പകല്‍ കിനാവ്



" ഡാ ... നമിക്കിന്ന്‍ coffee day യില്‍ പോയാലോ ?"
" വേണ്ട "
" മോളു നമുക്കേ ഫോറത്തില്‍ പോവാം "
" ഇല്ല "
" എന്താ പൊന്നേ ഇങ്ങനെ ?....
എന്നാപിന്നെ MG റോഡില്‍ കറങ്ങാം "
" ഹേയ്.."
" ലാല്‍ ബാഗില്‍ പോവണമോ?"
"വേണ്ട "
" PVR ല്‍ സിനിമയ്ക്ക് പോയാലോ?"
"വേണ്ട "
" എങ്കില്‍ ലീല പാലസില്‍ പോയി ഭക്ഷണം കഴിക്കാം ..."

"ശരി സമ്മതിച്ചു ..."

 ഏതോ ഒരാള്‍ ഇട്ടുകൊടുത്ത 5 ന്‍റെ തുട്ട് തന്‍റെ ഭിക്ഷ പാത്രത്തില്‍ ഉണ്ടാക്കിയ കിലുക്കം അയാളുടെ സ്വപ്നത്തെ ആട്ടിയോടിച്ചു.


0 comments:

Post a Comment