പുതുവത്സര ആശംസകള്‍


പുതിയ പുലരി തേടിയുള്ള യാത്രയില്‍ ഒരു വര്ഷം കൂടി പടിയിറങ്ങുകയാണ് . നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും സമ്മിശ്രമായ ഒരു 365 ദിനങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ മായാത്ത,മറക്കാനാവാത്ത പല നിമിഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു . 2011 ചരിത്രമാവുമ്പോള്‍ ഞാന്‍ നേടിയെടുക്കണം എന്നാഗ്രഹിച്ച പലതും എനിക്ക് നേടിയെടുക്കാനായി . എങ്കിലും വിലമതിക്കാനാവാത്ത നികത്താനാവാത്ത ചിലതെല്ലാം നഷ്ടപെട്ടവയില്‍ ഉണ്ട് . 

2012 നെ വരവേല്‍ക്കുവാന്‍ മനസും ശരീരവും ഒരു പോലെ ഒരുങ്ങിക്കഴിഞ്ഞു . പുതിയ ഒരു 365 അത്ഭുതങ്ങള്‍ കാണാനും ആസ്വദിക്കാനും അഭിമുഖീകരിക്കാനും എല്ലാവരെയും പോലെ ഞാനും ഒരുങ്ങിക്കഴിഞ്ഞു . പുതുമയുള്ള ഒരു പുതുവര്‍ഷം ആവട്ടെ 201

കല്യാണ ആലോചന




ലാല്‍ ബാഗിന്റെ ഇരുളടഞ്ഞ മൂലകളില്‍ അവന്റെ ഇട നെഞ്ചിന്റെ ഇളം ചൂടേറ്റു കിടന്നപ്പോള്‍ അവളുടെ മനസ്സില്‍ രാവിലെ വീട്ടില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞ കാര്യമായിരുന്നു .
ആലിംഗനം മുറുക്കം അല്പം അയഞ്ഞപ്പോള്‍  അവള്‍ മൃദുവായി പറഞ്ഞു ." എനിക്ക് ഈ ആഴ്ച വീട്ടില്‍ പോവണം .അമ്മ വിളിച്ചിരുന്നു . ഞാന്‍ വന്നിട്ട് മാസം 2 ആയി."
അവന്റെ മുഖം അല്പം വാടിയതു കണ്ട അവളുടെ ഉള്ളൊന്നു പിടഞ്ഞു. " ഒന്ന് പോയെ പറ്റു. ഇപ്രാവിശ്യം തിരിച്ചു വരുമ്പോള്‍ ഒരു സസ്പെന്‍സ്  ഉണ്ടാവും !".
അവനൊന്നു ഞെട്ടി ." ഇത്ര പെട്ടന്ന് വീട്ടില്‍ നമ്മുടെ കാര്യം പറയണോ പൊന്നെ ?". അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .
അന്നത്തെ മീറ്റിംഗ് കഴിഞ്ഞു രണ്ടുപേരും അവരവരുടെ കൂടണഞ്ഞു . രാത്രി അവനും വീട്ടില്‍ നിന്നും ഫോണ്‍ വന്നു. " ഈ ആഴ്ച നീ നാട്ടിലേക്ക്‌   വരണം, ഞങ്ങള്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടിട്ടുണ്ട് . നല്ല കുട്ടി . banglore തന്നെയാണ്  പഠിക്കുന്നത് . നല്ല തറവാട്ടുകാരാണ്. നല്ല സ്വഭാവമുള്ള കുട്ടിയാ . നീ വന്നു ഒന്ന് കാണു ഇഷ്ടപെട്ടാല്‍ നമുക്ക് ഇത് ഉറപ്പിക്കാം !". അമ്മയുടെ വാക്കുകള്‍ ഉള്ളില്‍ കുളിര് കോരിയിട്ടുവെങ്കിലും അത് പുറമേ കാണിക്കാതെ അവന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു ." ഇപ്പോഴേ വേണോ ?" . " പിന്നെ എപ്പോഴാ ? ഞങ്ങളെ കുഴിയിലെക്കെടുത്തിട്ടോ?. നീ ഞങ്ങള്‍ പറഞ്ഞതാനുസരിച്ചാല്‍ മതി ! ..." അവസാനം അവന്‍ തന്നെ ജയിച്ചു. പേടിക്കാതെ നാട്ടില്‍ പോവാം . അവളും ഈ ആഴ്ച നാട്ടില്‍ പോവും.പിന്നെ ഒരു ശല്യവും ഇല്ലാലോ . ഇത് ഉറപ്പിച്ചാല്‍ അത്  ഈ മാരണത്തോട്  എങ്ങനെ അവതരിപ്പിക്കും . ബംഗ്ലോരിലെ തണുപ്പിലെ ഒരു നേരമ്പോക്കായി മാത്രമേ അവനിത് ഇത് വരെ തോന്നിയിട്ടുള്ളൂ . എന്തായാലും ജീവിതം പങ്കുവെയ്ക്കാന്‍ നല്ല ഒരു കുട്ടി തന്നെ വേണം . അവനും ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.


