കല്യാണ ആലോചന




ലാല്‍ ബാഗിന്റെ ഇരുളടഞ്ഞ മൂലകളില്‍ അവന്റെ ഇട നെഞ്ചിന്റെ ഇളം ചൂടേറ്റു കിടന്നപ്പോള്‍ അവളുടെ മനസ്സില്‍ രാവിലെ വീട്ടില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞ കാര്യമായിരുന്നു .
ആലിംഗനം മുറുക്കം അല്പം അയഞ്ഞപ്പോള്‍  അവള്‍ മൃദുവായി പറഞ്ഞു ." എനിക്ക് ഈ ആഴ്ച വീട്ടില്‍ പോവണം .അമ്മ വിളിച്ചിരുന്നു . ഞാന്‍ വന്നിട്ട് മാസം 2 ആയി."
അവന്റെ മുഖം അല്പം വാടിയതു കണ്ട അവളുടെ ഉള്ളൊന്നു പിടഞ്ഞു. " ഒന്ന് പോയെ പറ്റു. ഇപ്രാവിശ്യം തിരിച്ചു വരുമ്പോള്‍ ഒരു സസ്പെന്‍സ്  ഉണ്ടാവും !".
അവനൊന്നു ഞെട്ടി ." ഇത്ര പെട്ടന്ന് വീട്ടില്‍ നമ്മുടെ കാര്യം പറയണോ പൊന്നെ ?". അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .
അന്നത്തെ മീറ്റിംഗ് കഴിഞ്ഞു രണ്ടുപേരും അവരവരുടെ കൂടണഞ്ഞു . രാത്രി അവനും വീട്ടില്‍ നിന്നും ഫോണ്‍ വന്നു. " ഈ ആഴ്ച നീ നാട്ടിലേക്ക്‌   വരണം, ഞങ്ങള്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടിട്ടുണ്ട് . നല്ല കുട്ടി . banglore തന്നെയാണ്  പഠിക്കുന്നത് . നല്ല തറവാട്ടുകാരാണ്. നല്ല സ്വഭാവമുള്ള കുട്ടിയാ . നീ വന്നു ഒന്ന് കാണു ഇഷ്ടപെട്ടാല്‍ നമുക്ക് ഇത് ഉറപ്പിക്കാം !". അമ്മയുടെ വാക്കുകള്‍ ഉള്ളില്‍ കുളിര് കോരിയിട്ടുവെങ്കിലും അത് പുറമേ കാണിക്കാതെ അവന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു ." ഇപ്പോഴേ വേണോ ?" . " പിന്നെ എപ്പോഴാ ? ഞങ്ങളെ കുഴിയിലെക്കെടുത്തിട്ടോ?. നീ ഞങ്ങള്‍ പറഞ്ഞതാനുസരിച്ചാല്‍ മതി ! ..." അവസാനം അവന്‍ തന്നെ ജയിച്ചു. പേടിക്കാതെ നാട്ടില്‍ പോവാം . അവളും ഈ ആഴ്ച നാട്ടില്‍ പോവും.പിന്നെ ഒരു ശല്യവും ഇല്ലാലോ . ഇത് ഉറപ്പിച്ചാല്‍ അത്  ഈ മാരണത്തോട്  എങ്ങനെ അവതരിപ്പിക്കും . ബംഗ്ലോരിലെ തണുപ്പിലെ ഒരു നേരമ്പോക്കായി മാത്രമേ അവനിത് ഇത് വരെ തോന്നിയിട്ടുള്ളൂ . എന്തായാലും ജീവിതം പങ്കുവെയ്ക്കാന്‍ നല്ല ഒരു കുട്ടി തന്നെ വേണം . അവനും ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.


അവളെ അടുത്ത ദിവസവും കണ്ടു സംസാരിച്ചു. അവന്‍ പോവുന്ന കാര്യം ഒഴികെ ബാകിയെല്ലാം സംസാരിച്ചു . അവള്‍ നാളെ പോവുകയാണത്രേ . അതിനടുത്ത ദിവസം താനും പോവുകയാണെന്ന കാര്യം മറച്ചു വെച്ച്  അവന്‍ വിഷമം കാണിച്ചു.അവളും വേദനിച്ചു. അടുത്ത ദിവസം അവളെ യാത്ര ആക്കാന്‍ അവനും പോയിരുന്നു. അവളുടെ ബസ്‌ പുറപ്പെട്ടപ്പോള്‍ കാണാന്‍ പോവുന്ന സല്‍സ്വഭാവമുള്ള ആ കാണാത്ത സുന്ദരിയെ കുറിച്ചായി ചിന്ത . ഭാഗ്യം ഇന്ന്  ഇപ്പൊ വണ്ടി കയറിയ സാധത്തിന്റെ sms ഇല്ല .സാധാരണ ബസ്‌ കയറിയാല്‍ ഉടന്‍ തുടങ്ങും sms . ഇന്ന് പാവം എന്റെ വിഷമം കണ്ടിട്ടാവണം sms അയക്കാത്തത്‌. അടുത്ത ദിവസം അവനും നാട്ടിലേക്ക്‌ വണ്ടി കയറി.
സന്തോഷത്തോടെ തൊട്ടടുത്ത ദിവസം ഒരു ബന്ധുവിന്റെ കൂടെ പെണ്ണ് കാണാന്‍ പുറപ്പെട്ടു. ആ യാത്രയില്‍ അദ്ദേഹം വാതോരാതെ സംസാരിച്ചത് ആ കുട്ടിയേയും അവളുടെ വീട്ടുകാരെയും കുറിച്ചുമായിരുന്നു . ആ കുട്ടിക്ക് ഈ വര്ഷം കൂടി പടിചിച്ചു കഴിഞ്ഞാല്‍ നല്ല ഒരു ജോലി കിട്ടും.
അവനെ കുറിച്ചും നല്ല രീതിയില്‍ തന്നെ അവളുടെ വീട്ടില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവളുടെ വീട്ടുകാര്‍ക്ക് നന്നായി ബോധിച്ചു .' നല്ല ശമ്പളം ഉള്ള ഒരു Software എഞ്ചിനീയര്‍ ആണല്ലോ താന്‍ ' അവന്‍ ആശ്വസിച്ചു .
പെണ്ണിന്റെ വീട്ടിലെത്തി . നല്ല വീട് . ആചാര പ്രകാരമുള്ള പെണ്ണ് കാണല്‍. കാര്യങ്ങള്‍ അവന്റെ കൂടെ വന്ന ബന്ധു നന്നായി അവതരിപ്പിച്ചു. അവസാനം അവന്‍ കാത്തിരുന്ന ആ പെണ്‍ കുട്ടി ചായയുമായി കുണിങ്ങി കുണിങ്ങി വന്നു . ചായ എടുത്തപ്പോള്‍ രണ്ടുപെടെയും കണ്ണുകള്‍ തമ്മിലിടഞ്ഞു.
നാണം കുണിങ്ങിയായ തറവാട്ടില്‍ പിറന്ന പുതു പെണ്ണിനെ അവന്‍ തിരിച്ചറിഞ്ഞു . സല്‍ സ്വഭാവമുള്ള ചെക്കനെ അവളും . ബാങ്ങ്ളുരിലെ ലാല്‍ബാഗിലെ സന്ധ്യകളെ ആര്‍ത്തിരമ്പുന്ന കടല്‍ തിരകളാക്കിയ അവര്‍ക്ക്  അധികം തമ്മില്‍ നോക്കാനായില്ല....


0 comments:

Post a Comment