെണ്‍കുട്ടി ഓടിയെത്തുന്നത് ഞാന്‍ കണ്ടു. ദേവിക .... എന്‍റെ ക്ലാസ്സിലെ , എല്ലാരും പുകഴ്ത്തുന്ന ആ മിടുക്കി കുട്ടി. അവള്‍ ആ സ്ത്രീയുടെ മകള്‍ !...
അമ്മയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, അവര്‍ ഈ കടയിലേക്ക് കൈ ചൂണ്ടുന്നതും , ദേവിക ഓടി കടയിലേക്ക് വരുന്നതും ഞാന്‍ പരുങ്ങലോടെ കണ്ടു.
“ അച്ഛാ... ഇന്നും പണിക്ക് പോയില്ല അല്ലേ ! ... അല്ല അച്ഛന്‍ വരുന്നില്ലേ സ്കൂളിലെ പരിപാടിക്ക് ??”, എനിക്ക് കഥ പറഞ്ഞു തന്ന ആ മനുഷ്യന്‍റെ ദേഹത്തേക്ക് കുസൃതിയോടെ ചഞ്ഞു കൊണ്ട് അവള്‍ ചോദിച്ചു.
“ ഇല്ല മോളേ... നീ അമ്മയെയുംകൂട്ടി പൊയ്ക്കോ... അച്ഛനു എല്ലാം ദൂരെ നിന്നു കാണുന്നതാണ് ഇഷ്ടം...”
ആഗ്രഹിച്ചത് നേടിയെടുതത്തിന്റെ അഭിമാനത്താല്‍ ഉയര്‍ന്ന ശിരസ്സും, കാലം തീര്‍ത്ത അവശതയുമായി, തന്‍റെ സ്വപ്നവും പ്രതീക്ഷയുമായ ദേവികയുടെ കൈകള്‍ കവര്ന്നുകൊണ്ട് അയാള്‍ പതുക്കെ വീട്ടിലേക്ക് നടന്നു.
അപ്പോഴും അഭിമാനപുളകിതമായ ആ ചുണ്ടുകള്‍ പതുക്കെ ചിരിക്കുകയും വ്യകുലതകളാല്‍ അന്ധാളിച്ച ആ കണ്ണുകള്‍ കരയുകയും ചെയ്യുന്നത് ഞാന്‍ കണ്ടു....




കാലഹരണപ്പെട്ടവര്




സാമ്പത്തിക പ്രതിസന്ധി കാരണം ഉണ്ടായിരുന്ന ജോലി നഷ്ട പ്പെട്ട ഒരു ബന്ഗ്ലൂരിയന്‍ IT പ്രൊഫഷനല്ആണ് ഞാന്‍ .ഇന്നലെ ജയനഗര്‍ 7th ബ്ലോക്കില്ഒരു ഇന്റര്വ്യൂ നു പോയപ്പോള്ഉണ്ടായതാണി സംഭവം.
സഹ മുറിയന്മാരോട് കടം വാങ്ങിയ 500 രൂപയുമായി ഉച്ചക്ക് യാത്ര തിരിച്ചു ,എത്തിയപ്പോള്‍ 2 മണി . contact ചെയ്തപ്പോള്അവര്പറഞ്ഞു 3.30 നു വന്നാല്മതി എന്ന്. ഒന്നര മണിക്കൂര്സമയം അവിടെ ചുറ്റിത്തിരിയാന്തീരുമാനിച്ചു .