അവളെ അടുത്ത ദിവസവും കണ്ടു സംസാരിച്ചു. അവന്‍ പോവുന്ന കാര്യം ഒഴികെ ബാകിയെല്ലാം സംസാരിച്ചു . അവള്‍ നാളെ പോവുകയാണത്രേ . അതിനടുത്ത ദിവസം താനും പോവുകയാണെന്ന കാര്യം മറച്ചു വെച്ച്  അവന്‍ വിഷമം കാണിച്ചു.അവളും വേദനിച്ചു. അടുത്ത ദിവസം അവളെ യാത്ര ആക്കാന്‍ അവനും പോയിരുന്നു. അവളുടെ ബസ്‌ പുറപ്പെട്ടപ്പോള്‍ കാണാന്‍ പോവുന്ന സല്‍സ്വഭാവമുള്ള ആ കാണാത്ത സുന്ദരിയെ കുറിച്ചായി ചിന്ത . ഭാഗ്യം ഇന്ന്  ഇപ്പൊ വണ്ടി കയറിയ സാധത്തിന്റെ sms ഇല്ല .സാധാരണ ബസ്‌ കയറിയാല്‍ ഉടന്‍ തുടങ്ങും sms . ഇന്ന് പാവം എന്റെ വിഷമം കണ്ടിട്ടാവണം sms അയക്കാത്തത്‌. അടുത്ത ദിവസം അവനും നാട്ടിലേക്ക്‌ വണ്ടി കയറി.
സന്തോഷത്തോടെ തൊട്ടടുത്ത ദിവസം ഒരു ബന്ധുവിന്റെ കൂടെ പെണ്ണ് കാണാന്‍ പുറപ്പെട്ടു. ആ യാത്രയില്‍ അദ്ദേഹം വാതോരാതെ സംസാരിച്ചത് ആ കുട്ടിയേയും അവളുടെ വീട്ടുകാരെയും കുറിച്ചുമായിരുന്നു . ആ കുട്ടിക്ക് ഈ വര്ഷം കൂടി പടിചിച്ചു കഴിഞ്ഞാല്‍ നല്ല ഒരു ജോലി കിട്ടും.
അവനെ കുറിച്ചും നല്ല രീതിയില്‍ തന്നെ അവളുടെ വീട്ടില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവളുടെ വീട്ടുകാര്‍ക്ക് നന്നായി ബോധിച്ചു .' നല്ല ശമ്പളം ഉള്ള ഒരു Software എഞ്ചിനീയര്‍ ആണല്ലോ താന്‍ ' അവന്‍ ആശ്വസിച്ചു .
പെണ്ണിന്റെ വീട്ടിലെത്തി . നല്ല വീട് . ആചാര പ്രകാരമുള്ള പെണ്ണ് കാണല്‍. കാര്യങ്ങള്‍ അവന്റെ കൂടെ വന്ന ബന്ധു നന്നായി അവതരിപ്പിച്ചു. അവസാനം അവന്‍ കാത്തിരുന്ന ആ പെണ്‍ കുട്ടി ചായയുമായി കുണിങ്ങി കുണിങ്ങി വന്നു . ചായ എടുത്തപ്പോള്‍ രണ്ടുപെടെയും കണ്ണുകള്‍ തമ്മിലിടഞ്ഞു.
നാണം കുണിങ്ങിയായ തറവാട്ടില്‍ പിറന്ന പുതു പെണ്ണിനെ അവന്‍ തിരിച്ചറിഞ്ഞു . സല്‍ സ്വഭാവമുള്ള ചെക്കനെ അവളും . ബാങ്ങ്ളുരിലെ ലാല്‍ബാഗിലെ സന്ധ്യകളെ ആര്‍ത്തിരമ്പുന്ന കടല്‍ തിരകളാക്കിയ അവര്‍ക്ക്  അധികം തമ്മില്‍ നോക്കാനായില്ല....


പകല്‍ കിനാവ്



" ഡാ ... നമിക്കിന്ന്‍ coffee day യില്‍ പോയാലോ ?"
" വേണ്ട "
" മോളു നമുക്കേ ഫോറത്തില്‍ പോവാം "
" ഇല്ല "
" എന്താ പൊന്നേ ഇങ്ങനെ ?....
എന്നാപിന്നെ MG റോഡില്‍ കറങ്ങാം "
" ഹേയ്.."
" ലാല്‍ ബാഗില്‍ പോവണമോ?"
"വേണ്ട "
" PVR ല്‍ സിനിമയ്ക്ക് പോയാലോ?"
"വേണ്ട "
" എങ്കില്‍ ലീല പാലസില്‍ പോയി ഭക്ഷണം കഴിക്കാം ..."

"ശരി സമ്മതിച്ചു ..."

 ഏതോ ഒരാള്‍ ഇട്ടുകൊടുത്ത 5 ന്‍റെ തുട്ട് തന്‍റെ ഭിക്ഷ പാത്രത്തില്‍ ഉണ്ടാക്കിയ കിലുക്കം അയാളുടെ സ്വപ്നത്തെ ആട്ടിയോടിച്ചു.


കാലത്തോടൊപ്പം മാറുന്ന മാനവികത



നാളെ ടൌണ്ഹാളില്കേരളത്തിലെ സാംസ്കാരിക നായകരുടെ സാന്നിധ്യത്തില്വെച്ച് അവതരിപ്പിക്കാന്ഉള്ള പ്രബന്ധത്തിന്റെ അവസാന മിനുക്ക്പണിയിലാണ് ഹരി . ' കാലത്തോടൊപ്പം മാറുന്ന മാനവികത " എന്ന വിഷയത്തിലാണ് പ്രബന്ധം. ഉത്തമ ഉദാഹരണങ്ങള്നിരത്തി ഹരി അത് വളരെ വികാര തീവ്രമാക്കിയിട്ടുണ്ട്.
അടുത്ത ദിവസം കാലത്ത് തന്നെ ഉണര്ന്നു.യാത്രയ്ക്കുള്ള ഒരുക്കങ്ങള്തുടങ്ങി.10 മണിക്ക് പരിപാടി തുടങ്ങും. നന്നായി അവതരിപ്പിക്കാന്കഴിഞ്ഞാല്തന്റെ ഇപ്പോഴെത്തെ ജീവിത സാഹചര്യങ്ങളൊക്കെ മാറി മറിക്കുന്ന തരത്തില്ഉള്ള നല്ല ഒരു ഭാവി ഹരി വിഷയത്തില്കാണുന്നുണ്ട്.തന്റെ നാട്ടില്നിന്നും 2 മണിക്കൂര്യാത്ര വേണം ടൌണില്എത്താന്‍. 2 ബസ്മാറി കയറണം.
    8 മണിക്ക് നാട്ടില്ബസ്കയറി  9 മണിയോടടുത്ത്ആദ്യത്തെ ബസ്സ്റ്റാന്ഡില്ബസിറങ്ങി. അവിടെ നിന്നും T.T  ( town  to town ) ബസ്കിട്ടും .  T.T  കിട്ടിയാല്‍ 30 മിനുട്ട് കൊണ്ട് ടൌണില്എത്താം. T .T ബസുകളുടെ എണ്ണം കുറവാണെങ്കിലും കിട്ടിയാല്എളുപ്പം എത്താം .ഒരിക്കല്കൂടി എല്ലാം വായിച്ചുനോക്കാം.


   ടി.ടി  ബസ്കാത്തുള്ള നില്പ്പില്ഹരി ബസ്സ്ടണ്ടിനു   ചേര്ന്നുള്ള ചായക്കടയ്ക്കരികില്ഒരാള്ക്കൂട്ടം കണ്ടു .കാര്യമെന്താണെന്നറിയാന്അയാള് ആള്ക്കൂട്ടത്തിനടുത്തേക്ക് നടന്നു. അയാള് കാഴ്ച കണ്ടു നടുങ്ങിപ്പോയി. തന്റെ പ്രായക്കാരനായ ഒരു മനുഷ്യന്ബോധമില്ലാതെ തറയില്കിടക്കുന്നു.കൂടി നില്ക്കുന്നവരിലോരാളോട് അയാള്കാര്യം അന്വേഷിച്ചു ." ഒരു ചായ വാങ്ങികുടിക്കാന്കയറിയതായിരുന്നു.ചായ കുടിക്കുന്നതിനിടയില്പെട്ടന്ന്താഴെ വീഴുകയായിരുന്നു. എന്താണെന്നറിയില്ല."
കൂട്ടത്തില്ഒരാള്ചോദിച്ചു " ആശുപത്രിയിലേക്ക് കൊണ്ട് പോവണ്ടേ ?". കടക്കാരന്പറഞ്ഞു " ആര്ക്കെങ്കിലും പറ്റുമെങ്കില്ആശുപത്രിയില്കൊണ്ട് പൊയ്ക്കോ. ആരാണെന്നോ എന്താണെന്നോ അറിയാതെ ഇതിന്റെ പിറകെ പോയാല്അവസാനം പുലിവാലാകും.വല്ലാത്ത കാലമാണിത് "
ഇതിനിടയ്ക്ക് പലരും അവരവരുടെ തിരക്കുകളുമായി ഓരോ വഴികളിലേക്ക്  തിരിഞ്ഞു.

