ദൈവം എന്ന ഭീരു


ബാബരിപ്പള്ളിപൊളിച്ചടുക്കിയപ്പോള്‍
പടച്ചോന്‍ നല്ല ഉറക്കത്തിലായിരുന്നു.
ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്‍‌റാര്‍റ്റിക്കയിലായിരുന്നു.
കാശ്മീരില്‍ നിന്നും
പ്രാണന്‍ കയ്യിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്‍‌മാരും ഭഗവതിമാരും
ബഹിരാകാശ യാത്രയിലായിരുന്നു.

ആദിവാസികളെ
വെടിവെച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.


ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെകൊണ്ട്
എന്താണു പ്രയോജനം?
(കുരീപ്പുഴ ശ്രീകുമാര്‍)


0 comments:

Post a Comment