പ്രായം 28 ആയി മഹെഷിനു. ബാഗ്ലൂരിലെ ഒരു company യിൽ എക്കോണ്ടന്റായി ജോലി ചയ്യുന്നു.
അത്യാവിശ്യം മോശമല്ലാത്ത സാമ്പത്തിക സാഹചര്യം. വീട്ടുകാർ അയാൾക്കു വേണ്ടി കല്യാണമാലൊചന തുടങ്ങിയിട്ടുണ്ട്.
അത്യാവിശ്യം മോശമല്ലാത്ത സാമ്പത്തിക സാഹചര്യം. വീട്ടുകാർ അയാൾക്കു വേണ്ടി കല്യാണമാലൊചന തുടങ്ങിയിട്ടുണ്ട്.
ബാഗ്ലൂരിലേക്ക് ചേക്കേറിയിട്ട് വർഷം 5 കഴിയുന്നു.
M.N.C യുടെ കണക്കുകൾ ശരിപ്പെടുത്തുന്നതിനിടയിൽ സ്വന്തം ജീവിതത്തിന്റെ കണക്കുകൾ തെറ്റുന്നത് മഹേഷ് അറിയുന്നുണ്ടായിരുന്നു.
ഈ ഇടക്കാണു മൂപ്പർക്ക് അല്പം സ്ത്രീ സംബന്ധമായ സുഖം തുടങ്ങിയത്.
കല്യാണത്തിനു മുൻപ് ഒരു റിഹേൾസൾ വേണമെന്നത്.
ഫ്രന്റ്സോക്കെ ഇടയ്ക്ക് ഇത്തരത്തിൽ റിഹേൾസൾ നടത്താറുണ്ടെന്ന അറിവാണു ഈ ചിന്തയ്ക്ക് കാരണം.
ഈ ആഴ്ച അവസാനം ( വെള്ളിയാഴ്ച ) അവരെല്ലാരും നാട്ടിൽ പോവും.
റൂമിൽ മഹേഷ് മാത്രം. രണ്ടും കൽപ്പിച്ച് അയാൾ ഒരു സാഹചര്യം ഒപ്പിക്കാൻ അയാൾ തീരുമാനിച്ചു.
അങ്ങനെ ആ ശനിയാഴ്ച വൈകിട്ട് M.G റോഡിൽ കറങ്ങാൻ പോയി.
5.45 മുതൽ 7 മണി വരെ അവടെയെല്ലാം കറങ്ങി. കൂട്ടുകാർ പറഞ്ഞ സ്ഥലങ്ങളിലും ചുറ്റി കറങ്ങി. മനസ്സിണങ്ങിയ ഒരു സ്ത്രീ രൂപം പോലും കണ്ടില്ല. അവസാനം എല്ലാം നഷ്ടപ്പെട്ടവനെ പോലെ മടങ്ങാൻ ഒരുങ്ങുമ്പോൾ
ഫ്ലൈ ഓവറിന്റെ കീഴിലെ ഇരുളടഞ്ഞ മൂലയിൽ മങ്ങിയ വെളിച്ചത്തിൽ ഒരു നാടൻ പെൺകൊടിയെ അയാൾ കണ്ടു.
മറ്റാരെങ്കിലും കേറി മുട്ടുന്നതിനു മുൻപ് മുട്ടാൻ തന്നെ അയാൾ തീരുമാനിച്ചു. അയാൾ അവൾക്ക് ചുറ്റും കറങ്ങാൻ തുടങ്ങി. സംസാരിക്കാൻ ഒരു മടി. ആ പെൺകുട്ടിക്ക് 20-22 വയസ്സ് പ്രായം ഉണ്ടാവും.
"ഏതായാലും നനഞ്ഞു, ഇനി കുളിച്ചിട്ടു തന്നെ കയ്യറാം ." എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവസാനം അയാൾ അവൾക്കടുത്തേക്ക് നടന്നു.
അവളോട് അയാൾ റേറ്റ് ചോദിച്ചു. അവൾ കിളിമൊഴിയാൽ മൊഴിഞ്ഞു.