എല്ലാവരും അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഇതിനിടയില്ഹരിക്ക് പോവാനുള്ള TT ബസും വന്നു." കാലത്തോടൊപ്പം മാറുന്ന മാനവികത " യുമായി പുതിയ ഭാവി പടുത്തുയര്ത്തുവാന്അയാളും യാത്രയായി.
ഭാഗ്യം കൃത്യം 9 . 45 നു തന്നെ ഹരി ടൌണ്ഹാളില്എത്തി .സദസ്സില്മോശമല്ലാത്ത എണ്ണം ആള്ക്കാരുണ്ട്. സദസ്സില്മധ്യ ഭാഗത്തായി അയാള്തന്റെ ഇരിപ്പിടം കണ്ടെത്തി. തന്റെ പ്രബന്ധത്തിന്റെ പ്രസക്ത ഭാഗങ്ങള്ഒന്ന് കൂടി വായിച്ചു നോക്കി.


    10 മണിക്ക് തന്നെ പരിപാടികള്ആരംഭിച്ചു . ഉദ്ഘാടകനെ കുറിച്ച് സ്വാഗത പ്രസംഗകന്പറഞ്ഞ കാര്യങ്ങള്വളരെ താല്പര്യത്തോടെ കേട്ടിരുന്നു . വളരെ ചെറുപ്പം മുതല്തന്നെ സാമുഹിക പ്രവര്ത്തനങ്ങളില്സജീവമായ മനുഷ്യന്‍ .പബ്ലിസിറ്റി ഇഷ്ടപ്പെടാത്ത പ്രവര്ത്തകന്‍ .അറിവെത്താത്ത ,സ്വാര്ഥതയുടെ ലാന്ജന എത്താത്ത ഗ്രാമങ്ങള്പ്രവര്ത്തന മേഖലയാക്കിയ ആള്‍ . ഗ്രാമങ്ങളുടെ ഉന്നമനത്തിനായി രാപകല്പ്രയത്നിക്കുന്ന ആള്‍.തിരക്ക് പിടിച്ച നാഗരികതയില്നിന്നും ഒഴിഞ്ഞു മാറി മനുഷ്യത്തത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമത്തെയും ഗ്രാമീണരെയും ജീവന് തുല്യം സ്നേഹിക്കുന്ന മനുഷ്യസ്നേഹി ഏതാനും നിമിഷങ്ങള്ക്കകം എത്തുന്നുന്നതായിരിക്കും , ഇങ്ങോട്ടെക്കുള്ള യാത്രയിലാണ് അദ്ദേഹം ....


അദ്ദേഹം എത്തുന്നതുവരെ ഉള്ള സമയത്തില്ചില പ്രബന്ധങ്ങള്അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്നടത്തുകയാണ് നടത്തിപ്പുകാര്‍ .

ഉദ്ഘാടകന്റെ സാന്നിധ്യത്തില്തന്റെ വിഷയം അവതരിപ്പിക്കാന്കഴിയണമെന്നതായിരുന്നു ഹരിയുടെ ആഗ്രഹം .
മൂന്നാമതായി അവതരിപ്പിക്കേണ്ടത് തന്റെ വിഷയമാണ്എന്ന അറിയിപ്പ് നടത്തിപ്പ് കാരില്നിന്നും കിട്ടി .
ഹരി ഒന്ന് കൂടി തന്റെ നോട്ടു കളിലൂടെ കണ്ണോടിച്ചു .



രണ്ടാമത്തെ വിഷയം അവതരിപ്പിച്ചു പകുതിയോളമായി,
പെട്ടന്ന്എല്ലാവരുടെയും ശ്രദ്ധ സദസ്സിനു നടുവിലൂടെ വെച്ച് വെച്ച് നടന്നു വരുന്ന മനുഷ്യനിലേക്ക് തിരിഞ്ഞു. പ്രോഗ്രാം കമ്മിറ്റിക്കാര്അദേഹത്തിനടുത്തെക്ക് പാഞ്ഞെത്തി .
ചെളി പുരണ്ട വസ്ത്രത്തോടെ വേച്ചു വേച്ചു നടന്നു വരുന്ന മനുഷ്യനാണോ തങ്ങള്കാത്തിരിക്കുന്ന ഉദ്ഘാടകന്‍ ?
ഹരിയും എഴുന്നേറ്റു നിന്ന് മനുഷ്യനെ ശ്രദ്ധിച്ചു. അയാള്ഞെട്ടിപ്പോയി ....

' രാവിലെ ബസ്സ്റ്റോപ്പില്വെച്ച് കണ്ട മനുഷ്യന്‍ !!!...'


പല ചിന്തകള്അയാളുടെ മനസിലൂടെ മിന്നിമറഞ്ഞു. ഒരിക്കല്കൂടി തന്റെ പ്രബന്ധത്തിലേക്ക് അയാള്കണ്ണോടിച്ചു. അക്ഷര കൂട്ടങ്ങളെ അഭിമുഖീ കരിക്കാനാവാതെ " കാലത്തോടൊപ്പം മാറുന്ന മാനവികത" യുമായി അയാള് ഹാളില്നിന്നും ഇറങ്ങി....




ദൈവം എന്ന ഭീരു


ബാബരിപ്പള്ളിപൊളിച്ചടുക്കിയപ്പോള്‍
പടച്ചോന്‍ നല്ല ഉറക്കത്തിലായിരുന്നു.
ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്‍‌റാര്‍റ്റിക്കയിലായിരുന്നു.
കാശ്മീരില്‍ നിന്നും
പ്രാണന്‍ കയ്യിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്‍‌മാരും ഭഗവതിമാരും
ബഹിരാകാശ യാത്രയിലായിരുന്നു.

ആദിവാസികളെ
വെടിവെച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.


ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെകൊണ്ട്
എന്താണു പ്രയോജനം?
(കുരീപ്പുഴ ശ്രീകുമാര്‍)


CHILDREN'S DAY


Universally, Children's Day is celebrated on 20th November, every year. This date was chosen as a day to celebrate childhood. Prior to 1959 Children's Day was universally celebrated in the month of October. This was first celebrated in the year 1954, as decided by the UN General Assembly. Basically this day was instituted with the sole aim of promoting communal exchange and understanding among children, as well as to bring about beneficiary action to promote the welfare of children, all over the globe.

