ഫ്ലാഷ്ബാക്ക്
നമ്മുടെ കുരുത്തം കെട്ട ആ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും കഴിഞ്ഞ കാലം ഒരു ഫ്ലാഷ് ബാക്ക്.. അതിനു മുന്‍പ് നമുക്കാ കുട്ടിക്ക് "പ്രസാദ്" എന്ന ഓമനപ്പേരിട്ടു വിളിക്കാം .
പ്രസാദിന്റെ അച്ഛന് 1950 ല്‍ ജനിച്ചു (ഒരൂഹം മാത്രം ). പ്രസാദിന്റെ അച്ചാച്ചന്‍ അറിയപ്പെടുന്ന ഒരു ഉഗ്രാണി ആയിരുന്നു .( ഉഗ്രാണി എന്ന് പറയുന്നത് ഇന്നത്തെ വില്ലേജ് ഓഫീസർ ).
ആ കാല ഘട്ടത്തില്‍ കോടോത്ത് ജന്മി മാരുടെ ഭരണമായിരുന്നു കോടോത്ത് പ്രദേശങ്ങളില്‍ . എന്നാല്‍ അവരുടെ അടുത്ത് നിവര്ന്നു നിന്ന്‍ സംസാരിക്കാനുള്ള അവകാശം അച്ചച്ചനുണ്ടയിരുന്നുവത്രേ . ജന്മിമാരുടെ കീഴില്‍ ആയിരുന്നു കോടോം പ്രദേശത്തെ മുഴുവന്‍ ഭൂമിയും . അല്പം മദ്യപിക്കുന്ന ശീലം ഉള്ള ജന്മിമാര്ക്ക് വാറ്റു ചാരായവും പെണ്ണും കൊടുത്ത് പലരും സ്വന്തം പേരില്‍ കുറെ ഭൂമിക്ക് പട്ടയം ഉണ്ടാക്കിയിരുന്നത്രേ . പക്ഷെ അച്ചച്ചാണ് ഇതൊന്നും ഇല്ലാതെ തന്നെ ആവിശ്യം ഉള്ളത്ര ഭൂമി എവിടെ വേണമെങ്കില്‍ എടുക്കാൻ അവര്‍ അനുവാദം നല്കി .
അങ്ങനെ അച്ഛച്ചനും അല്പം ഭൂമി നല്ല മണ്ണുള്ള ഭാഗത്ത് എടുത്തു . ഈ സമയത്തെപ്പോഴോ ആണ് പ്രസാദി ന്റെ അച്ഛന്റെ ജനനം . ഈ മനുഷ്യന്‍ ജീവിതത്തില്‍ ഒരു പാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച (ഇപ്പോഴും അനുഭവിക്കുന്ന ) ആളാണ് . ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടു .
നാട്ടിലെ ബന്ധുക്കള്‍ അച്ചച്ചനെ മറ്റൊരു കല്യാണത്തിന് നിര്ബന്ധിച്ചു . ഒരമ്മയുടെ സ്നേഹം അച്ഛനും ആഗ്രഹിച്ചു കാണും .അങ്ങനെ മകന്റെ സംമാധപ്രകാരം അച്ചാച്ചന്‍ മറ്റൊരു കല്യാണം കഴിച്ചു . വളരെ സ്നേഹത്തോടെ ആ അമ്മ അച്ഛനെ നോക്കി . ജേഷ്ടനുജന്മാര് കൂട്ടു കുടുംബംയിട്ടയിരുന്നു അന്ന് താമസിച്ചിരുന്നത് . അച്ഛന്റെ പുതിയ അമ്മയുടെ ആദ്യ പ്രസവം കഴിഞ്ഞു വരാറായ സമയത്ത് എന്തോ ചെറിയ കാര്യത്തില്‍ സ്വന്തം അച്ഛന്റെ പോലും സഹായം ഇല്ലാതെ ആ കൂട്ടു കുടുംബത്തില്‍ നിന്നും മാറി മറ്റൊരു കൊച്ചു കൂര പണിതു .അങ്ങനെ ആ അമ്മയെയും കുഞ്ഞിനേയും പുതിയ വീടിലേക്ക് തന്നെ കൊണ്ട് വരാന്‍ കഴിഞ്ഞു . പക്ഷെ അവരില്‍ അച്ചച്ചാണ് ആദ്യ കുട്ടി ഉണ്ടായതിനു ശേഷം അവര്‍ അച്ഛന്റെ രണ്ടാനമ്മ മാത്രമായി മാറിക്കൊണ്ടിരുന്നു .അപ്പോള്‍ അച്ഛന് 13 വയസ്സയാണ് . കൂടുതല്‍ നാള്‍ അങ്ങനെ നില്ക്കാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല . ആ 13 വയസ്സില്‍ കൂലിപ്പണി ആരംഭിച്ചു . സ്വന്തം കാര്യം നോക്കാന്‍ പഠിച്ചു തുടങ്ങി . ഉറക്കം ബന്ധു വീടുകളിലാക്കി .