"2000/- രൂപ ഒരു രാത്രി ഒരാൾക്ക് മാത്രം "
"2000 മെങ്കിൽ 2000 വാ … പോവം…"
അയാൾ പാവപ്പെട്ടവന്റെ സ്വന്തം വാഹനമായ ഓട്ടോ പിടിച്ച് നേരെ റൂമിലേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ച് ഓട്ടോക്കാരനും അയാൾക്ക് ആ രാത്രി കൂട്ടുകിടക്കാൻ വന്ന ആ പെൺകുട്ടിക്കും വയറു നിറച്ച് ഭക്ഷണം വാങ്ങിക്കൊടുത്തു.
അവളെ ചിരിപ്പിക്കാൻ അറിയാവുന്ന കന്നടയിൽ തമാശകൾ കാച്ചി.
താൻ കണ്ട മലയാള സിനിമകളുടേയും തമാശകൾ അയാൾ പറഞ്ഞു കൊണ്ടിരുന്നു.
9 മണിക്ക് തന്റെ റൂമിലെത്തി. അയാളുടെ മുട്ടു വിറക്കാൻ തുടങ്ങി
അവൾ കുളിച്ച് റെഡിയായി. ഇതിനിടയ്ക്ക് മഹേഷ് വീട്ടിലേക്ക് വിളിച്ചു.
അല്പ നേരം സംസാരിച്ചു. ആ പെൺകുട്ടി അവന്റെ സംസാരം കാതോർക്കുന്നതു കണ്ട അയാൾ അവളോട് മലയാളം അറിയാമോ എന്നു ചോദിച്ചു. അവൾ നിർവ്വികാരമായ ഒരു നോട്ടം മാത്രം തിരിച്ചു നൽകി.
മഹേഷും കുളിച്ചു റെഡിയായി.. ആദ്യരാത്രിയുടെ ഒരു ഡെമൊ നടക്കാൻ പോവുകായണു. അയാളുടെ ശരീരം വിയർക്കാൻ തുടങ്ങി.
എങ്ങനെ തുടങ്ങും. ഇത്തരം നിമിഷങ്ങളിൽ എങ്ങനെ സ്വന്തം ഭാഷ അല്ലാതെ മറ്റു ഭാഷ ഉപയോഗിക്കും. Common ഭാഷയായ English ഉപയോഗിച്ചാലും മലയാളാത്തിൽ " ചക്കരേ….. തേനെ …. പാലേ ….. പഴമ്പൊരി …." എന്നോക്കെ വിളിക്കുന്ന സുഖം കിട്ടില്ലലോ?.
ഭാഷ കൊണ്ട് സുഖം കിട്ടില്ല എങ്കിലും ഇതൊഴികെയുള്ള ബാക്കി സുഖങ്ങൾക്ക് ഭാഷ ഒരു പ്രശ്നമില്ലല്ലോ?.
കാര്യപരിപാടികൾ ആരംഭിക്കാറായി. ഇതിനിടയ്ക്ക് അയാളുടെ ആദ്യ ഭാര്യയായി വന്ന തരുണിമണിക്ക് ഒരു ഫോൺ കോൾ വന്നു.
അടുത്ത കസ്റ്റ്മർ ആയിരിക്കും എന്നു കരുതി അയാൾ മിണ്ടായിരുന്നു.
അവൾ കോൾ അറ്റന്റ് ചെയ്യ്തു.
" ഹലോ….. മോനെ ശ്രീക്കുട്ടാ… നീ ഇന്ന് സ്കൂളിൽ പോയില്ലേ?
ഇല്ലാ… ഇന്ന് ചേച്ചിക്ക് Night Duty യാ.. ഹും..
അമ്മയ്ക്ക് സുഖം തന്നെയല്ലേ?...
ങാ.. അമ്മേ ഞാൻ അടുത്ത ആഴ്ച വരും .
ങാ.. ശരി അമ്മേ…."
,മഹേഷ് ഞെട്ടിപ്പോയി. ഇവൾ മലയാളിയാണൊ ?
എന്നിട്ടാണൊ ഞാൻ ഇത്ര കഷ്ട്പ്പെട്ടത്.
നന്നായി, ഇനി കാര്യങ്ങൾ എളുപ്പമായി. അയാൾ ചോദിച്ചു.