The date 20th November, was chosen as it marks the anniversary of the day in 1959, when the Declaration of the Rights of the Child was adopted by the United Nations General Assembly adopted. In 1989 the Convention on the Rights of the Child was signed on the same date, which has been sanctioned by 191 states, ever since.

However, while 20th November is universally celebrated as Children's Day, in India this day has been preponed to 14th November, the date the marks the birth anniversary of independent India's first Prime Minister – Pandit Jawaharlal Nehru.

The reason why his birthday has been chosen for the celebration of children is because of his love and passion for children. Pandit Nehru is also regarded as the country's special child to have been the first Prime Minister, after her long struggle for independence.

The day is marked with a lot of activities for children. But the fact remains that only a section of the country's children actually have an opportunity to celebrate their existence. Schools organize events and activities that their students thoroughly enjoy, but there is an entire populace of young ones that are left ignored on this special day – the downtrodden street children.

Instead of celebrating it with pomposity in schools and clubs and hotels, why not bring a difference into the lives of children who are unprivileged. While celebrating being a child, the fortunate ones should be reminded about their good fortune to have all that they are endowed with, while there are others who can barely feed or clothe themselves.

Thus, while this day was globally instituted to provide children with basic Rights, maybe one can make a difference to a child's life by doing something special. Parties and celebrations happen all the time, but how about taking the fortunate children to homes that shelter street children and have them befriend those kids, donating clothes, toys, stationery, books, etc.

Another way of celebrating this day differently would be to have your children, whether as teacher or parent, organize a party for some underprivileged children. In fact, if this is done in every neighborhood, imagine how many smiles there will be across the nation.


Childhood is about innocence and playfulness. It is about joy and freedom. Maybe on this day you can make your own child sign up to sponsor theeducation of an unprivileged child, either through an NGO dedicated to educating and providing better living conditions for street children, or maybe you could do so for your employee's child.

Celebrating Children's Day is about giving children the right to enjoy and grow into healthy and educated citizens of the country, and if you can teach your child the value of sharing with others what they are lucky to have, then not only your child will grow into a responsible human being, but also another child who otherwise could have ended up being a delinquent, had it not been for your thoughtfulness.


As mentioned earlier, Children's day in India is celebrated on Pandit Nehruji's birthday as a day of fun and frolic, a celebration of childhood, children and Nehruji's love for them.  As a tribute to his love for children, Nehruji's  birthday is celebrated all over India as 'CHILDREN'S DAY

Children's day was first celebrated worldwide in October, 1953, under the sponsorship of International Union for Child Welfare, Geneva. The idea of Universal Children's Day was mooted by late Shri V.K. Krishna Menon and adopted by the United Nations General Assembly in 1954.

20 November is Universal Children's Day.  First proclaimed by the UN General Assembly in 1954, it was established to encourage all countries to institute a day, firstly to promote mutual exchange and understanding among children and secondly to initiate action to benefit and promote the welfare of the world's children.

20 November is the anniversary of the day when the United Nations General Assembly adopted the Declaration of the Rights of the Child in 1959. The Convention on the Rights of the Child was then signed on the same day in 1989, which has since been ratified by 191 states.



ഇറോം ശര്‍മിളയ്ക്ക്


ഒ എന്‍ വി
Posted on: 07-Nov-2011 08:42 AM

 

 

പന്തലും മഞ്ചവും ക്യാമറക്കണ്‍മുന്നി-

ലുന്തിക്കയറാന്‍ തിരക്കുമനുയായി-

വൃന്ദവുമാരവാരങ്ങളുമില്ലാതെ

,ഇംഫാലില്‍ നിശ്ശബ്ദമായൊരഴിക്കൂട്ടി-

ലിന്നും ദശവര്‍ഷ ദീര്‍ഘനിരാഹാര-

യജ്ഞം തുടരുന്ന ധീരതേ! നിന്‍ മുന്നി-

ലജ്ഞാതനാമീ കവി തല താഴ്ത്തുന്നു,

നിന്‍ സഹനത്തെയോര്‍ത്തെത്രയുമാദരാല്‍ ,

പിന്നെ,യെന്‍ നാടിന്‍ ഗതിയോര്‍ത്തു ലജ്ജയാല്‍!

തോക്കിനെ നിശ്ശബ്ദമാക്കുന്ന നിന്‍മുന്നില്‍

വാക്കുകള്‍ നിഷ്പ്രഭം!

നീയേതിതിഹാസ-

കാവ്യത്തില്‍നിന്നുമിറങ്ങിവന്നീയന്ധ-

കാരത്തെ ഭേദിച്ചിടുന്ന തൂമിന്നലായ്?

എത്രവര്‍ഷങ്ങളായ് കാപാലികര്‍ തീര്‍ത്ത

 കട്ടിയിരുമ്പഴിക്കൂട്ടിലിരുന്നു നീ,

ഇത്തിരിയാകാശനീലിമ തേടുന്ന

പക്ഷിയായ്, കായ്കനി തിന്നാതിരിക്കുന്നു!

നിന്നെയൊരു നോക്കു കാണുവാനാകാശ-

മെന്നുമീ വാതില്‍ക്കല്‍ വന്നെത്തി നോക്കുന്നു;

നിന്റെ ചിറകടി നാദവും സ്വാതന്ത്ര്യ-

സംഗീതമായാസ്വദിച്ചൊരപാരത!

ഏതഴിക്കൂടുമരക്കില്ലമാമെന്റെ

നാടിന്റെ സ്വാതന്ത്ര്യദാഹമാമഗ്നിയില്‍!

കാത്തിരിക്കുന്നൂ ഭഗിനി, നിന്‍ മോചന-

വാര്‍ത്തയുമായോടിയെത്തുന്ന മാത്രയെ!

സ്ത്രീയെന്ന സത്യത്തെ നിന്നിലൂടെത്രമേല്‍

ധീരമായ് സൗമ്യമായ് നൊന്തുതോറ്റീയിന്ത്യ!

Marie Skłodowska Curie


 
"Madame Curie" redirects here. For the 1943 biographical film about her, see Madame Curie (film).
This article is about the chemist and physicist. For the schools named after her, see École élémentaire Marie-Curie and Marie Curie High School.