കുറച്ചു നേരം കറങ്ങി തിരിഞ്ഞു .കാണാന്കൊള്ളാവുന്ന പെണ്കുട്ടികളുടെ ഭൂമിശാസ്ത്രം നിരീക്ഷിച്ചു .ചുറ്റുപാടുകളെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സ്വഭാവം എനിക്ക് പണ്ട് മുതലേ ഉള്ളതാണ് .നടന്നു മടുത്തപ്പോള്അടുത്ത് കണ്ട ഒരു ബസ്സ്റ്റോപ്പില്കയറി ഇരുന്നു . അവിടെ ഉണ്ടായിരുന്നവരിലും ,അത് വഴി കടന്നു പോയവരിലും ഉള്ള എല്ലാ സ്ത്രീ കളെയും ഞാന്നോക്കിക്കൊണ്ടിരുന്നു .മനപ്പൂര്വം പുരുഷന്മാരെ ഞാന്ഒഴിവാക്കി . കാരണം അവര്ക്ക് ആര്ക്കും എന്നില്കവിഞ്ഞ് ഒന്നും ഇല്ലല്ലോ ?
താളാത്മകമായ കാല്വെയ്പ്പോടെ ഒരു സുന്ദരി കുട്ടി നടന്നുവന്ന്എനിക്ക് മുന്നിലായി നിന്നു. എന്ത് കൊണ്ടാണ് പെണ്കുട്ടികളുടെ പിന്വശം ഇത്രയും ചടുലമായി തുളുംബുന്നത് ? കണ്ണുകള്പിന്നെയും താഴേയ്ക്ക് പോയി. എന്റെ ഷൂ സിന്റെ 3 ഇരട്ടി ഘനത്തില്അവളുടെ ചെരുപ്പിന്റെ ഉപ്പൂറ്റി പോങ്ങിയിരിക്കുകയാണ് . ഇപ്പോള്മനസിലായി അവളുടെ ചന്തി ഇത്രേം താളത്തോടെ കുലുങ്ങുന്നതിന്റെ രഹസ്യം. ഞങ്ങളുടെ നാട്ടിലെ പാറ പ്പുറത്ത് ചെരുപ്പും ഇട്ടോണ്ട് നടക്കുന്നത് വെറുതെ ഓര്ത്തു നോക്കി. അവളെ ശ്രദ്ധയോടെ നോക്കുമ്പോഴാണ് എന്റെ ഏകാഗ്രത തകര്ത്തുകൊണ്ട് ഒരു അലവലാതി പയ്യന്വായില്കൊള്ളാത്ത ഇംഗ്ലീഷ് ഫോണില്കൂടി ആര്ക്കോ വാരി വിതറി കൊണ്ട് കടന്നു വന്നത് . അവന്കുളിച്ചിട്ടും മുടിവെട്ടിയിട്ടും മാസങ്ങളായി കാണും.പഴയ നാടകങ്ങളിലെ കോമഡി താരങ്ങള്വെയ്ക്കുന്നതുപോലെ ഒരു തരം താടി കീഴ് ചുണ്ടിനു താഴെയായി. ഇപ്പോള്അഴിഞ്ഞ് താഴെ വീഴുമെന്ന തരത്തിലൊരു പാന്റ്. ഒരു ചെറിയ കാറ്റ് മതി അവന്മൂക്കും കുത്തി നിലത്തു വീഴാന്‍... പോട്ടെ ... അവനായി അവന്റെ കാര്യമായി . ഞാന്എന്റെ പണി തുടരട്ടെ....
ഞാന്വീണ്ടും പെണ്കുട്ടിയെ നോക്കിത്തുടങ്ങി . അതിക നേരം കഴിഞ്ഞില്ല അതിനു . വൃത്തികെട്ട ചെക്കന്റെ ഫോണിലൂടെ ഉള്ള ആഭാസം കഴിഞ്ഞ് അവന്അവളുടെ അടുത്ത് ചെന്നുനിന്നു . അവള്തന്റെ മെല്ലിച്ച വെളുത്ത കൈകള്കൊണ്ട് അവനെ ചുറ്റി !!!!
ഞാന്വെറുപ്പോടെ കണ്ണുകള്പിന്വലിച്ചു . വൃത്തികെട്ട , കാണുമ്പോള്തന്നെ ഓക്കാനം വരുന്ന ഇവന്റെ കൂടെയാണോ പെണ്ണെ നീ ? ഹേ .. സുന്ദരി മോളെ നിന്റെ കണ്ണിനു വല്ല കുഴപ്പവും ഉണ്ടോ ?
