
പന്തലും മഞ്ചവും ക്യാമറക്കണ്‍മുന്നി-
ലുന്തിക്കയറാന്‍ തിരക്കുമനുയായി-
വൃന്ദവുമാരവാരങ്ങളുമില്ലാതെ
,ഇംഫാലില്‍ നിശ്ശബ്ദമായൊരഴിക്കൂട്ടി-
ലിന്നും ദശവര്‍ഷ ദീര്‍ഘനിരാഹാര-
യജ്ഞം തുടരുന്ന ധീരതേ! നിന്‍ മുന്നി-
ലജ്ഞാതനാമീ കവി തല താഴ്ത്തുന്നു,
നിന്‍ സഹനത്തെയോര്‍ത്തെത്രയുമാദരാല്‍ ,
പിന്നെ,യെന്‍ നാടിന്‍ ഗതിയോര്‍ത്തു ലജ്ജയാല്‍!
തോക്കിനെ നിശ്ശബ്ദമാക്കുന്ന നിന്‍മുന്നില്‍
വാക്കുകള്‍ നിഷ്പ്രഭം!
നീയേതിതിഹാസ-
കാവ്യത്തില്‍നിന്നുമിറങ്ങിവന്നീയന്ധ-
കാരത്തെ ഭേദിച്ചിടുന്ന തൂമിന്നലായ്?
എത്രവര്‍ഷങ്ങളായ് കാപാലികര്‍ തീര്‍ത്ത
കട്ടിയിരുമ്പഴിക്കൂട്ടിലിരുന്നു നീ,
ഇത്തിരിയാകാശനീലിമ തേടുന്ന
പക്ഷിയായ്, കായ്കനി തിന്നാതിരിക്കുന്നു!
നിന്നെയൊരു നോക്കു കാണുവാനാകാശ-
മെന്നുമീ വാതില്‍ക്കല്‍ വന്നെത്തി നോക്കുന്നു;
നിന്റെ ചിറകടി നാദവും സ്വാതന്ത്ര്യ-
സംഗീതമായാസ്വദിച്ചൊരപാരത!
ഏതഴിക്കൂടുമരക്കില്ലമാമെന്റെ
നാടിന്റെ സ്വാതന്ത്ര്യദാഹമാമഗ്നിയില്‍!
കാത്തിരിക്കുന്നൂ ഭഗിനി, നിന്‍ മോചന-
വാര്‍ത്തയുമായോടിയെത്തുന്ന മാത്രയെ!
സ്ത്രീയെന്ന സത്യത്തെ നിന്നിലൂടെത്രമേല്‍
ധീരമായ് സൗമ്യമായ് നൊന്തുതോറ്റീയിന്ത്യ!
2 comments:
Tonight
Irom Chanu Sharmila
This adjoining night of two centuries
I hear all heart touching sounds in my ears
Thee, the beloved goddess, called time
Your poor girl is stirred at this hour
This late night makes me so restless
Cannot forget the world of captivity
Those shedding tears
When birds flap their wings
Those asking
What this walkable legs for?
Those sayings
These eyes are useless
Oh Prison! you go just vanish
So cruel is the strength of yours
Of iron bars and chains
Tear many a lives untimely
ഈ സൌന്ദര്യത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഈ കണ്ണുകളില്‍ നിശ്ചയദാറ്ഢ്യത്തിന്റെ കനല്‍ എരിഞ്ഞ് കൊണ്ടേയിരിക്കുന്നു. അതിന്‍ സര്‍ വതിനേയും ദഹിപ്പിക്കാനുളള്‍ പ്രഹരശേഷിയുണ്ട്. ആദറ്ശ മാറ്ഗ്ഗത്തിലെ എന്റെ സ്വന്തം പെങ്ങള്!!
Post a Comment