Marie Skłodowska–Curie
Born 7 November 1867(1867-11-07)
Warsaw, Russian held parts of Poland Died 4 July 1934(1934-07-04) (aged 66)
Passy, Haute-Savoie, France Citizenship Russian, later French Nationality Polish Fields Physics, chemistry Institutions University of Paris Alma mater University of Paris
ESPCI Doctoral advisor Henri Becquerel Doctoral students André-Louis Debierne
Óscar Moreno
Marguerite Catherine Perey Known for Radioactivity, polonium, radium Notable awards Nobel Prize in Physics (1903)
Davy Medal (1903)
Matteucci Medal (1904)
Nobel Prize in Chemistry (1911) Spouse Pierre Curie (1859-1906) Signature

Notes
She is the only person to win a Nobel Prize in two different sciences.
She was the wife of Pierre Curie, and the mother of Irène Joliot-Curie and Ève Curie.
Marie Skłodowska Curie (7 November 1867 – 4 July 1934) was a Polish–French physicist–chemist famous for her pioneering research on radioactivity. She was the first person honored with two Nobel Prizes[1]—in physics and chemistry. She was the first female professor at the University of Paris. She was the first woman to be entombed on her own merits (in 1995) in the Paris Panthéon.[citation needed]
She was born Maria Salomea Skłodowska in Warsaw, in Russian Poland, and lived there to the age of 24. In 1891 she followed her older sister Bronisława to study in Paris, where she earned her higher degrees and conducted her subsequent scientific work. She shared her Nobel Prize in Physics (1903) with her husband Pierre Curie (and with Henri Becquerel). Her daughter Irène Joliot-Curie and son-in-law, Frédéric Joliot-Curie, would similarly share a Nobel Prize. She was the sole winner of the 1911 Nobel Prize in Chemistry. Curie was the first woman to win a Nobel Prize, and is the only woman to win in two fields, and the only person to win in multiple sciences.
Her achievements include a theory of radioactivity (a term that she coined[2]), techniques for isolating radioactive isotopes, and the discovery of two elements, polonium and radium. Under her direction, the world's first studies were conducted into the treatment of neoplasms, using radioactive isotopes. She founded the Curie Institutes: the Curie Institute (Paris) and the Curie Institute (Warsaw).
While an actively loyal French citizen, Skłodowska–Curie (as she styled herself) never lost her sense of Polish identity. She taught her daughters the Polish language and took them on visits to Poland. She named the first chemical element that she discovered "polonium" (1898) for her native country.[3] During World War I she became a member of the Committee for a Free Poland (Komitet Wolnej Polski).[4] In 1932 she founded a Radium Institute (now the Maria Skłodowska–Curie Institute of Oncology) in her home town, Warsaw, headed by her physician-sister Bronisława.

പ്രണയം മൂന്ന്


എന്റെ മൂന്നാമത്തെ പ്രണയം ആരംഭിക്കു ന്നത് ഞാൻ MCA ചെയ്യുമ്പോൾ ആയിരുന്നു.
എന്റെ MCA യുടെ അവസാന വർഷം. ഞങ്ങളുടെ സബ് ജുനിയർ കുട്ടികൾ കോളേജിൽ എത്തിയ സമയം.
നാട്ടിലെ വോളിബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് ഞാൻ കുറച്ച് നാൾ ലീവായിരുന്നു.
ആ തിരക്കുകളുടെ 15 ദിവസത്തെ ഇടവേളകൾക്കൊടുവിൽ ഞാൻ കോളേജിൽ തിരിച്ചെത്തി.
എന്റെ കൂട്ടുകാരുടെ അഭിപ്രായപ്രകാരം പുതിയ കുട്ടികളിലെ ജാഡകളെ നന്നായി പരിചയപ്പെടാൻ ഞാൻ അവരുടെ ക്ലാസ്സിലേക്ക്….
മൂന്ന് കുട്ടികളായിരുന്നു ആ ജാഡക്കാർ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും.
അവളുടെ പേരു തൽക്കാലം നമുക്ക് 'നോവ' എന്ന് വിളിക്കം.
ഈ ജാഡ എന്ന് പറയുന്നത് ഞങ്ങൾ സീനിയേർസ് പറയുന്നത് അനുസരിക്കാതെ ഇരിക്കുന്നതിനെയാണു.
ഞാൻ വളരെ നന്നായി തന്നെ ആ രണ്ട് ആൺകുട്ടികളെ പരിചയപ്പെട്ടു.
മൂന്നാമത്തേത് ആ പെൺകുട്ടി. കുട്ടി ഇടഞ്ഞാൽ ലൈഫ് തീർന്നു. എന്ന് കരുതി വെറുതെ വിടാനാവില്ലാലൊ.
രണ്ടും കൽപ്പിച്ച് നോവയെ പരിചയപ്പെടാൻ വിളിച്ചു. അവൾ വളരെ ലാഘവത്തോടെ മുന്നിൽ വന്നു.
ഞാൻ അവളെ കൊണ്ട് അവളുടെ വീട്ടുകാര്യങ്ങൾ വിവരിപ്പിച്ചു.
ആ പരിചയപ്പെടലിൽ അവളുടെ അഛൻ H.I ആണെന്നും കാസറഗോഡ് തന്നെയാണിപ്പോൾ ജോലി ചെയ്യുന്നതെന്നും,
അഛന്റെ അനുജൻ ഡെപ്യുട്ടി കളക്ടർ, പിന്നെ അവൾക്ക് ഒരു അനുജനും രണ്ട് അനുജത്തി മാരും.
അമ്മ house wife. എന്നീ കാര്യങ്ങൾ ഞങ്ങൾ സീനിയേർസ് മനസ്സിലാക്കി.

"അടുത്തതായി നമ്മുടെ നോവ നമ്മുക്കായി ഒരു പാട്ട് പാടുന്നതായിരിക്കും" എന്ന് ഞാൻ പറഞ്ഞു.
ഉടനെ അവൾ പറഞ്ഞു "ഇല്ല . എനിക്ക് പാടാൻ അറിയില്ല."
"അറിയുന്നത് പോലെ പാടിയാൽ മതി.. പാടിയേ തീരു …."
എന്റെ മുഖത്തുനിന്നും ചിരി മാഞ്ഞുപോയി.
" പാട്ടു പാടാതെ നീ ഇവിടെ നിന്നും അനങ്ങില്ല പെണ്ണെ…."
എന്നു കൂടി പറഞ്ഞപ്പോൾ ആ ക്ലാസ്സിലെ പെൺകുട്ടികളൊക്കെ കരച്ചിലിന്റെ വക്കോളം എത്തി.
നോവയും കരച്ചിൽ തുടങ്ങണൊ വേണ്ടയൊ എന്ന മട്ടിലായി.
എന്റെ കൂടെ ഉണ്ടായിരുന്നവരിൽ ചിലരെല്ലാം പതുക്കെ വലിഞ്ഞു.
ഇതു പ്രശ്നമായാൽ 3 വർഷം ഡിബാർ ചെയ്യും. അഭിമാനം രക്ഷിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റു.
അവളാണെങ്കിൽ പാടാൻ കൂട്ടാക്കുന്നും ഇല്ല. എനിക്ക് ദേഷ്യം കൂടിക്കൂടി വന്നു.
" ഞാൻ MCA കമ്പ്ലീറ്റ് ചെയ്തോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടല്ല ഇവിടേക്ക് വന്നത്.
അത് കൊണ്ട് തന്നെ എനിക്ക് ഒരു തരത്തിലുള്ള പേടിയും ഇല്ല.
നീ 5 നേരം വിളിച്ച് കരയുന്ന പടച്ചവൻ നേരിട്ട് വന്ന് പറഞ്ഞാലും ശരി,
നീ ഒരു പാട്ട് പാടാതെ ഇവിടെ നിന്നും അനങ്ങില്ല. മൂത്രമോഴിക്കാൻ പോലും…."
" ഇവനിതെന്ത് ജന്മം " എന്നോ മറ്റോ മനസ്സിൽ പറഞ്ഞു കൊണ്ട് അവസാനം അവൾ പാടി.

