നാളെ ടൌണ്‍ ഹാളില്‍ കേരളത്തിലെ സാംസ്കാരിക നായകരുടെ സാന്നിധ്യത്തില്‍ വെച്ച് അവതരിപ്പിക്കാന്‍ ഉള്ള പ്രബന്ധത്തിന്റെ അവസാന മിനുക്ക് പണിയിലാണ് ഹരി . ' കാലത്തോടൊപ്പം മാറുന്ന മാനവികത " എന്ന വിഷയത്തിലാണ് പ്രബന്ധം. ഉത്തമ ഉദാഹരണങ്ങള്‍ നിരത്തി ഹരി അത് വളരെ വികാര തീവ്രമാക്കിയിട്ടുണ്ട്.
അടുത്ത ദിവസം കാലത്ത് തന്നെ ഉണര്ന്നു.യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.10 മണിക്ക് പരിപാടി തുടങ്ങും. നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ തന്റെ ഇപ്പോഴെത്തെ ജീവിത സാഹചര്യങ്ങളൊക്കെ മാറി മറിക്കുന്ന തരത്തില്‍ ഉള്ള നല്ല ഒരു ഭാവി ഹരി ഈ വിഷയത്തില്‍ കാണുന്നുണ്ട്.തന്റെ നാട്ടില്‍ നിന്നും 2 മണിക്കൂര്‍ യാത്ര വേണം ടൌണില്‍ എത്താന്‍. 2 ബസ് മാറി കയറണം.
8 മണിക്ക് നാട്ടില്‍ ബസ് കയറി 9 മണിയോടടുത്ത് ആദ്യത്തെ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങി. അവിടെ നിന്നും T.T ( town to town ) ബസ് കിട്ടും . T.T കിട്ടിയാല്‍ 30 മിനുട്ട് കൊണ്ട് ടൌണില്‍ എത്താം. T .T ബസുകളുടെ എണ്ണം കുറവാണെങ്കിലും കിട്ടിയാല്‍ എളുപ്പം എത്താം .ഒരിക്കല്‍ കൂടി എല്ലാം വായിച്ചുനോക്കാം.
ടി.ടി ബസ് കാത്തുള്ള നില്പ്പില് ഹരി ബസ് സ്ടണ്ടിനു ചേര്ന്നുള്ള ചായക്കടയ്ക്കരികില്‍ ഒരാള്‍ക്കൂട്ടം കണ്ടു .കാര്യമെന്താണെന്നറിയാന്‍ അയാള് ആ ആള്ക്കൂട്ടത്തിനടുത്തേക്ക് നടന്നു. അയാള് ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി. തന്റെ പ്രായക്കാരനായ ഒരു മനുഷ്യന്‍ ബോധമില്ലാതെ തറയില്‍ കിടക്കുന്നു.കൂടി നില്ക്കുന്നവരിലോരാളോട് അയാള് കാര്യം അന്വേഷിച്ചു ." ഒരു ചായ വാങ്ങികുടിക്കാന്‍ കയറിയതായിരുന്നു.ചായ കുടിക്കുന്നതിനിടയില്‍ പെട്ടന്ന് താഴെ വീഴുകയായിരുന്നു. എന്താണെന്നറിയില്ല."
ആ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു " ആശുപത്രിയിലേക്ക് കൊണ്ട് പോവണ്ടേ ?". കടക്കാരന് പറഞ്ഞു " ആര്ക്കെങ്കിലും പറ്റുമെങ്കില്‍ ആശുപത്രിയില്‍ കൊണ്ട് പൊയ്ക്കോ. ആരാണെന്നോ എന്താണെന്നോ അറിയാതെ ഇതിന്റെ പിറകെ പോയാല്‍ അവസാനം പുലിവാലാകും.വല്ലാത്ത കാലമാണിത് "
ഇതിനിടയ്ക്ക് പലരും അവരവരുടെ തിരക്കുകളുമായി ഓരോ വഴികളിലേക്ക് തിരിഞ്ഞു.
എല്ലാവരും അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ ഹരിക്ക് പോവാനുള്ള TT ബസും വന്നു." കാലത്തോടൊപ്പം മാറുന്ന മാനവികത " യുമായി പുതിയ ഭാവി പടുത്തുയര്‍ത്തുവാന്‍ അയാളും യാത്രയായി.
ഭാഗ്യം കൃത്യം 9 . 45 നു തന്നെ ഹരി ടൌണ്‍ ഹാളില്‍ എത്തി .സദസ്സില്‍ മോശമല്ലാത്ത എണ്ണം ആള്ക്കാരുണ്ട്. ആ സദസ്സില്‍ മധ്യ ഭാഗത്തായി അയാള് തന്റെ ഇരിപ്പിടം കണ്ടെത്തി. തന്റെ പ്രബന്ധത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഒന്ന് കൂടി വായിച്ചു നോക്കി.