ഭാഗ്യം അടുത്ത ബസില്അവര്ഇരുവരും കയറി പോയി.
ദാ വരുന്നു അടുത്ത ആള്‍ ... ഒരു മോഡേണ്അപ്പുപ്പന്‍ . 75 - 80 പ്രായം .നേരെ ചെവ്വേ നടക്കാന്പോലും വയ്യ .കൂളിംഗ് ഗ്ലാസ്‌ ,ഷൂ ,പാന്റ് ,....
അദ്ദേഹം ഞാനിരുന്ന സീറ്റ്നടുത്ത് വന്നിരുന്നു . എന്റെ മൂക്ക് പൊട്ടിത്തകര്ന്നു പോവുമെന്ന് തോന്നിപോയി സ്പ്രേ യുടെ മണം കൊണ്ട് .

അല്പം കഴിഞ്ഞ് ഒരു വൃദ്ധ സ്ത്രീ അവിടെയ്ക്ക് കടന്നു വന്നു .കൈയില്ഒരു പഴയ സഞ്ചി . 85-90 വയസ്സ് പ്രായം.നരച്ചു ജട പിടിച്ച മുടി .പഴകി ,മുഷിഞ്ഞ് കീറിതുടങ്ങിയ ഒരു സാരി . കാലുകള്ക്ക് എന്തോ പ്രശ്നമുണ്ട് .വെച്ച് വെച്ചാണ് നടത്തം .
അവിടെ ഉണ്ടായിരുന്ന എല്ലാരോടും ഏതോ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞ അവിടെക്കുള്ള ബസ്എപ്പോ വരും എന്ന് ചോദിക്കുന്നു.ഏകദേശം എല്ലാരും ഉടനെ വരും എന്ന് പറഞ്ഞു .
ഞാന്മാത്രം അങ്ങനെ പറഞ്ഞില്ല .ഞാന്‍ 'ഘൊത്തില്ല' എന്ന് മാത്രം പറഞ്ഞു . കാരണം ഞാന്സ്ഥലത്തിന്റെ പേര് ഇന്നുവരെ കേട്ടിട്ടില്ല.മാധവപുരം എന്നാണോ മാധവ പാലയമാനൊ എന്ന് വ്യക്തമല്ല .എന്തായാലും മാധവനുമായി ബന്ധമുള്ള പേരാണ് പറഞ്ഞത് .
നന്നായി വസ്ത്രം ധരിച്ച ഞങ്ങള്മാന്യന്മാര്ഇരിക്കുന്ന സീറ്റില്ഇരിക്കാന്പോലും അവര്തുനിഞ്ഞില്ല .പതുക്കെ അവര്തറയില്ഇരുന്നു . വരുന്നവരോടൊക്കെ അവര്അതെ ചോദ്യം ആവര്ത്തിച്ചു കൊണ്ടിരുന്നു.ഇടയ്ക്ക് കൈയില്ഉള്ള ചില്ലറകള്നോക്കുന്നുണ്ട് , പല മോഡേണ്വസ്ത്ര ധാരികളും , പാതി മേനി മറച്ച ആധുനിക സുന്ദരികളും കണ്ട ഭാവം നടിക്കുന്നില്ല . ഒരു പെണ്കുട്ടി വന്നു അവരുടെ അടുത്ത് നിന്നു. അവളോടും അവര്ചോദിച്ചു . അവള് ശബ്ദം കേട്ടിട്ടേ ഇല്ല . കാരണം അവളെ അവളുടെ തള്ള പെറ്റിടുമ്പോള്മുതല്ചെവിക്കകത്ത് ഹെഡ് ഫോണ്കുത്തി കയറ്റി വെച്ചിരിക്കുക ആയിരുന്നല്ലോ? AR ന്റെ അമ്മാവന്റെ മക്കള്ളന്നാല്ലോ ഇവറ്റകള്‍ .ഇത്ര മാത്രം സംഗീത പ്രേമികള്ഉണ്ടോ ഇവടെ ?