" yek paradesee meraa dil le gayaa
jaate jaate meethhaa meethhaa gam de gayaa

kaun paradesee teraa dil le gayaa
motee motee aakhiyon mein aansoo de gayaa .."



അതിനു ശേഷം ഞങ്ങൾ ഇടക്ക് സംസരിച്ചു. ഫോൺ നമ്പർ കൈമാറി.
ഇടക്ക് വിളിക്കാൻ തുടങ്ങി. ഞാൻ ശനിയാഴ്ചയും ഞായറാഴ്ചയും റ്റ്യൂഷൻ എടുക്കാറുള്ളടിത്ത് ഹിന്ദിക്ക് ഒരാളെ വേണം
എന്നറിഞ്ഞ് അവൾ എന്റെ കൂടെ അവിടെ വരാൻ തുടങ്ങി.
താമസിയാതെ ഞങ്ങൾ വളരെ അടുത്തു.

എനിക്ക് നഷ്ട്പ്പെട്ട സെമസ്റ്റ്ർ എല്ലാം എഴുതിയെടുക്കാൻ അവൾ എനിക്ക് കൂട്ടിരുന്നു. എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കി തന്നു.

രണ്ടുപേരും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു. അപ്പോഴേക്കും എനിക്ക് മേയ്ൻ പ്രോജക്ടിനു പോവാൻ സമയമായിരുന്നു.
ഇതിനിടയിൽ അവൾ എന്റെ വീട്ടുകാരുടെ മനസ്സിലും ഇടം നേടിക്കഴിഞ്ഞിരുന്നു. ഇടക്ക് വീട്ടിൽ വരും.
പരീക്ഷയുടെ സമയത്ത് ഒന്നു രണ്ട് ദിവസം വീട്ടീൽ താമസിക്കും. എന്റെ എളേമ്മ അവളോട് ഒരു ദിവസം നേരിട്ട് ചോദിച്ചു.
 " നീ വരുന്നോ ഇവന്റെ പെണ്ണായിട്ട് ? "

" ഒരു പാട് ആഗ്രഹം ഉണ്ട് …." എന്നു പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു എന്റെ നോവ അന്ന്…



ഞാൻ പ്രോജക്ട് എറണാകുളത്ത് ചെയ്യാൻ തീരുമാനിച്ചു. എന്റെ സാമ്പത്തിക സാഹചര്യം വളരെ പരിതാപകരമയിരുന്നു.
(അന്നും ഇന്നും).

എന്നെ യാത്രയാക്കാൻ അവൾ വന്നിരുന്നു വിട്ടിലെക്ക്.എന്റെ ബാഗിൽ എല്ലാം അടുക്കി വെച്ചത് അവളായിരുന്നു. കൊച്ചിയിൽ എത്തി പ്രൊജക്ട് തുടങ്ങി. എന്നും അവൾ വിളിക്കും. അടുത്ത exam നു വേണ്ടുന്ന എല്ലാ ബുക്സും അവളെ എടുത്ത് വെച്ചിരുന്നു എന്റെ ബാഗിൽ.

കൂട്ടുകാരെല്ലാം വെറുതെ കറങ്ങാൻ പോവുമ്പോൾ ഞാൻ റൂമിൽ ഇരുന്ന് പരീക്ഷയ്ക്ക് വായിക്കും. എന്റെ കൈയിൽ കാശ് തീരാറായപ്പോൾ ഞാൻ കൊച്ചി വിടാൻ തീരുമാനിച്ചു. എന്റെ നോവ എന്നോട് അരുത് എന്ന് പറഞ്ഞു. അങ്ങനെ അവൾ രാവിലെയും വൈകുന്നേരവും റ്റ്യുഷൻ എടുത്ത് എനിക്ക് അവിടെ മൂന്നു മാസം ചിലവിനുള്ള കാശ് അയച്ചു തന്നു.4 മാസത്തെ പ്രൊജക്ട് ഞാൻ രണ്ടര മാസം കൊണ്ട് തീർത്ത് തിരിച്ചു വന്നു.

ലാസ്റ്റ് റിസൾറ്റ് വരുമ്പോഴേക്കും ഞാൻ എല്ലാ exam ഉം ജയിച്ചിരുന്നു.

പിന്നെ ഞാൻ കോളേജുകളിൽ ടീച്ചിംഗിനു പോയി. വീടിന്റെ കുറച്ച് കടം ഉണ്ടായിരുന്നു. ( ഒരു 4 ലക്ഷം ).
2000 ത്തിൽ എടുത്ത കടം ( ബങ്ക് ലോൺ ). 2008 വരെ ഒരു ഘഡു പോലും അടക്കാൻ പറ്റിയില്ല അഛനു.

ഞാൻ അതു അടക്കാൻ തുടങ്ങി. കൂടെ നോവയുടെ ഹോസ്റ്റൽ ഫീസും അവളുടെ ചിലവും.

ആയിടെക്ക് എനിക്ക് IT ഫീൽഡിൽ ജോലി ചെയ്യണം എന്ന ആഗ്രഹം
കൂടി വന്നു. ഞാൻ ആകെ ഭ്രാന്തമായ അവസ്ഥയിൽ എത്തിയേനെ.
പക്ഷേ ഒരു ദിവസം അഛൻ എനിക്ക് 10000 രൂപ തന്നിട്ട് പറഞ്ഞു
" നിന്റെ കൂട്ടുകാരെല്ലാം പുറത്ത് പണികിട്ടി പോയില്ലേ. നിനക്കും
ആഗ്രഹം ഉണ്ടാവില്ലേ അവരെപ്പോലെ ജോലി ചെയ്യാൻ.
നീയും പോയ്ക്കോ…"

അങ്ങനെ അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് പുറപ്പെടാൻ
തീരുമാനിച്ചു. നോവയുടെ mini project ചെയ്ത് കൊടുക്കണമായിരുന്നു.
അന്നു രാത്രി ഇരുന്ന് ഞാൻ ഒരു പ്രൊജെൿറ്റ് തീർത്തു. അടുത്ത ദിവസം
അത് അവളെ ഏൽപ്പിച്ച് ഞാൻ യാത്ര തിരിച്ചു എന്റെ ഒരു സുഹൃത്തായ
മിഥുന്റെ കൂടെ.