പ്രായം T.T ബസ് പോലെ കടന്നു പോയി അച്ഛന് 25 വയസ്സായി .ഇതിനിടയില്‍ അച്ഛന് അനുജന്മാരും അനുജത്തി മാരും കൂടി .പക്ഷെ അച്ഛന്‍ ഏകനായിരുന്നു . ഈ ഇടയ്ക്കു അച്ഛന്റെ ഇളയച്ചന്റെ മകന് (എട്ടന് ) ചെറുവത്തൂരില്‍ കല്യാണം ആലോചിച്ചു . ഒരു കൂലിപ്പണിക്കാരന്റെ മൂത്ത മകള്‍ , പ്രായം 17. എല്ലാം ശരിയായി . തിയതി നിശ്ചയിച്ചു .പെണ്ണ് വീടുകാർ കടം വാങ്ങി കാര്യങ്ങള്‍ മുന്നോട്ടു നീക്കി . അത്യാവിശ്യം ആള്ക്കാരെ ക്ഷണിച്ചു .. കല്യാണ തിയതിക്ക് തലേ ദിവസം കല്യാണ ചെറുക്കന് മറ്റൊരു സ്ത്രീയില്‍ ഗര്ഭം എന്ന് പറഞ്ഞു ആ പെണ്ണിന്റെ വീടുകാര്‍ പ്രശ്നമുണ്ടാക്കുന്നു . അവസാനം ആ പെണ്ണിനെ തന്നെ ചെക്കന് കെട്ടിച്ചു കൊടുത്തു (ഈ വിദ്വാന്‍ നമ്മുടെ പ്രസാദിന്റെ മൂ ത്തപ്പനാണ് ). എന്നാലോ അടുത്ത ദിവസം കല്യാണ ത്തിനൊരുങ്ങി നില്ക്കുന്ന ചെറുവത്തൂര്‍ കാരിയുടെ കാര്യമോ ? ആ വീടുകാരും പ്രശ്നമുണ്ടാക്കി . നാട്ടിലെ പ്രമാണി മാര്‍ തലപുകഞ്ഞാലോചിച്ചു . എന്താണൊരു വഴി ? അവസാനം നറുക്ക് 25 കാരനായ അച്ഛന് വീണു .അച്ചച്ച ന്റെ അഭ്യര്ഥന പ്രകാരം അവസാനം അച്ഛന്‍ കല്യാണത്തിന് സമ്മതിച്ചു . താലി കെട്ടുന്ന നേരത്താണ് ചെറുക്കന്‍ പെണ്ണിനേയും പെണ്ണ്‍ ചെറുക്കനേയും കാണുന്നത് . മറ്റൊരാള്ക്കുവേണ്ടി നിശ്ചയിച്ചു അച്ഛന്‍ കെട്ടി . ആ ദാമ്പത്യം 40 വര്ഷം പിന്നിടുന്നു ഒരു ഉലച്ചിലും കൂടാതെ .
കല്യാണത്തിന് ശേഷം ഈ രണ്ടാനമ്മയുടെ ദ്രോഹം കൊണ്ട് പുതിയ വീടുണ്ടാക്കി അവര്‍ മാറി താമസിച്ചു . ഒരു സഹായവും അവരില്‍ നിന്നും കിട്ടിയില്ല .കറി വെക്കാന്‍ ഒരു തേങ്ങ താന്‍ നാട്ടു വളര്ത്തിയ തെങ്ങില്‍ നിന്നും പറിച്ചെടുക്കാന്‍ അച്ഛന്‍ കയറിയപ്പോള്‍ ആ തെങ്ങിന് കീഴെ കിടന്നു പ്രധിഷേധിച്ചവരാണത്രെ ആ അമ്മ .അന്ന തെങ്ങില്‍ നിന്നും ഒരു തേങ്ങ കടിച്ചു പിടിച്ചു ഇറങ്ങിയ അച്ഛന്‍ ഇന്നും ഒരു സാധനം പോലും അവിടെ നിന്നും എടുക്കാറില്ല . അവര്ക്ക് തേങ്ങ അച്ഛന്റെ തെങ്ങില്‍ നിന്നും പറിച്ചു കൊടുക്കാനുണ്ട് . അച്ചച്ചാണ് ഇതൊക്കെ നിസഹായനായി നോക്കി നില്ക്കണേ കഴിഞ്ഞുള്ളൂ . അവസാനം 1 ഏക്കര്‍ സ്ഥലം അച്ഛന് മാത്രമായി എഴുതി കൊടുത്ത് അച്ഛച്ചനും യാത്രയായി . വീണു കിട്ടിയ ഭാര്യ മാത്രമായി ഈ ഭൂമിയില്‍ ആ അച്ഛന് സ്വന്തം എന്ന് പറയാന്‍ .. ഒരു പാട് കാലം .
ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ പ്പോലും സ്വന്തം എന്ന് പറയാന്‍ കാലം ഒരു പാട് കാത്തിരിക്കേണ്ടി വന്നു .
ആ അമ്മ ഏറ്റവും ഉദാത്തമായ ധര്മ്മ മായിരുന്നു കാഴ്ച വെച്ചത് . സ്വന്തം എന്ന് പറയാന്‍ ഉണ്ടായവരെ ഒക്കെ മറന്നു കൊണ്ട് ആ അനാഥനു താങ്ങും തണലുമായി ഒരു നിഴലായി എന്നും കൂടെ നിന്ന് .
ഒന്നിലേറെ തവണ മരണത്തെ മുഖാമുഖം കാണേണ്ടി വന്നു ആ അച്ഛന് . വസൂരി ,വയറു ഒപേറെഷന്‍ 3 തവണ ,തല operation ഇതിലൊക്കെ തലനാരിഴക്കാണ് രക്ഷപ്പെട്ടത് .
ബന്ധുക്കള്‍ ഇല്ലെങ്കിലും നാട്ടുകാര്‍ എല്ലായിപ്പോഴും സഹായത്തിനു ഉണ്ടായിരുന്നു .
ആ അച്ഛനും അമ്മക്കുമാണ് ആദ്യത്തെ 7 കുട്ടികള്‍ നഷ്ടപെട്ടതും എട്ടാമനായി നാട്ടുകാരുടെ കണ്ണിലെ കരടായ കുരുത്തം കെട്ട നമ്മുടെ പ്രസാദ് ജനിക്കുന്നത് !..........