10 മണിക്ക് തന്നെ പരിപാടികള്‍ ആരംഭിച്ചു . ഉദ്ഘാടകനെ കുറിച്ച് സ്വാഗത പ്രസംഗകന് പറഞ്ഞ കാര്യങ്ങള്‍ വളരെ താല്പര്യത്തോടെ കേട്ടിരുന്നു . വളരെ ചെറുപ്പം മുതല്‍ തന്നെ സാമുഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ മനുഷ്യന്‍ .പബ്ലിസിറ്റി ഇഷ്ടപ്പെടാത്ത പ്രവര്ത്തകന്‍ .അറിവെത്താത്ത ,സ്വാര്ഥതയുടെ ലാന്ജന എത്താത്ത ഗ്രാമങ്ങള്‍ പ്രവര്‍ത്തന മേഖലയാക്കിയ ആള്‍ . ഗ്രാമങ്ങളുടെ ഉന്നമനത്തിനായി രാപകല്‍ പ്രയത്നിക്കുന്ന ആള്‍.തിരക്ക് പിടിച്ച നാഗരികതയില്‍ നിന്നും ഒഴിഞ്ഞു മാറി മനുഷ്യത്തത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമത്തെയും ഗ്രാമീണരെയും ജീവന് തുല്യം സ്നേഹിക്കുന്ന ആ മനുഷ്യസ്നേഹി ഏതാനും നിമിഷങ്ങള്ക്കകം എത്തുന്നുന്നതായിരിക്കും , ഇങ്ങോട്ടെക്കുള്ള യാത്രയിലാണ് അദ്ദേഹം ....
അദ്ദേഹം എത്തുന്നതുവരെ ഉള്ള സമയത്തില്‍ ചില പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് നടത്തിപ്പുകാര്‍ .
ഉദ്ഘാടകന്റെ സാന്നിധ്യത്തില്‍ തന്റെ വിഷയം അവതരിപ്പിക്കാന്‍ കഴിയണമെന്നതായിരുന്നു ഹരിയുടെ ആഗ്രഹം .
മൂന്നാമതായി അവതരിപ്പിക്കേണ്ടത് തന്റെ വിഷയമാണ് എന്ന അറിയിപ്പ് നടത്തിപ്പ് കാരില്‍ നിന്നും കിട്ടി .
ഹരി ഒന്ന് കൂടി തന്റെ നോട്ടു കളിലൂടെ കണ്ണോടിച്ചു .
രണ്ടാമത്തെ വിഷയം അവതരിപ്പിച്ചു പകുതിയോളമായി,
പെട്ടന്ന് എല്ലാവരുടെയും ശ്രദ്ധ സദസ്സിനു നടുവിലൂടെ വെച്ച് വെച്ച് നടന്നു വരുന്ന മനുഷ്യനിലേക്ക് തിരിഞ്ഞു. പ്രോഗ്രാം കമ്മിറ്റിക്കാര് അദേഹത്തിനടുത്തെക്ക് പാഞ്ഞെത്തി .
ചെളി പുരണ്ട വസ്ത്രത്തോടെ വേച്ചു വേച്ചു നടന്നു വരുന്ന ആ മനുഷ്യനാണോ തങ്ങള്‍ കാത്തിരിക്കുന്ന ഉദ്ഘാടകന്‍ ?
ഹരിയും എഴുന്നേറ്റു നിന്ന് ആ മനുഷ്യനെ ശ്രദ്ധിച്ചു. അയാള് ഞെട്ടിപ്പോയി ....
' രാവിലെ ബസ് സ്റ്റോപ്പില്‍ വെച്ച് കണ്ട ആ മനുഷ്യന്‍ !!!...'
പല ചിന്തകള്‍ അയാളുടെ മനസിലൂടെ മിന്നിമറഞ്ഞു. ഒരിക്കല്‍ കൂടി തന്റെ പ്രബന്ധത്തിലേക്ക് അയാള് കണ്ണോടിച്ചു. ആ അക്ഷര കൂട്ടങ്ങളെ അഭിമുഖീ കരിക്കാനാവാതെ " കാലത്തോടൊപ്പം മാറുന്ന മാനവികത" യുമായി അയാള് ആ ഹാളില്‍ നിന്നും ഇറങ്ങി....






1 comments:
ഒരുപാട് ചിന്തിപ്പിക്കുന്ന ,ചിന്തിക്കാന്‍ ഉതകുന്ന വാക്കുകള്‍. ഇന്നത്തെ നമ്മുടെ ജീവിത പ്രയാണങ്ങളില്‍ നാം മനപൂര്‍വം കാണാതെ പോകുന്ന കാഴ്ചകള്‍, അത് നമ്മുടെ സ്വന്തതോട് ആകുമ്പോള്‍ മാത്രമേ അതിന്റെ വില മനസ്സിലാക്കുന്നുള്ളൂ. ഒരു സംഭവം ഓര്മ വന്നു പോയി ഇത് വായിച്ചപ്പോള്‍. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ അയാളുടെ തിരക്കിട്ട വ്യാവസായിക ആവശ്യത്തിന്റെ ഭാഗമായ യാത്രയില്‍ ഒരു ആക്സിടെന്റ് കാണുന്നു. ദിനേന കാണുന്നതായത് കാരണം അയാള്‍ അതിന്‍ വലിയ പ്രാധാന്യം കൊടുത്തില്ല. പക്ഷെ അവിടെ അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച് മരണത്തോട് മല്ലടിച് കിടന്നത് തന്റെ കരളിന്റെ കരളായ, താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്ക്ന്നതിന്റെയൊക്കെ അവകാശിയായ തന്റെ സ്വന്തം മകന്‍ ആയിരുന്നു എന്ന അറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
Post a Comment