      ഞങ്ങളുടെ ആഗ്രഹമായിരുന്നു രണ്ടുപേരും ഒരേ company യിൽ ജോലി ചെയ്യുക എന്നത്. അവൾ വന്നു ബാംഗ്ലൂരിൽ main project ചെയ്യാൻ. അപ്പോഴേക്കും ഞാൻ ഒരു ചെറിയ ജോലി ശരിയാക്കിയിരുന്നു. ആ company യിൽ അവൾക്ക് project ശരിയാക്കി.
അങ്ങനെ 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ അവളെ കാണാൻ ചെന്നു. അവൾ ( M.G Road ) ബസ് സ്റ്റോപ്പിൽ എന്നെ കാത്തുനിൽക്കുകയായിരുന്നു. എല്ലാം നേടിയവരുടെ ഭാവമായിരുന്നു ഞങ്ങൾക്ക്. എല്ലാ ആഗ്രഹങ്ങളും സ്വപ്നം കണ്ടതുപോലെ തന്നെ നടക്കുകയായിരുന്നു. എന്റെ ലാപ്റ്റോപ്പിൽ അവൾക്ക് work ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ പറഞ്ഞിരുന്നു. ഇപ്പോൾ അവൾ ഇവിടെ ബാംഗ്ലൂരിൽ എത്തിയപ്പോൾ ഞാൻ ഒരു ലാപ്പ് എടുത്തിരുന്നു. അത് അവൾക്ക് കൊടുത്തു.


മൂന്ന് മാസക്കാലം ഇവിടെ ബാംഗ്ലൂരിൽ ഞങ്ങൾ സ്വപ്നം കണ്ടതു പോലെ ഞാനും എന്റെ നോവയും കഴിഞ്ഞു. എന്റെ work തന്നെയായിരുന്നു അവളുടെ പ്രോജക്ട്. ഒരിക്കലും അവസാനിക്കരുതെന്ന് രണ്ടുപേരും ഒരു പോലെ ആഗ്രഹിച്ച ആ സ്വപ്ന ജീവിതം തകർത്തെറിയുന്ന തരത്തിൽ ഒരു ഫോൺ കോൾ അവൾക്ക് വന്നു. അവളുടെ വീട്ടിൽ നിന്നും. " ഉടനെ തിരിച്ച് വരണം. നിന്നെ കാണാൻ ഒരാൾ ഈ ആഴ്ച വരുന്നു.."
"ഞാൻ പോയാലും ഈ വരുന്ന ആലോചന നടക്കില്ല. ഞാൻ അത് മുടക്കും.
ഈ പോക്കിൽ ഞാൻ വീട്ടിൽ നമ്മുടെ കാര്യം അവതരിപ്പിക്കും. ഉപ്പ ഒരു പക്ഷെ സമ്മതിക്കും. എന്നോട് പറഞ്ഞിട്ടുണ്ട്. ഏത് മതമായാലും എല്ലാരും മനുഷ്യരാണെന്ന ചിന്ത ഉള്ള ഒരാളാണെന്റെ ഉപ്പ."
      അങ്ങനെ 2010 നവംമ്പർ 11 നു നാട്ടിലേക്ക് പോവാൻ ഞാൻ
      രണ്ട് ടിക്കെറ്റ് എടുത്തു.എനിക്കും അവൾക്കും.
      നവംമ്പർ 11 നു രാവിലെ മുതൽ അവൾ എന്റെ കൂടെ ആയിരുന്നു. എന്നെ കെട്ടിപ്പിടിച്ച് എന്റെ നോവ അന്ന് പറഞ്ഞു. "ഈ 3 മാസക്കാലം നമ്മൾ കൊതിച്ചതു പോലെ നമ്മൾ ജീവിച്ചു. എന്റെ വീട്ടുകാർ ഒരു പക്ഷെ ഇനി എന്നെ ഇങ്ങോട്ട് വിട്ടില്ലെങ്കിൽ പോലും എനിക്ക് ഇനിയുള്ള കാലം ജീവിക്കാൻ ഈ ഓർമകൾ മതി. ഞാൻ ആഗ്രഹിച്ചതു പോലെ ഒരു കാലം എനിക്കു തന്നതിനു ഒരു പാട് നന്ദി, ഒരു പക്ഷെ നാം ഒരുമിച്ചള്ള അവസാന നിമിഷങ്ങളായിരിക്കാം ഇത്, എന്റെ KP യെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല ഇന്നോളം. ഇനി ഒരിക്കലും കാണാനും പറ്റില്ല.ഒരു നല്ല ജോലി തീർച്ചയായും നിങ്ങൾക്ക് കിട്ടും. ഇൻഷാ അല്ലാഹ . ഞാൻ നിങ്ങളുടെ കൂടെ ജീവിക്കാൻ ആത്മാർഥമായി ശ്രമിക്കും."
അന്ന് വൈകിട്ട് ഞങ്ങളെ യാത്രയാക്കാൻ എന്റെ സുഹൃത്തുക്കളും വന്നിരുന്നു. അവൾ അവൾക്ക് company യിൽ നിന്നും കിട്ടിയ certificate എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു. " എന്റെ MCA എന്ന course എന്നാൽ എന്നും എന്റെ KP ആണു. എന്നും ഓർക്കാൻ ഇതു കൂടി എന്റെ കൈയിൽ ഉണ്ട്."
      അവളുടെ certificate ഇൽ ഗൈഡിന്റെ സ്ഥാനത്ത് എന്റെ പേരായിരുന്നു company യിൽ നിന്നും എഴുതിയിരുന്നത്.
മഡിവാളയിൽ നിന്നും ഞങ്ങൾ ബസ്സ് കയറി.



      ഒരുമിച്ച് ഒരു സീറ്റിൽ ഒരു യാത്ര. ഒരു പക്ഷെ അവസാന യാത്ര എന്നു രണ്ടു പേർക്കും അറിയാം. വാതോരാതെ അവൾ സംസാരിച്ചു. എന്നെ കുറിച്ച്. ഞാൻ അവളെ തന്നെ നോക്കിയിരുന്നു. നഷ്ടപ്പെടാൻ പോവുന്ന വിലമതിക്കാനാവാത്ത ഒന്നാണല്ലോ അവളെനിക്ക്. എന്നെ ഞാനാക്കിയ കൂട്ട്. എന്റെ സന്തോഷത്തിലും ദു:ഖത്തിലും എനിക്കോപ്പം നിന്നവൾ. എനിക്കവളെ വളരെ പുതുമയുള്ള ഒരാളെ പോലെ അനുഭവപ്പെട്ടു ആ യാത്രയിൽ.
      രാവിലെ 7 മണിക്ക് ഞങ്ങൾ നാട്ടിലെത്തി. അവളുടെ സ്റ്റോപ്പ് എത്തി.
അവൾ എന്റെ ചെവിയിൽ പതുക്കെ പാടി..