ഓരോ ബസ്വരുമ്പോഴും ഒരു പാട് ബുദ്ധിമുട്ടി അവര്തറയില്നിന്നും എഴുന്നേല്ക്കും ബസ്അവിടെ പോവുമോ എന്ന് ചോദി ക്കുന്നതിന് മുന്നേ ബസ്വിടും . വീണ്ടും ഇരിക്കും .അര മണിക്കൂറോളം ഇങ്ങനെ തന്നെ . ഇതിനിടെ  ഒരു ഓട്ടോ കാരന്  വന്നു പറഞ്ഞു അവര്പറയുന്ന സ്ഥലത്തേക്ക് ബസ്  ഇവിടെ നിന്നും കിട്ടില്ല .
ഞാന്അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു .ഇടയ്ക്കിടെ അവര്കണ്ണുകള്തുടയ്ക്കുന്നുണ്ടായിരുന്നു .ഞാന്അവരുടെ സഞ്ചിയിലേക്ക് നോക്കി . അതില്പഴയ കുറച്ചു തുണികള്‍ , ഒരു കഞ്ഞി പാത്രം ,പിന്നെയും കുറച്ചു സാധനങ്ങള്‍ . ഏതോ ആശുപത്രി യിലേക്കുള്ള യാത്രയാണെന്ന്  മനസിലായി.
പണ്ട് അച്ഛന്മംഗലാപുരം ആശുപത്രിയില്കിടക്കുന്ന കാലത്ത് അമ്മ എന്റെ കൈയില്പിടിച്ച മറു കൈയില്ഇത് പോലൊരു സഞ്ചിയുമായി വായിക്കാനറിയാവുന്ന ആള്ക്കാരോട് മംഗലാപുരം പോവുന്ന ബസ്ഏതാണെന്ന് ചോദിച്ച ഒരു ചെറിയ ഓര് എന്നില്തികട്ടി വന്നു.
ഇതിനിടയ്ക്ക് ഒരു കാര്വന്ന് അവിടെ നിറുത്തി . എന്റെ അടുത്തിരുന്ന മോഡേണ്മുത്തശന്എഴുന്നേറ്റ് ചെന്ന് കാറില്കയറി . വൃദ്ധ സ്ത്രീ യുടെ ഈരനണിഞ്ഞ  കണ്ണുകള്അതും  കാണുന്നുണ്ടായിരുന്നു . എന്തായിരിക്കും അവരുടെ മനസ്സില്അപ്പോള്‍ ?
കാലത്തിനു ചേരാത്ത ജന്മാമാണോ ഞാന്എന്ന് അവര്‍ ചിന്തിച്ചു കാണുമോ  ?.

പല മതങ്ങളും പല പേരില്വിളിക്കുന്ന ദൈവത്തെ അവര്പുച്ചിക്കുന്നുണ്ടാവുമോ? എത്ര ന്യായികരരങ്ങള്പറഞ്ഞാലും , ഇത്തരം സാഹചര്യങ്ങളിലാണ് ഞാനും ദൈവവും തമ്മിലുള്ള അന്തരം കൂടുന്നത് . എവിടെ പോയി ഒളിച്ചിരിക്കുകയാണ് ഭീരുവായ ദൈവം ? എന്ത് കൊണ്ട് ഇതൊന്നും ശരിയാക്കാന്‍ , ലോകം സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന ദൈവത്തിന് പറ്റുന്നില്ല.....