" നാട്ടിൽ എവിടെയാ? "
അവൾ പറഞ്ഞു ' കണ്ണൂർ ".
" കണ്ണൂരിലോ ? എവിടെ ? "
അവൾ സ്ഥലത്തിന്റെ പേരു പറഞ്ഞു.
" ഈശ്വരാ…. എനിക്കറിയാവുന്ന സ്ഥലം. എന്റെ വീടിനടുത്ത്…." അയാൾ വല്ലാതെയായി.
പിന്നീട് അയാൾ അവളോട് അല്പം സംസാരിച്ചു. അവൾ തന്റെ അഛ്ന്റെ പേരു പറഞ്ഞു.
തന്റെ അഛ്നെ കാണാൻ പണ്ട് ഇടയ്ക്ക് വരാറുള്ള ആ മനുഷ്യന്റെ മകൾ.
" എന്റെ അഛൻ കടം കൂടി ആത്മഹത്യ ചെയ്തു. …"
അവൾ അവളുടെ ജീവിത കഥ പറഞ്ഞു തുടങ്ങി.
ആ കുട്ടി ബാഗ്ലൂരിൽ MCA ക്ക് ചേർന്നതിനു ശേഷമാണു അഛൻ മരിച്ചത്.
ഇപ്പോൾ വിദ്യാഭ്യാസ ലോൺ അടക്കാൻ തുടങ്ങിയിരിക്കുന്നു.
Freshers നു ജോലി കിട്ടാൻ പ്രയാസമാണല്ലോ ഇവിടെ.
2 മാസം ജോലി അന്വേഷിച്ചു നടന്നു. ആ ഇടക്ക് ലോൺ അടക്കാൻ തുടങ്ങണമെന്നു പറഞ്ഞു നോട്ടിസു വന്നു. അവൾക്ക് താഴെ ഒരു ചെറിയ ആൺ കുട്ടി. വയ്യാത്ത അമ്മ.
സ്വന്തം കുടുംബത്തെ നോക്കാൻ അവൾ ശരീരം വിറ്റു തുടങ്ങി .
" ആഘോഷങ്ങൾക്കിടയിൽ ഒരു പെൺ കുട്ടിക്ക് വിലപ്പെട്ടതെന്നു കരുതുന്നതെല്ലാം കളഞ്ഞുകുളിക്കുന്ന ഈ സിറ്റിയിൽ ഒരു കുടുംബത്തിനു വേണ്ടി അതു ചെയ്യ്താൽ അതു തെറ്റാണോ ? "
മഹേഷിന്റെ മനസ്സിൽ അവളുടെ ആ ചോദ്യം ആയിരം സൂചി മുനകളായി കുത്തിയിറങ്ങി..
രാത്രി 1.30 വരെ അവർ പല കാര്യങ്ങളും സംസാരിച്ചു. അവസാനം രണ്ട് മുറികളിലായി കിടന്നു. അയാൾ പലതും ഓർത്ത് കിടന്നു.
രാവിലെ അവൾ ഇറങ്ങാൻ നേരമായി. തന്റെ കുടുംബത്തിനു വേണ്ടി ചെലവഴിച്ചതിലധികം പണം മഹേഷ് ചെലവഴിക്കുന്ന ബാറിൽ നൽകിയതിനു ശേഷം ഈ മാസത്തെ ശമ്പളത്തിൽ ബാക്കിയുള്ളതിൽ 5000 രൂപ അവൾക്ക് നൽകി. അവൾ അത് നിരസ്സിച്ചു.
" വേണ്ട .. ദയവു ചെയ്യ്ത് ഈ കാര്യം നാട്ടിൽ അറിയ്ക്കരുത്.
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഞാൻ ബാഗ്ലൂരിൽ IT company ഇൽ Software Engineer ആണു."
മഹേഷ് നിർബന്ധിച്ച് ആ പണം അവളെ ഏല്പിച്ചു.
ഒരു company യുടെ കണക്കുകൾ ശരിപ്പെടുത്തുന്ന തന്റെ ജീവിത കണക്കുപുസ്തകത്തിൽ ഒരിക്കൽ കൂടി തെറ്റിയ കണക്ക് അയാൾ
എഴുതിച്ചേർത്തു…