" yek paradesee meraa dil le gayaa
jaate jaate meethhaa meethhaa gam de gayaa

kaun paradesee teraa dil le gayaa
motee motee aakhiyon mein aansoo de gayaa .."



      അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതു ഞാൻ എന്റെ നിറമിഴികൾക്കിടെയിലൂടെ കണ്ടു.

      അവളുടെ ബാഗുകൾ എടുത്ത് ഞാൻ അവളെ ഇറങ്ങാൻ സഹായിച്ചു.
ബസ്സ് ഞങ്ങൾക്കിടയിൽ അകലം കൂട്ടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
      കണ്ണിൽ നിന്നും മറയുവോളം ഞാൻ അവളെ നോക്കി. അവളെന്നേയും. വല്ലാത്ത ഒറ്റപ്പെടലിന്റെ വേദന ഞാൻ ആ നിമിഷം മുതൽ അനുഭവിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടു പേർക്കും ഒന്നാവൻ അതിയായ ആഗ്രഹം ഉണ്ട്. എന്റെ പെണ്ണിനെ അത്ര വേദനിച്ച് ഞാൻ അതിനു മുൻപ് കണ്ടിട്ടില്ല.
ആ യാത്രയുടെ അവസാന നിമിഷങ്ങളിൽ ഇടറിയ ശബ്ദത്തിലെവിടെയൊക്കെയോ എന്റെ പെണ്ണിന്റെ വിഷമം ഞാൻ അറിയുന്നുണ്ടായിരുന്നു. വാക്കുകൾ കിട്ടാതെ വന്നപ്പോഴൊക്കെ ഇരുവരും കീറിമുറിക്കുന്ന വേദനയിൽ പൊതിഞ്ഞ തണുത്ത ഒരു ചിരി പകരമായി നൽകി.
      എന്റെ പാതി ജീവനായിരുന്നു ആ തണുത്ത പലരി ( 2010 നവംമ്പർ 12 ) കവർന്നെടുത്തത്.

ബാഗ്ലൂരിൽ തിരിച്ചെത്തി രണ്ട് ദിവസങ്ങൾക്ക് ശേഷം നവംമ്പർ 17 നു രാത്രി എനിക്കൊരു കോൾ വന്നു. അത് അവളുടെ ഉപ്പയായിരുന്നു.
      " ഞാൻ നോവയുടെ father, നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം അവൾ എന്നോട് പറഞ്ഞു. എനിക്ക് വ്യക്തിപരമായി ഒരു എതിർപ്പും ഈ കാര്യത്തിൽ ഇല്ല. കാരണം എനിക്കെന്റെ മോളെ നന്നായി അറിയാം. അവൾ ഒരാളെ ഇഷടപ്പെടണമെങ്കിൽ അയാൾ അത്ര നല്ല മനസ്സിനുടമയായിരിക്കും. നിങ്ങളുടെ ഇഷ്ടം ആത്മാർഥമാണെന്ന് എനിക്ക് മനസ്സിലായി. ഒരഛൻ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം. എനിക്കിപ്പോഴെത്തെ സാഹചര്യത്തിൽ ഈ സമൂഹത്തെ എതിർക്കാൻ ഭയമാണു. എനിക്ക് ഇവൾക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെ ഭാവി എന്താവും എന്നു കൂടി ഞാൻ ആലോചിക്കണം. ഇവൾ മാത്രമായിരുന്നെങ്കിൽ ഞാൻ തന്നെ ഇവളെ നിങ്ങളുടെ കൂടെ അയക്കുമായിരുന്നു. നിങ്ങൾ രണ്ടു പേരും പ്രായപൂർത്തി ആയവരാണു. ഇതൊക്കെ കൂട്ടി വായിച്ച് ഒരു തീരുമാനം നിങ്ങൾ തന്നെ എടുത്തോളു."
      എന്നു പറഞ്ഞ് അദ്ദേഹം അവൾക്ക് ഫോൺ കൊടുത്തു.ഞങ്ങൾ ഒന്നും പറയാനാവതെ നിർവികാരപരമായി നിന്നു പോയി.

      അവസാനം ഞാൻ അവളോട് പറഞ്ഞു. " 24 വർഷം നിന്നെ പൊന്നുപോലെ നോക്കി വളർത്തിയ ആ മനുഷ്യനെ 4 വർഷത്തെ മാത്രം പരിചയം ഉള്ള എനിക്കു വേണ്ടി വേദനിപ്പിക്കരുത്. ഇതു നമുക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മറക്കാം എല്ലാം. സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമായി നിൽക്കട്ടെ.
നീ വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കണം. അതാണു പെണ്ണെ നമുക്ക് ചെയ്യനാവുന്ന ഏറ്റവും നല്ല കാര്യം.
      ഞാൻ ഞാനായിക്കുന്നിടത്തോളം കാലം എന്റെ ഉള്ളിൽ നീ ഉണ്ടാവും….
      എന്നിൽ ജീവനുള്ളടുത്തോളം കാലം ഞാൻ ഞാനയിരിക്കുക തന്നെ ചെയ്യും……".

                                                                   അവൾ മറിച്ചൊന്നും പറഞ്ഞില്ല. കണ്ണിരിൽ കുതിർന്ന ശബ്ദത്തിൽ അവൾ എനിക്ക് വേണ്ടി ഒരിക്കൽ കൂടി പാടി.


" yek paradesee meraa dil le gayaa
jaate jaate meethhaa meethhaa gam de gayaa

kaun paradesee teraa dil le gayaa
motee motee aakhiyon mein aansoo de gayaa .."

അവൾ അതിനു ശേഷം അവൾ എന്റെ അമ്മയെ വിളിച്ച് എന്റെ കല്യാണം ഉടനെ നടത്തണം എന്ന് പറഞ്ഞു.പറ്റുമെങ്കിൽ ഒരേ ദിവസം. അവളുടെ കല്യാണത്തിന്റെ കൂടെ ഡിസംബറിൽ തന്നെ.

ഒരു വർഷക്കാലമായി ഞാൻ ( ഒറ്റയ്ക്ക് വിപ്ലവം നടത്താൻ തുനിഞ്ഞിറങ്ങിയ വിഡ്ഡി ) പുതിയ ഒരു കൂട്ടിനുവേണ്ടി തിരയുകയാണു. ഓരോ പുതിയ മുഖങ്ങളിലും ഞാൻ എന്റെ നോവയെ തേടുകയാണു. ഈ നിമിഷം വരെ ഇല്ല എനിക്ക് അങ്ങനെ ഒരാളെ കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ല. ഓരോ നിമിഷവും അവളുടെ നഷ്ടത്തിന്റെ ആഴം കൂടി വരുന്നു.
എങ്കിലും ഞാൻ തേടുകയാണു ഓരോ പുതിയ പുലരിയിലും എന്റെ നോവയെ.