എന്റെ ചിന്തകള്ഭാവിയുടെ അതിര്വരമ്പുകള്ഭേദിച്ചു തുടങ്ങി . നാളെ ഇന്നതിനെക്കാള്ഏറെ വികസിച്ച കാലഘട്ടത്തില്ഒരു വാര്ധക്യത്തില്ഞാനും എന്നോടൊപ്പം ഉള്ള എല്ലാ പുത്തന്തലമുറയും കാലഹരണപ്പെട്ടവരാവും . അന്നത്തെ തലമുറയ്ക്ക് നമളെയും ഗൌനിക്കാന്സമയം കാണില്ല .ഇതിലും ഭയാനകമായ ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി . സ്ത്രീയുടെ കണ്ണിരു  എന്നിലേക്ക് പകരുമെന്ന് ഉറപ്പായപ്പോള്പിടിച്ചു നില്ക്കാനാവാതെ ഞാന്എണീറ്റു. ആദ്യത്തെ ഓട്ടോകാരനോട് ചോദിച്ചു  " ഏതാണ് അവര്പറഞ്ഞ സ്ഥലം ?"
അയാള്പറഞ്ഞു  " മാധവന്പാര്ക്ക് , അവിടെയ്ക്ക് ബസ്പോവില്ല ". അവിടെയ്ക്ക് ഓട്ടോ കൂലി എത്ര ആണെന്ന് ചോദിച്ചപ്പോള്‍ 20 രൂപയാണെന്ന് അയാള്പറഞ്ഞു . ഞാന്‍ 20 രൂപ കൊടുത്തിട്ട് അവരെ അവിടെ വിടാന്ഓട്ടോ കാരനോട് പറഞ്ഞു . അതിനു ശേഷം അവരുടെ ബാഗ് എടുത്ത് ഓട്ടോയില്വെച്ച് തിരിയുമ്പോള്അതുവരെ അപ്പുറത്ത് മിണ്ടാതെ ഇരുന്ന എന്റെ പ്രായം ഉള്ള ഒരാള് സ്ത്രീയുടെ കൈ പിടിച്ചു നടത്തിച്ച് ഓട്ടോ യുടെ അടുത്തേക്ക് വരുന്നു . എന്റെ കണ്ണുകള്നിറഞ്ഞു പോയി. ഓട്ടോയില്കയറുമ്പോള്തന്റെ കൈയില്ഉണ്ടായിരുന്ന 5 ഒരു  രൂയുടെ തുട്ടുകള്അവര്എനിക്ക് നേരെ നീട്ടി . ഞാന്നിറകണ്ണുകളോടെ പതുക്കെ അവരെ നോക്കി . വൃദ്ധ ചിരിക്കാന്ശ്രമിക്കുകയായിരുന്നു . നാണയത്തുട്ടുകള്അടങ്ങിയ അവരുടെ ശോഷിച്ച കൈകള്മടക്കികൊണ്ട് വേണ്ട എന്ന ആഗ്യം കാണിച്ചു .സ്നേഹ നിര്വ്വരവും അനുഗ്രഹവും നിറഞ്ഞ നോട്ടം .....
ഏതു അമ്പലത്തില്പോയാലും , ഏതു പള്ളിയില്പോയാലും എത്ര നേരം നിസ്കരിച്ചാലും കിട്ടുന്നതിനേക്കാള്നന്മ എനിക്ക് നോട്ടത്തില്കിട്ടി .

ഓട്ടോ വിട്ടു .ഞാന്തിരിഞ്ഞു .വീണ്ടും പല തരത്തിലുള്ള സ്ത്രീകള്‍ അവിടെയ്ക്ക് വരുന്നുണ്ടായിരുന്നു . ഞാന്അതൊന്നും  ശ്രദ്ധിച്ചില്ല ..തൊട്ടടുത്തുള്ള ബാര്അതിലായിരുന്നു എന്റെ ശ്രദ്ധ . അവിടെ കയറി ഒരു 4 എണ്ണം അടിച്ചു ....
ഇന്റര്വ്യൂ ...... അത് ഇനിയും വരും ......